സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Tuesday, August 30, 2011

കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ മകള്‍ ആയിഷ മരണപ്പെട്ടു

അവിഭക്ത സമസ്തയുടെ വൈസ് പ്രസിഡന്റായിരുന്ന ബഹു- കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ മകള്‍ തറയില്‍ ആയിഷ ഇരുപത്തേഴാം രാവു പുലര്‍ച്ചെ നാലു മണിക്ക് മരണപ്പെട്ടു. മഹതിക്ക് വേണ്ടി  പ്രാര്‍ത്ഥനയും നടത്താനപേക്ഷ

ഏ. കെ. അബൂബക്കര്‍. പെരിങ്ങോട്ടുപുലം –മലപ്പുറം

Monday, August 29, 2011

വി പി ആറ്റകോയ തങ്ങള്‍ നിര്യാതനായി

തിരുരങ്ങാടി : എസ് വൈ എസ് മലപ്പുറം ജില്ല വൈസ്പ്രസിഡന്റും മമ്പുറം സ്വലാത്തിന് ഏറെകാലമായി നേത്രത്വം വഹിക്കുന്ന വ്യക്തിയുമായ  വി പി ആറ്റകോയ തങ്ങള്‍ (65) നിര്യാതനായി.
 മമ്പുറം പരെതനായ വി പി ഇമ്പിച്ചി കോയ തങ്ങളുടെ മകന്ആയ ആറ്റകോയ തങ്ങള്‍ ‌ജില്ല എസ് വൈ എസ് ട്രഷറര്‍ , തിരുരങ്ങാടി മേഘല പ്രസിടന്റ്റ്‌ , മമ്പുറം സയ്യിദ്ഫസല്സുന്നി മദ്രസ പ്രസിഡണ്ട്തുടങ്ങിയ നിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട് , പിതാവായ ഇമ്പിച്ചി കോയ തങ്ങളുടെ മരണത്തെ തുടര്ന്ന് 1994  മുതല്മമ്പുറം മഖാമിലെ വ്യാഴായ്ച്ചകളിലെ സ്വലാത്തിന് നേത്രത്വം നല്കി വരുന്നത് ഇദ്ദേഹമാണ് .

Sunday, August 28, 2011

സി. എച്ച് അബ്ദുല് സലാം മാസ്റ്ററുടെ സഹോദരന് ഇബ്രാഹിം മരണപെട്ടു

മാട്ടൂല് മന്:ശഅ സ്ഥാപക നേതാവ് മര്ഹൂം സി. എച്ച് അബ്ദുല് സലാം മാസ്റ്ററുടെ സഹോദരന് ചീലന് ഇബ്രാഹിം ഇന്നലെ നോമ്പ് തുറക്ക് മുമ്പ് ഹൃദയ സ്തംഭനം മൂലം അബൂദബിയില് വെച്ച് മരണപെട്ടു
ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദ്രോഗിയായിരുന്ന ഇബ്രാഹിമിന് ഇതിനു മുമ്പ് ഒരു തവണ ഹൃദയാഘാതമുണ്ടായിട്ടുണ്ട്.

20 വര്ഷത്തിലധികമായി അബൂദബിയില് ജോലി ചെയ്തു വരികയാണ്. ഒരു മാസം മുമ്പാണ് നാട്ടില് പോയി മടങ്ങിയത്. ഏക മകന് ഹുനൈസ് അബൂദബിയിലുണ്ട്.

ഭാര്യ: മറിയംബി. അബൂദബിയിലെ സ്വകാര്യ ആശുപത്രിയില് സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള് പൂര്ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള് അറിയിച്ചു.

പരേതനുവേണ്ടി പ്രാര്ഥന നടത്താന് മാട്ടൂല് മന്ശഅ് പ്രസിഡന്റ് ഹാമിദ് കോയമ്മ തങ്ങള് മാട്ടൂല് അഭ്യര്ഥിച്ചു.



Saturday, August 27, 2011

റഫീഖ് അണിയാരത്തിന്റെ പിതാവ് അബ്ദുല്ല മുസ്‌ലിയാര്‍ മരണപെട്ടു

എസ് എസ് എഫ് & എസ് വൈ എസ്  കണ്ണൂര്‍ ജില്ല മുന്‍ സിക്രടറി റഫീഖ് അണിയാരത്തിന്റെ പിതാവ്  അബ്ദുല്ല മുസ്‌ലിയാര്‍ അണിയാരം  ഇന്നലെ ( 26-08-2011 ) വൈകുന്നേരം മരണപെട്ടു


അണിയാരം അല്‍ മദ്രസത്തുല്‍ അലിയ്യ, പാറമ്മല്‍ തന്‍വീറുല്‍ ഇസ്‌ലാം മദ്രസ, പുല്ലൂക്കര ദാറുല്‍ ഉലൂം മദ്രസ, പുല്ലൂക്കര സൈഫ് അലി മദ്രസ, കൊടക്കാട്ട് സ്രാമ്പി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.



