സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Sunday, April 4, 2010

ഫുഹാദിന്റെയും ജാഫറിന്റെയും മരണം


എസ് എസ് എഫ് മുന്‍ പഞ്ചായത്ത് സെക്രട്ടറിയുടെ മരണം വളപട്ടണത്തെ കണ്ണീരിലാഴ്ത്തി

വളപട്ടണം:സൗദിയില്‍ ഉംറ യാത്ര മധ്യേ ത്വായിഫില്‍ വെച്ചുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ട വളപട്ടണം മൈച്ചാകുന്ന്പുന്നക്കല്‍ ഹൗസിലൊ ഫുഹാദിന്റെയും എസ് എസ് എഫ് മുന്‍ വളപട്ടണം പഞ്ചായത്ത് സെക്രട്ടറിയും നാട്ടിലെ സജീവ പ്രവര്‍ത്തകനുമായ കെ പി ബി ജാഫറിന്റെയും മരണം വളപട്ടണത്തെ ദു:ഖത്തിലാഴ്ത്തി.ത്വായിഫില്‍ ജോലി ചെയ്ത് വന്ന ഇരുവരും ഫുഹാദിന്റെ അമ്മവനും അളിയനും അടക്കം നാലുപേര്‍ ഉംറ ചെയ്യനായി കാറില്‍ മക്കയിലേക്ക് പോകുമ്പോള്‍ ത്വായിഫ് ചുരത്തില്‍ വെച്ചാണ് അപകടം ഉണ്ടായത് മരണപ്പെട്ട ജാഫര്‍ വളപട്ടണം സെക്ടര്‍ സമ്മേളനംകഴിഞ്ഞാണ് സൗദിയിലേക്ക് പോയത്. സെക്ടര്‍ സമ്മേളന പ്രചരണ പരിപാടികളിലും എസ് വൈ എസിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായി രംഗത്തിറങ്ങിയ അദ്ധേഹത്തിന്റെ വിയോഗം സുന്നീപ്രവര്‍ത്തകരെ കണ്ണീരിലാഴ്ത്തി.സുന്നീ നേതാക്കളായ കന്‍സുല്‍ ഉലമാ ചിത്താരിഹംസ മുസ്ലിയാര്‍,പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍,വളപട്ടണം ഖാസി സയ്യിദ് ജല്ലലുദ്ദീന്‍ തങ്ങള്‍.തുടങ്ങിയവര്‍ അനുശോചിച്ചു.മരണപ്പെട്ട വ്യക്തികള്‍ക്ക് വേണ്ടി നിങ്ങള്‍ മയ്യിത്ത് നിസ്കരിക്കാനും അവരുടെ ഖബര്‍ ജീവിതത്തിനും പരലോക മോക്ഷത്തിനും വേണ്ടി ദുആ ചെയ്യുവാനും അഭ്യര്‍ത്ഥിക്കുന്നു. അള്ളാഹു അവരെയും നമ്മെയും അവന്റെ ജന്നാതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടട്ടെ...ആമീന്‍..

www.ourssf.ning.com

No comments:

Post a Comment