സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Sunday, April 4, 2010

ഹബീബ് അബ്ദുൽഖാദിർ ബിൻ അഹ്‌മദ് അൽ-സ്സഖാഫ് മരണപ്പെട്ടു


ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി‌ഊൻ

04-04-2010

ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും പ്രവാചക കുടുംബമായ ബാഅലവി പരമ്പരയിലെ ആത്മീയ വ്യക്തിത്വവുമായ ഹബീബ് അബ്ദുൽഖാദിർ ബിൻ അഹ്‌മദ് അൽ-സ്സഖാഫ് ഇന്ന് (19th റബീഉൽ ആഖിർ 1431/ 4th April 2010 ജിദ്ദയിൽ ) ജിദ്ദയിൽ പുലർച്ചെ ഇഹലോകവാസം വെടിഞ്ഞു.

അല്ലാഹു അദ്ധേഹത്തിനു സ്വർഗത്തിൽ ഉന്നതസ്ഥാനം നൽകട്ടെ. നമ്മെയും അവരൊടോപ്പം ജന്നാതുൽ ഫിർദൌസിൽ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ

മസ്ജിദുൽ ഹറമിൽ (മക്ക) ഇശാ നിസ്കാര ശേഷം മയ്യിത്ത് നിസ്കാരം നടക്കുന്നതാണ്

വാർത്ത ഇവിടെ


islambulletin.blogspot.com തയ്യാറാക്കിയ സ്പെഷ്യൽ ബുള്ളറ്റിനും ചിത്രങ്ങളും ഇവിടെ കാണാം

2 comments:

  1. ഇന്നലെ ഈ ലോകത്തോട് വിട പറഞ്ഞ സൌദിയിലെ പ്രശസ്ത പണ്ഡിതൻ മഹാനായ ഹബീബ് അബ്ദുൽ ഖാദിർ അൽ സഖാഫ് യുടെ വേർപാട് മുസ്‌ലിം ഉമ്മത്തിന് തീരാ നഷ്ടമായി.

    സുന്നീ ലോകം മുഴുവനും അത്യാദരവോടെ ഓർക്കുന്ന ആ മഹാ മനുഷ്യൻ ഒരു നൂറ്റാണ്ട് കാലം മുഴുവനും വിശുദ്ധ ഇസ്‌ലാമിനു വേണ്ടി, സുന്നീ ആശയ പ്രചരണത്തിനായി നീക്കി വെച്ച ഒരു മഹാ പണ്ഡിതനായിരുന്നു.

    ആയിരക്കണക്കിന് പണ്ഡിതരുടെയും ഇഷ്ട ജനങ്ങളുടെയും സാന്നിദ്ധ്യം കൊണ്ട് ജിദ്ദയിലെ അദ്ദേഹത്തിന്റെ വീട് ഇന്നലെ ധന്യമായിരുന്നു.


    ജിദ്ദ മുഴുവനും അടുത്തൊന്നും കാണാത്ത വിധം പൊടിക്കാറ്റുകൊണ്ട് വീർപ്പുമുട്ടിയപ്പോഴും മഹനവർകളുടെ വീടും പരിസരവും പൊടിക്കാറ്റുപോയി ഒരു പൊടി പോലും അന്തരീക്ഷത്തിൽ കാണാനില്ലാത്ത അവസ്ഥ സന്ദർശകരെ അത്ഭുതപ്പെടുത്തി. പകരം ആയിരക്കണക്കിന് സുന്നീ വിശ്വസികളുടെ മിന്നിത്തിളങ്ങുന്ന മുഖങ്ങൾ കുളിരു പകരുന്ന കാഴ്ചയായി. ( ചില ഫോട്ടോകൾ പ്രചാരകൻ അറ്റാച്ച് ചെയ്തത് കാണുക)

    ഇശാ നിസ്കാരാനന്തരം പതിനായിരങ്ങളുടെ സാന്നിദ്ധ്യത്തിൽ വിശുദ്ധ മസ്ജിദുൽ ഹറാമിൽ വെച്ച് അവിടുത്തെ ജനാസ നിസ്കാരവും അനന്തരം മഹതി ഉമ്മുൽ മു‌അ്മിനീൻ ഖദിജ യുടെ ചാരത്ത് മറവ് ചെയ്യുകയും ചെയ്തു.

    യമനിലെ പ്രസിദ്ധ് പണ്ഡിതനായ ബഹു .ഹബീബ് ഉമർ, മദീനയിലെ പ്രസിദ്ധ പണ്ഡിതനായ ഹബീബ് സൈൻ ബിൻ സുമൈത് തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം പണ്ഡിതന്മാരുടെയും ശിഷ്യന്മാരുടെയും നിറ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.

    ReplyDelete