ഭാര്യ: ആയിഷ. മക്കള്‍: നാസര്‍ (മസ്‌കറ്റ്), റഫീഖ്(എസ്.വൈ.എസ്., എസ്.എസ്.എഫ്. മുന്‍ ജില്ലാ സെക്രട്ടറി). മരുമക്കള്‍: പാറേത്ത് ഉമൈറ, അനീസ (ചൊക്ലി)

.അല്ലാഹു (സു) ആ പിതാവിന്റെ ഖബറിടം സ്വര്‍ഗ്ഗ പുന്തോപ്പാക്കി കൊടുക്കട്ടെ ആമീന്‍


നസീര്‍ മുതുകുറ്റി

Friday, August 26, 2011

എംഎം അബ്ദുള്ള മുസ്‌ലിയാര്‍ അന്തരിച്ചു

അലനല്ലൂര്‍: പ്രമുഖ പണ്ഡിതനും മര്‍കസ് മുദരിസുമായിരുന്ന എം.എം അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1938 മാര്‍ച്ച് 15ന് ജനനം. അലനല്ലൂര്‍ മേക്കോടന്‍ മൊയ്തു മുസ്‌ലിയാര്‍ പിതാവ്. മാതാവ് കുമരംപുത്തൂര്‍ നാലകത്ത് കോയട്ടി മുസ്‌ലിയാരുടെ മകള്‍ ഫാത്വിമ. പ്രാഥമികപഠനം പിതാവില്‍ നിന്ന്. അബ്ദുര്‍റഹ്മാന്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാര്‍, താഴക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാനഗുരുനാഥന്‍മാര്‍. വെല്ലൂര്‍ അബുബക്കര്‍ ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്രത്ത് എന്നിവര്‍ ബാഖിയാത്തിലെ ഉസ്താദുമാരാണ്. ചെമ്പുംകടവ്, താഴക്കോട്, കുമരംപുത്തൂര്‍ എന്നിവിടങ്ങളില്‍ ദര്‍സ് പഠനം. 1963-ല്‍ വെല്ലൂരില്‍ നിന്ന് ബിരുദം. കരിങ്കല്ലത്താണിക്കടുത്ത ആലിപ്പറമ്പ്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭക്കു കീഴിലുള്ള അറബിക് കോളജ്, എടരിക്കോട് എന്നിവിടങ്ങളില്‍ സേവനം. 1985 മുതല്‍ അടുത്ത കാലം വരെ കാരന്തൂര്‍ സുന്നി മര്‍കസില്‍ ശൈഖുല്‍ അദബ് ആയി സേവനം ചെയ്തു. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍ഹൂം നൂത്തേരി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ഉള്ളാള്‍ മുദരിസ് താഴക്കോട് കെ.എന്‍ അബ്ദുല്ല മുസ്‌ലിയാര്‍, കര്‍മ്മശാസ്ത്ര പണ്ഡിതനായിരുന്ന കുമരംപുത്തൂര്‍ മര്‍ഹും എന്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സഹപാഠികളില്‍ പ്രധാനികളാണ്.കുമരംപുത്തൂര്‍ എന്‍ അലി മുസ്‌ലിയാര്‍, മര്‍ഹും ടിപി മുഹമ്മദ് മുസ്‌ലിയാര്‍, പളളിക്കുന്ന് എപി ഹംസ മുസ്‌ലിയാര്‍, വേങ്ങൂര്‍ അബ്ദുല്‍ കരീം മുസ്‌ലിയാര്‍, നാട്ടിക മൂസമൗലവി എന്നിവരാണ് പ്രധാന ശിഷ്യന്മാര്‍. അലനല്ലൂര്‍ കുട്ടിഹസന്‍ഹാജിയുടേയും ഫാത്തിമയുടേയും മകള്‍ സൈനബയാണ് ഭാര്യ.1989 മുതല്‍ സമസ്ത കേരള ജംഇയ്യത്തൂര്‍ ഉലമയില്‍ അംഗമായി. സമസ്തയുടെ ഫത്‌വാ കമ്മിററിയിലും, ഫിഖ്ഹ് കൗണ്‍സിലിലും മെമ്പറായ അദ്ദേഹം പാലക്കാട് ജില്ലാ സംയുക്ത ഖാളിയായിരുന്നു.ഇസ്ഫാറുള്ളലാം, താരീഖുല്‍ ഇസ്‌ലാംഎന്നീ കൃതികളുടെ കര്‍ത്താവാണ്.



