അബൂദാബി: സുന്നി മർകസ് അബൂദാബി മുൻ ഓഫീസ് സെക്രട്ടറിയും എസ്‌വൈഎസ് പ്രവർത്തകനുമായിരുന്ന മലപ്പുറം ആതവനാട് സ്വദേശി ശിഹബുദ്ദിൻ സഖാഫി (32) വാഹനാപകടത്തിൽ മരിച്ചു. അബൂദാബി എയർപോർട്ട് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് താമസ സ്ഥലത്തുനിന്നും സുഹത്തിന്റെ വീട്ടിൽ മതപഠന ക് ളാസിനു പോകാനായി ഇത്തിസാലാത്തിന്റെ സമീപത്തുനിന്നും മിനിബസിൽ മുറൂർ റോഡിലൂടെ യാത്രചെയ്യവെയായിരുന്നു അപകടം. പിറകിൽ നിന്നും വന്ന ഒമാനി സ്വദേശി ഓടിച്ചിരുന്ന ഫോർവീൽ കാർ മിനി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ വാഹനത്തിൽനിന്നും റോഡിലേക്ക് തെറിച്ച് വീണ സഖാഫി തൽക്ഷണം മരിച്ചു. അഞ്ചു വർഷമായി ഇവിടെ വിവിധ ജോലികൾ ചെയ്തുവരികയായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് എമിറേറ്റ്സ് ട്രാൻസ്പോർട്ട് അഥോറിറ്റിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചതു.
കളത്തിൽ തൊടിയിൽ മുഹമ്മദ് ഹാജിയാണ് പിതാവ്. ഉമ്മ: ഖദീജ. ഭാര്യ: രണ്ടത്താണി സ്വദേശിനി റഹീന. നാലുവയസ്സുള്ള ഫാത്വിമ ഹുദയും സഖാഫി കണ്ടിട്ടില്ലാത്ത ഒന്നരവയസ്സുള്ള മുഹമ്മദ് ആദിൽ മകനുമാണ്. സിലയിൽ ജോലി ചെയ്യുന്ന ഇബ്‌റാഹീം, മീന പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്യുന്ന അലി എന്നിവരടക്കം ഏഴ് സഹോദരങ്ങളുണ്ട്. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകൂമെന്ന് ബന്ധുക്കൾ അറിയിച്ചു. സഖാഫിയുടെ നിര്യാണത്തിൽ വിവിധ എസ്‌വൈ എസ്, ആർഎസ് സി കമ്മിറ്റികൾ അനുശോചനം അറിയിച്ചു.
16/04/2010

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹിരാജിഊന്‍..
ReplyDeleteവിശദ വാർത്ത അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
ReplyDeleteമയ്യിത്ത് നിസ്കാരം ഇന്ന്‍ വൈകീട്ട് അഞ്ച് മണിക്ക് അബുദാബി സെന്‍ട്രല്‍ ഹോസ്പിടല്‍ മസ്ജിദില്‍ നടക്കുന്നു. കഴിയുന്നവര്‍ നിര്‍ബന്ധമായും പങ്കെടുക്കുക...
ReplyDeleteമഗ്ഫിരതിനായി പ്രാര്‍ത്തിക്കുക....
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
ReplyDeleteഅപകട മരണങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണങ്ങളിൽ നിന്നുമുള്ള രക്ഷയ്ക്കായി പ്രാർത്ഥിക്കുക
അകാലത്തിൽ പൊലിഞ്ഞ സഹോദരന്റെ മഗ്ഫിറത്തിനായി ദുആ ചെയ്യുന്നു. ഉപ്പയെ കാണാത്ത പൊന്നുമകനടങ്ങുന്ന കുടുംബത്തിനു അല്ലാഹു ക്ഷമയും സഹനവും നൽകട്ടെ. ആമീൻ
16-04-2010 നു അബുദാബിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ശിഹാബുദ്ധീൻ സഖാഫിയുടെ മയ്യിത്ത് ഒരു നോക്ക് കാണാനും മയ്യിത്ത് നിസ്കരിക്കാനും അബുദാബി സേൻട്രൽ ഹോസ്പിറ്റലിനടുത്ത് ഒരുമിച്ച് കൂടിയവർ
ReplyDeleteclick here
معاذ الله من هذه الاحوال السئة، ادعو الله للدخل اللجنة والمغفرة........ انا لله وانا اليه راجعون حسبنا الله نعم الوكيل نعم المولى ونعم النصير
ReplyDelete