സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, June 25, 2011

സമസ്തഃ കേന്ദ്ര മുശാവറ മെമ്പര്‍ എന്‍.കെ ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍ നിര്യാതനായി.

24-06-2011
സമസ്തഃ കേന്ദ്ര മുശാവറ മെമ്പര്‍ എന്‍.കെ ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍ പട്ടിക്കര (തൃശൂര്‍) മരണപ്പെട്ടു .ഖബറടക്കം 25-06-2011 കാലത്ത് 10 മണിക്ക്

====================================================
പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയും സമസ്ത കേരള ജം‌ഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസ്ഡണ്ടുമായ എന്‍.കെ. ശറഫുദ്ദീന്‍ മുസ്‌ലിയാര്‍ (70 വയസ്) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ കേച്ചേരി പട്ടിക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. കേച്ചേരി മമ്പ‌ഉല്‍ ഹുദാ വൈസ് പ്രസിഡണ്ട്, കിഴക്കും‌മുറി മഹല്ല് പ്രസിഡ്ന്റ്, അല്‍ ബാഖിയാത്തുസ്വാലിഹാത്ത് അനാഥ അഗതി മന്ദിരം ജനറല്‍ സെക്രട്ടറി എന്നീ ചുമതലകളും നിര്‍‌വഹിച്ചു വരികയായിരുന്നു. സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായും കിഴിക്കും‌മുറി മഹല്ല് ഖത്തീബായും ,പട്ടിക്കര, കാളത്തോട്, ചെമ്മണ്ണൂര്‍ എന്നിവിടങ്ങളില്‍ മുദരിസായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ ഫാത്തിമ, മക്കള്‍ സലീം (അലൈഡ്), അക്ബറ് ,ത്വാഹ, ഹുസൈന്‍, ബുഷറ, ആരിഫ, സല്‍മ, താഹിറ, മരമക്കള്‍ ; സൈതു മുഹമ്മദ്, സലീം ,റസാഖ് ,മുസ്തഫ, റാബി‌അ. ജസീല

No comments:

Post a Comment