http://www.muhimmath.com/

Wednesday, August 24, 2011

SSF അംഗടിമുഗര് യൂണിറ്റ് വൈസ് പ്രസിഡന്റ് അബ്ദുല് റഹ്മാന് മരണപ്പെട്ടു

കുമ്പള : എസ്.എസ്.എഎഫ് അംഗടിമുഗര് യൂണിറ്റ് വൈസ് പ്രസിഡന്റ് അബ്ദുല് റഹ്മാന് 17 വാഹനപകടത്തില് മരണപ്പെട്ടു. പെര്ളയില് നിന്ന് വരികയായിരുന്ന കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തത്കഷണം മരണം സംഭവിക്കുകയായിരുന്നു. മയ്യിത്ത് പോലീസ് ഇന്ക്വസ്റ്റ് നട്ത്തി കാസര്കോട് ജനറല് ആശുപത്രിയിലെത്തിച്ചു. . പിതാവ് അബ്ദുല് ഖാദര് മരണപ്പട്ട് മാസങ്ങള് തികയുന്നതിന് മുമ്പാണ് അബ്ദുല് റഹ്മാന്റെയും മരണം. ആസ്യമ്മയാണ് ഉമ്മ. സമീറ, ആയിഷ, ബംഗളുരുവില് ജോലി ചെയ്യുന്ന ആരിഫ്, പ്ലസ്ടു വിദ്യാര്ഥി ഇസ്മാഈല് എന്നിവര് സഹോദരങ്ങളാണ്.

മരണത്തില് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല് ഖാദിര് മദനി, ജനറല് സെക്രട്ടറി സുലൈമാന് കരിവെള്ളൂര്, മുഹിമ്മാത്ത് ജനറല് സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അശ്റഫ് അശ്റഫി, ജനറല് സെക്രട്ടറി അബ്ദുല് റസാഖ് സഖാഫി കോട്ടക്കുന്ന്, ഡിവിഷന് പ്രസിഡന്റ് അബ്ദുല് റഹീം സഖാഫി ചിപ്പാര് തുടങ്ങിയവര് അനുശോചിച്ചു. ഖബറടക്കം ബുധനാഴ്ച അംഗടിമുഗര് ജുമുഅത്ത് പള്ളിയില് നടക്കും. അബ്ദുല് റഹ്മാന് വേണ്ടി പ്രത്യേക പ്രാര്ഥന നടത്താന് നേതാക്കള് അഭ്യര്ഥിച്ചു.

എസ്.എസ്.എഫ് അംഗടിമുഗര് വൈസ് പ്രസിഡന്റ് അബ്ദുല് റഹ്മാന്റെ മരണം പ്രവര്ത്തകരെ കണ്ണീരിഴാത്തി പുത്തിഗെ: എസ്.എസ്.എഫ് അംഗടിമുഗര് യൂണിറ്റ് വൈസ്പ്രസിഡന്റ് അബ്ദുല് റഹ്മാന്റെ ആകസ്മിക മരണം പ്രവര്ത്തകരെ കണ്ണീരണിയിച്ചു. ബൈക്കില് സഞ്ചരിക്കവേ ചൊവ്വാഴ്ച വൈകിട്ട് ഷേണിയില് വെച്ച് എതിരെ പോവുകയായിരുന്ന കെ.എസ്.ആര്.ടി സി ബസ്സുമായി കൂട്ടിയിടിച്ച് ദാരുണമായി പരിക്കേറ്റ് തല്ക്ഷണം മരണപ്പെടുകയായിരുന്നു. 17 വയസ്സ് മാത്രം പ്രായമുള്ള അബ്ദുല് റഹ്മാന് റമളാന് 23ന്റെ നോമ്പുമായാണ് മരണത്തെ പുല്കിയത്.

