സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Tuesday, March 30, 2010

അൽ-ഇസ്വാബ അംഗം മുഹമ്മദ് ഇർശാദ് മരണപ്പെട്ടു

ഉപ്പള: രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉപ്പള സോങ്കാലിലെ മുഹമ്മദ് ഇര്‍ശാദ്(17) വിധിക്ക് കീഴടങ്ങി. കുമ്പളയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്നതിനിടയിലാണ് ഇര്‍ശാദ് രോഗത്തിനടിമപ്പെട്ടത്.

നിത്യ ജീവിതത്തിനു പോലും കഷ്ടപ്പെടുന്ന സോങ്കാലിലെ വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന്റെയും ഇര്‍ഷാദിന്റെയും കഥ കാസര്‍കോട് വാര്‍ത്തയും മറ്റ് മാധ്യമങ്ങലും റിപോര്‍ട്ട് ചെയ്തിരുന്നു. കാസര്‍കോട് വാര്‍ത്തയുടെ വായനക്കാര്‍, കുമ്പള അക്കാദമി ഡയറക്ടര്‍ ഖലീല്‍ മാസ്റ്റര്‍, ജില്ലാ എസ്.എസ്.എഫ് കാമ്പസ് സമിതിയിലെ അംഗങ്ങള്‍, ഇവരുടെ നേതൃത്വത്തില്‍ രൂപീകൃതമായ സഹായ സമിതി ഭാരവാഹികള്‍ തുടങ്ങിയവരുടെ ശ്രമഫലമായി ധാരാളം മനുഷ്യ സ്നേഹികള്‍ സഹായ ഹസ്തം നീട്ടുകയും ചെയ്തിരുന്നു. നല്ലൊരു തുക സമാഹരിച്ച് വെല്ലൂര്‍ കൃസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ വിദഗ്ദ ചികിത്സലഭ്യമാക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. പഠന രംഗത്തും മറ്റും വീണ്ടും സജീവമായിരുന്നുവെങ്കിലും പൂര്‍ണമായി ഭേദമാകുമെന്ന് കുടുംബവും സഹപാഠികളുമെല്ലാം കാത്തിരിക്കുമ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ് രോഗം വീണ്ടും മൂര്‍ച്ഛിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

സോങ്കാലിലെ ഇബ്രാഹിമിന്റെയും റുഖിയ്യയുടെയും മകനാണ് ഇര്‍ഷാദ്. നൌഷാദ്, ഖദീജത്തുല്‍ കുബ്റ, ഫാത്വിമത്ത് സുഹറ എന്നിവര്‍ സഹോദരങ്ങളാണ്. മരണ വിവരമറിഞ്ഞ് നിരവധി പേര്‍ സോങ്കാലിലെ വസതിയിലെത്തി. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട്, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ,എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, മുഹമ്മദ് സഖാഫി തോക്കെ, അശ്റഫ് സഅദി ആരിക്കാടി, തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.

എസ്.എസ്.എഫ് അല്‍ ഇസ്വാബ അംഗമായിരുന്ന ഇര്‍ഷാദിന്റെ നിര്യാണത്തില്‍ അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സുന്നി ജംഇയത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്ലിയാര്‍ എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി അനുശോചിച്ചു

അല്ലാഹു ഇര്‍ഷാദ് ന്റെ ഖബറിടം സ്വര്‍ഗ്ഗ പുന്തോപ്പാക്കി കൊടുക്കട്ടെ ആമീന്‍ ദു അ വസ്സിയതോടെ

നസീര്‍ മുതുകുറ്റി
www.ourssf.ning.com

2 comments:

  1. അല്ലാഹു ഇര്‍ഷാദ് ന്റെ ഖബറിടം സ്വര്‍ഗ്ഗ പുന്തോപ്പാക്കി കൊടുക്കട്ടെ ആമീന്‍

    ReplyDelete
  2. ഉപ്പള:
    കഴിഞ്ഞദിവസം നിര്യാതനായ എസ് എസ് എഫ് അല്‍ ഇസ്വാബ അംഗം സോങ്കാലിലെ മുഹമ്മദ് ഇര്‍ശാദ് അനുസ്മരണം ആത്മീയ സംഗമമായി. ഉപ്പള ഹനഫി മര്‍കസ് മസ്ജിദില്‍ നടന്ന
    സംഗമത്തിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ നേതൃത്വം നല്‍കി.
    നൂറുകണക്കിനു സുന്നി പ്രവര്‍ത്തകര്‍ സംബന്ധിച്ച സമ്മേളനത്തില്‍ ഖത്മുല്‍ ഖുര്‍ആന്‍, അനുസ്മരണ പ്രഭാഷണം, തഹ്‌ലീല്‍, തബറുക് തുടങ്ങിയ പരിപാടികള്‍ നടന്നു. സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള അധ്യക്ഷത വഹിച്ചു. ബി എസ്
    അബ്ദുല്ലക്കുഞ്ഞി ഫൈസി,പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, മൂസസഖാഫി കളത്തൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, മിത്തൂര്‍ ഉസ്മാന്‍ ഹാജി, മൂസല്‍ മദനി തലക്കി, ഹസ്സന്‍ അഹ്‌സനി കുബനൂര്‍, സയ്യിദ്
    ശഫീഖ് തങ്ങള്‍, ഹസ്രത്ത് ഹസീം സാഹിബ്, ഹാജി അന്‍സാര്‍ സാഹിബ്, അബ്ദുല്ലത്തീഫ് മദനി കുബനൂര്‍, സിദ്ദീഖ് കോളിയടുക്കം പ്രസംഗിച്ചു. മുഹമ്മദ് സഖാഫി തോക്കെ സ്വാഗതവും ഫാറൂഖ് കുബനൂര്‍ നന്ദിയും പറഞ്ഞു.

    ReplyDelete