എസ്.എസ്.എഫ് അംഗടിമുഗര് സെക്ടര് ആഭിമുഖ്യത്തില് ചൊവ്വാഴ്ച ബാഡൂരില് നടക്കുന്ന സമൂഹ നോമ്പ് തുറക്ക് നാട്ടിലെ കൂട്ടുകാരെയെല്ലാം ക്ഷണിച്ച് അവിടെ ഒത്ത് കൂടുന്നതിന് അല്പം മുമ്പാണ് കൂട്ടുകാര് അസരിയെന്ന് വിളിക്കുന്ന അബ്ദുല് റഹ്മാന് മരണത്തിനു കീഴടങ്ങിയത്. കൂട്ടുകാരനു വേണ്ടി സഹപ്രവര്ത്തകര് പ്രാര്ത്ഥന നടത്തി.

കാസര്കോട് ജനറല് ആശുപത്രിയില് സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് കാണാന് മുഹിമ്മാത്ത് ജനറല് സെക്രട്ടറി ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല് ഖാദിര് മദനി, എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അബ്ദുല് റസാഖ് കോട്ടക്കുന്ന് , അയ്യൂബ് ഖാന് സഅദി കൊല്ലം, അബ്ദുല് അസീസ് സൈനി, ഇത്തിഹാദ് മുഹമ്മദ് ഹാജി, അശ്റഫ് കരിപ്പൊടി തുടങ്ങിയവര് എത്തി.

കഴിഞ്ഞ വര്ഷം അംഗടിമുഗറില് നടന്ന എസ്.വൈ.എസ് പഞ്ചായത്ത് സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു അബ്ദുല് റഹ്മാന്. ബുധനാഴ്ച സഅദിയ്യയില് പതിനായിരങ്ങള് സംഗമിക്കുന്ന പ്രാര്ത്ഥനാ സമ്മേളനത്തില് പ്രിയപ്പെട്ട സഹപ്രവര്ത്തകനു വേണ്ടി പ്രത്യേക പ്രാര്ത്ഥന നടക്കും.



അല്ലാഹു (സു) റമളാന് ശരീഫിന്റെ ബര്ക്കത്ത് കൊണ്ട് നമ്മുടെ സഹോദരന് അബ്ദുല് റഹിമാന്റെ ഖബറിടം സ്വര്ഗ്ഗ പുന്തോപ്പാക്കി കൊടുകട്ടെ ആമീന് .....എല്ലാവരും ദു:അ ചെയ്യുക

Friday, August 19, 2011

ടിപ്പര് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദര്സ് വിദ്യാര്ഥിയായ മുഹമ്മദ് റിഷാല് മരണപ്പെട്ടു

ചക്കരക്കല്ല്: ടിപ്പര് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്ഥി മരിച്ചു. ഇരിവേരി നാണുപീടികയില് ബദരിയ്യാ മന്സിലില് കെ.പി. റഫീഖിന്റെ മകന് മുഹമ്മദ് റിഷാല് (18) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 ന് ചാല പനോന്നേരി ക്ഷേത്രത്തിന് അടുത്താണ് സംഭവം. ബൈക്കിലുണ്ടായിരുന്ന റിഷാലിന്റെ സുഹൃത്ത് ഇരിവേരി കരിമ്പിയില് പിടികക്ക് സമീപം രമേശിന്റെ മകന് വരുണി(18) നെ സാരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. തളിപ്പറമ്പില് ദര്സ് വിദ്യാര്ഥിയായ മുഹമ്മദ് റിഷാല് റമദാന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കണ്ണൂരില്നിന്ന് വരുണിനെയും കൂട്ടി നാട്ടിലേക്ക് വരവെയാണ് അപകടം. മൃതദേഹം കണ്ണൂര് ജില്ലാ ആശുപത്രി മോര്ച്ചറിയില്. ഖബറടക്കം വെള്ളിയാഴ്ച ഇരിവേരി ജുമുഅത്ത് പള്ളി ഖബര്സ്ഥാനില് . മാതാവ്: കുഞ്ഞലീമ. സഹോദരങ്ങള്: റിഷ്ബാന്, സിയാദ്.


======================================

എന്റെ Student ആയിരുന്നു മുഹമ്മദ് റിഷാല്. അല്ലാഹുവേ റിഷാലിന്റെ എല്ലാ പാപങ്ങളും പൊറുത്തു കൊടുത്തു ജന്നാത്തുല് ഫിര്ദൌസില് ഒരുമിച്ചു കൂട്ടണേ ആമീന്

കഴിയുന്നവര് ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്തു ദു:അ ചെയ്യുക


നസീര് മുതുകുറ്റി


റിയാദ്
======================================


Wednesday, August 17, 2011

നെഹ്റു ആലി കുഞ്ഞിക്ക (വാടാനപ്പള്ളി) മരണപ്പെട്ടു



വാടാനപ്പള്ളിയിലെ കാരണവന്മാരില് ജീവിച്ചിരുന്ന മഹാനുഭാവനും നമ്മുടെ പ്രിയപ്പെട്ട  നെഹ്റു ആലി കുഞ്ഞിക്ക മരണപ്പെട്ടു.

നമ്മുടെ നാട്ടിലെ പള്ളികളുമായും ഇസ്ലാമിക പ്രവര്ത്തനങ്ങളുമായും അങ്ങേ അറ്റം അടുപ്പം ഉണ്ടായിരുന്ന മഹാനുഭാവന് ആയിരുന്നു നെഹ്റു ആലികുഞ്ഞിക്ക. നന്മ നിറഞ്ഞ ജീവിതവും, പാവങ്ങളെ സഹായിക്കാനുള്ള സന്മനസ്സും നിറഞ്ഞ മഹാ വ്യതിത്വം. മഗ്ഫിരത്തിന്റെ, വിശുദ്ധിയുടെ നാളില് അള്ളാഹു അദ്ധേഹത്തെ തിരിച്ചു വിളിച്ചിരിക്കുന്നു. എല്ലാ സഹോദരങ്ങളും അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിച്ചും മഗ്ഫിരത്തിനും മര്ഹാമതിനും വേണ്ടി പ്രാര്ഥിക്കണമെന്നും അഭ്യര്ത്ഥിക്കുന്നു. ഇസ്റ ചെയര്മാന് എ. കെ . അഹ്മദ് സാഹിബ്, പ്രസിഡന്റ് ബഷീര് റഹ്മാനി, സെക്രടറി ഹുസൈന് തങ്ങള് വാടാനപ്പള്ളി, ഖജാന്ജി ബാദുഷ തങ്ങള് എന്നിവര് പരേതന്റെ നിര്യാണത്തില് അനുശോചിച്ചു. മയ്യിത്ത് നിസ്കാരത്തിനും പ്രാര്തന്ക്കും അവര് ആഹ്വാനം ചെയ്തു.



അടുത്ത വെള്ളി ദുബായില് നടക്കുന്ന ഇഫ്താര് സംഗമത്തില് പരേതനു വേണ്ടി പ്രത്യേകം പ്രാര്ഥനയും മയ്യിത്ത് നിസ്കാരവും നടത്തും, അബു ദാബി, അല് ഐന് എന്നിവിടങ്ങളിലും ഇസ്റ കമ്മിറ്റികള് മയ്യിത്ത് നിസ്കാരവും പ്രാര്ഥനയും സംഘടിപ്പിക്കുന്നുണ്ട്.



വിശുദ്ധ റമദാനില് അള്ളാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും വിശുദ്ധമായ റയ്യാന് കവാടത്തിലൂടെ പരിശുദ്ധ സ്വര്‍ഗത്തില്‍ പ്രവേഷിക്കാന്‍ ഉധക്കം ചെയ്യുമാറാകട്ടെ, ആമീന്. എല്ലാ ദോഷങ്ങളും പൊറുത്തു ബര്സഖി ആയ ജീവിതം നന്നാക്കി കൊടുക്കുമാറാകട്ടെ - ആമീന്



Hussain Thangal Vatanappally sayyidhkt@gmail.com

dateTue, Aug 16, 2011 at 3:34 PM

Tuesday, August 16, 2011

നാസർ കരുളായിയുടെ സഹോദരി സഫൂറ മരണപ്പെട്ടു



dateTue, Aug 16, 2011 at 1:37 PM



Dear All


With deep sorrow this is to inform you all the sad demise of Mrs. Safoora, younger Sister of our ICF, RSC, Indian Media Forum member Naser Karulai today in Kerala. She had two boys and recently delivered the third baby. Naser and family is on the way to Makkah Mukarama, and I was not able to speak him much about this sad demise.


May Allah the almighty keep her soul in peace and also give courage to the affected family to bear this sudden unexpected demise. Our sincere condolence to Naser and his parents. Please pray for her Magfirah.

Inna Lillahi Wa inna ilaihi Rajhihoon....


Musthafa K.T Peruvelloor0508372304
Musthafa K.T musthafakt@gmail.com



Saturday, August 13, 2011

യുസുഫ് മൌലവി (കുടവൂര് ഉസ്താദ്) മരണപ്പെട്ടു.

തെക്കന് കേരളത്തിലെ അറിയപെടുന്ന പണ്ഡിതനും ജാമിയ ഹുദൈബിയയുടെ സ്ഥാപകനും നിരവധി ശിഷ്യ സമ്പത്തിന്റെ ഉടമയുമായ ബഹുമാനപ്പെട്ട എന്. എം. യുസുഫ് മൌലവി (കുടവൂര് ഉസ്താദ്) മരണപ്പെട്ടു.



മഹാനുഭാവന് വേണ്ടി മയ്യിത്ത് നിസകരികണമെന്നും ദുആ ചെയ്യണമെന്നും അഭ്യര്ത്ഥിക്കുന്നു



Dr. A.S. Thajudeen Mannani

Thursday, August 11, 2011

നരിക്കോട് മുഹമ്മദ് മുസ്ലിയര്‍ നിര്യാതനായി

പ്രശസ്ത സൂഫിവര്യന്‍ നരിക്കോട് മുഹമ്മദ് മുസ്ലിയര്‍ നിര്യാതനായി


തളിപ്പറമ്പ്: അറിയപ്പെടുന്ന സൂഫി വര്യനും പ്രമുഖ പണ്ഡിതനുമായ നരിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍ നിര്യാതരായി. 73 വയസ്സായിരുന്നു. തളിപ്പറമ്പ് നരിക്കോട്ടെ വീട്ടിനോട് ചേര്‍ന്നുള്ള രിഫാഇ മസ്ജിദില്‍ ദിക്‌റ് ഹല്‍ഖയക്ക് നേതൃത്വം നല്‍കുന്നതിനിടയില്‍ വ്യാഴാഴ്ച ഉച്ചയക്ക് 2.30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു.




എല്ലാ ആഴ്ചയും തന്റെ നേതൃത്വത്തില്‍ നരിക്കോട് നടക്കുന്ന ദിക്‌റ് മജ്‌ലിസിനു പതിവു പോലെ നേതൃത്വം നല്‍കിക്കൊിരിക്കേ നൂറു കണക്കിനു വിശ്വസികള്‍ക്കിടയില്‍ വെച്ചാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ നരിക്കോട് രിഫാഇ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാര ശേഷം അവിടെത്തന്നെ ഖബറടക്കും. മാഹിന്‍ മൗലവിയുടെയും ആസിയ ഹജ്ജുമ്മയുടെയും മകനാണ്. മക്കള്‍ ഫാത്വിമ പന്നിപ്പാറ, ഫാത്തിമത്ത് സുഹ്‌റ, സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികളായി അനസ്, ഉവൈസ്. മരുമക്കള്‍ അബ്ദുല്‍ റഹ്മാന്‍ സഅദി മുഗു (പന്നിപ്പാറ ഉസ്താദ്), ശാദുലി മൗലവി.



സഹോദരങ്ങള്‍: ഹസന്‍ ഹാദി, അബ്ദുല്‍ റഹ്മാന്‍ ഹുദവി, ഫാത്തിമ ഹജ്ജുമ്മ, മിറയമ്മ, ഖദീജ



നരിക്കോട് മുഹമ്മദ് മുസ്ലിയാരുടെ നിരായണത്തില്‍ ജാമിഅ സഅദിയ്യ ജനറല്‍ മാനേജര്‍ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ എസ്.വൈ.,എസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ അനുശോചിച്ചു.

അബൂബക്കര് (വലിയകുളം,ആലപ്പുഴ) മരണപ്പെട്ടു

ആലപ്പുഴ SSF വലിയകുളം യൂനിറ്റ് പ്രസിഡന്റ് അഫ്സലിന്റെ വല്യുപ്പ അബൂബക്കര് സാഹിബ്  (10 /07 /2011 ) വൈകുന്നേരം മരണപ്പെട്ടു .ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് മുട്ടം ജുമാ മസ്ജിദില് (ഹരിപ്പാട്,ആലപ്പുഴ).മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിരത്തിന് വേണ്ടി ദുആ ചെയ്യാനും അഭ്യര്ത്ഥിക്കുന്നു .




--Muhammed Nihas
muhammed.nihas@gmail.com

Tuesday, August 9, 2011

ഖാദിം അലവിക്ക മരണപെട്ടു

പാണക്കാട്കൊടപ്പനക്കല്തറവാട്ടിലെ ഖാദിം അലവിക്ക മരണപെട്ടു ... പ്രാര്ഥിക്കുക മയ്യിത്ത് നിസ്കരിക്കുക


more >>

Monday, August 8, 2011

പുളിയൂല് അബ്ദുറഹ്മാന്റെ സഹോദരി റൈഹാനത്ത് ട്രെയിന് തട്ടി മരിച്ചു

സജീവ സുന്നീ പ്രവര്ത്തകന് തളിപറമ്പ, പരിയാരം, പുളിയൂല് അബ്ദുറഹ്മാന്റെ സഹോദരി വി.പി.റൈഹാനത്ത്(22) തൃക്കരിപ്പൂരില് റെയില് പാലം മുറിച്ചുകടക്കുമ്പോള് ട്രെയിന് തട്ടി മരിച്ചു മഹതിക്കുവണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗഫിരതിനുവേണ്ടി ദുആ ചെയ്യാനും അഭ്യര്ത്ഥിക്കുന്നു .

റൈഹാനത്തിന്റെ മാതാവ് വി.പി.മറിയുമ്മ. സഹോദരങ്ങള്: മുഹമ്മദലി(ഓട്ടോ ഡ്രൈവര്, ചുടല), അബ്ദുറഹിമാന്(അബൂദബി), ഉമര് മൗലവി(ഖത്തീബ്, പോത്താംകണ്ടം), ഉബൈദ് മൗലവി(ഇമാം, പൊറോപാട്), നജീബ്(വിദ്യാര്ഥി), കുഞ്ഞാമിന, അസ്മ, ഫാത്തിമ, ഹബീബ(വിദ്യാര്ഥി). വൈകിട്ടോടെ മയ്യിത്ത് ഖബറടക്കി

Sunday, August 7, 2011

മാലിക് ദീനാര് മസ്ജിദിലെ നാല് പതിറ്റാണ്ടിന്റെ മുഅദ്ദിന് അബ്ബാസ് മുസ്ലിയാര് മച്ചംപാടി നിര്യാതരായി

കാസര്കോട്: നാലു പതിറ്റാണ്ടിലേറെക്കാലം തളങ്കര വലിയ ജുമുഅത്ത് പള്ളിയിലെ മുഅദ്ദിനും മാലിക് ദീനാര് മഖാമിലെ ഖാദിമുമായിരുന്ന മച്ചമ്പാടി അബ്ബാസ് മുസ്ലിയാര് (75) നിര്യാതനായി. ശനിയാഴ്ച ഉച്ചയ്ക്ക് മംഗലാപുരം ആശുപ്ത്രിയില് വെച്ചാണ് അന്ത്യമുണ്ടായത്. ഖബറടക്കം ശനിയാഴ്ച രാത്രി മഞ്ചേശ്വരം പുച്ചത്ത്ബയല് ജുമാ മസ്ജിദ് അങ്കണത്തില്. അരനൂറ്റാണ്ട് കാലം മധുരമൂറുന്ന വാങ്കൊലി മുഴക്കി വിശ്വാസികളെ പള്ളിയിലേക്കു ക്ഷണിച്ച അബ്ബാസ് മുസ്ലിയാരുടേത് വലിയ പണ്ഡിത കുടുംബമാണ്. മക്കളും മരുമക്കളുമായി ധാരാളം പണ്ഡിതരെ വാര്ത്തെടുത്തു. മച്ചമ്പാടിയിലെ പരേതരായ മുഹമ്മദിന്റെയും ബീഫാത്വിമയുടെയും മകനാണ്.



ഭാര്യമാര്: സാറാമ്മ ഹജ്ജുമ്മ, പരേതയായ സൈനബ. 12 മക്കള്: മഹ്മൂദ് ദാരിമി, ഹസൈനാര് ദാരിമി, അബ്ദുല് റഹ്മാന് സഅദി, അബ്ദുല് റസാഖ് അഹ്സനി, ഇബ്രാഹീം ഖലീല് അഹ്സനി (എസ്.എസ്.എഫ് മഞ്ചേശ്വരം സെക്ടര് സെക്രട്ടറി), അബൂബക്കര് സിദ്ദീഖ് അഹ്സനി, ഫാറൂഖ് (ദര്സ് വിദ്യാര്ത്ഥി), ബീഫാത്വിമ, ആയിശ, റുഖിയ, ആസിയ, ഹസീന. മരുമക്കള്: മൂസ മുസ്ലിയാര്, ഇബ്രാഹീം മുസ്ലിയാര്, അബ്ദുല് റഹ്മാന് ഫൈസി, ഇസ്മാഈല് ഫൈസി കൊടിയമ്മ, റഫീഖ്. (ദുബൈ) സഹോദരങ്ങള്: മൊയ്തീന് കുഞ്ഞി മുസ്ലിയാര്, ഇബ്രാഹീം മുസ്ലിയാര്, ഉമര് മുസ്ലിയാര്, ആയിശ, സൈനബ, സുലൈഖ, മിറയമ്മ.

അബ്ബാസ് മുസ്ലിയാരുടെ നിര്യാണത്തില് മഞ്ചേശ്വരം-കുമ്പള സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല് ഫാറൂഖ് അല് ബുഖാരി അനുശോചിച്ചു. മയ്യിത്ത് നിസ്കരിക്കാനും പ്രാര്ഥന നടത്താനും തങ്ങള് ആഹ്വാനം ചെയ്തു.

മരണ വിവരമറിഞ്ഞ് നൂറു കണക്കിനു പണ്ഡിതരും നേതാക്കളും പുച്ചത്തു ബയലിലെത്തി. സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്ലിയാര്, സഅദിയ്യ ജനറല് മാനേജര് നൂറുല് ഉലമ എം.എ അബ്ദുല് ഖാദിര് മുസ്ലിയാര്, എസ്.വൈ.എസ്് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല് ഖാദിര് മദനി, മുഹിമ്മാത്ത് ജനറല് സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി.അബ്ദുല്ല മുസ്ലിയാര് ഉപ്പള, എസ്.എസ്.എഫ് കുമ്പള ഡിവിഷന് സെക്രട്ടറി ഫാറൂഖ് കുബണൂര് തുടങ്ങിയവര് അനുശോചിച്ചു.



 

Wednesday, August 3, 2011

മുണ്ടേരി ചുണ്ടുന്നുമ്മല് മൊയ്തു മരണപ്പെട്ടു

കണ്ണൂര് ജില്ലയിലെ, മുണ്ടേരി പടന്നോട്ട് യൂനിറ്റ് SSF പ്രവര്ത്തകന് മുജീബ് റഹ്മാനിന്റെ പിതാവ് ‘ചുണ്ടുന്നുമ്മല് മൊയ്തു’ മരണപ്പെട്ടു. പരേതനു വേണ്ടി മയ്യിത് നിസ്കരിക്കുവാനും ദുആ ചെയ്യുവാനും അപേക്ഷ. അല്ലാഹു അദ്ദേഹത്തിനും നമ്മില് നിന്നു മരണപ്പെട്ടുപോയ ബന്ധു മിത്രാദികള്, കൂട്ടുകുടുംബക്കാര്, പ്രവര്ത്തകര്, ഉസ്താദുമാര് തുടങ്ങി എല്ലാവര്ക്കും മഗ്-ഫിറതും മര്ഹമതും നല്കട്ടെ. നമ്മെയും അവരെയും അവന്റെ ജന്നാതുല് ഫിര്ദൌസില് ഒരുമിച്ച്കൂട്ടി അനുഗ്രഹിക്കട്ടെ. ആമീന് യാ റബ്ബല് ആലമീന്.



ദുആ വസ്വിയ്യതോടെ

അമീന് മാണിയൂര്

സലാം ഇര്ഫാനിയുടെ മകള് മുഫീദ മരണപ്പെട്ടു

എന്റെ സഹോദരനും ICF / RSC ദുബായ് പ്രവര്ത്തകനുമായ സലാം ഇര്ഫാനി യുടെ മകള് - മുഫീദ - 3 വയസ്സ് -  മരണപ്പെട്ടു. നേരത്തെ ചില അസുഖം ഉണ്ടായിരുന്നെങ്കിലും അത് നിര്ണയിക്കാന് ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. 1-8-11   രാത്രി അപസ്മാര ലക്ഷണം കാണിക്കുകയും അര്ദ്ധരാത്രി തന്നെ മുക്കം ആശുപത്രിയില് കാണിച്ചെങ്കിലും മിംസ് ലേക്ക് കൊണ്ടുപോകാന് പറയുകയും 2-08-11 ഉച്ചക്ക് അവിടെ വെച്ച് നമ്മോട് വിട്ടു പിരിയുകയും ചെയ്തു.


ഈ കുഞ്ഞിനെ സ്വർഗലോകത്തു മാതാപിതാക്കളെ കാത്തിരിക്കുന്ന മകളായി മാറ്റട്ടെ - ആമീന് اللهم اجعلها فرطا لابويها


കുടുംബത്തിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നപേക്ഷിക്കുന്നു.

Sidheeq Irfani Kuniyil

Jubail, KSA

Mob. 00966 568040782