സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Thursday, August 11, 2011

നരിക്കോട് മുഹമ്മദ് മുസ്ലിയര്‍ നിര്യാതനായി

പ്രശസ്ത സൂഫിവര്യന്‍ നരിക്കോട് മുഹമ്മദ് മുസ്ലിയര്‍ നിര്യാതനായി


തളിപ്പറമ്പ്: അറിയപ്പെടുന്ന സൂഫി വര്യനും പ്രമുഖ പണ്ഡിതനുമായ നരിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍ നിര്യാതരായി. 73 വയസ്സായിരുന്നു. തളിപ്പറമ്പ് നരിക്കോട്ടെ വീട്ടിനോട് ചേര്‍ന്നുള്ള രിഫാഇ മസ്ജിദില്‍ ദിക്‌റ് ഹല്‍ഖയക്ക് നേതൃത്വം നല്‍കുന്നതിനിടയില്‍ വ്യാഴാഴ്ച ഉച്ചയക്ക് 2.30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു.




എല്ലാ ആഴ്ചയും തന്റെ നേതൃത്വത്തില്‍ നരിക്കോട് നടക്കുന്ന ദിക്‌റ് മജ്‌ലിസിനു പതിവു പോലെ നേതൃത്വം നല്‍കിക്കൊിരിക്കേ നൂറു കണക്കിനു വിശ്വസികള്‍ക്കിടയില്‍ വെച്ചാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ നരിക്കോട് രിഫാഇ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാര ശേഷം അവിടെത്തന്നെ ഖബറടക്കും. മാഹിന്‍ മൗലവിയുടെയും ആസിയ ഹജ്ജുമ്മയുടെയും മകനാണ്. മക്കള്‍ ഫാത്വിമ പന്നിപ്പാറ, ഫാത്തിമത്ത് സുഹ്‌റ, സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികളായി അനസ്, ഉവൈസ്. മരുമക്കള്‍ അബ്ദുല്‍ റഹ്മാന്‍ സഅദി മുഗു (പന്നിപ്പാറ ഉസ്താദ്), ശാദുലി മൗലവി.



സഹോദരങ്ങള്‍: ഹസന്‍ ഹാദി, അബ്ദുല്‍ റഹ്മാന്‍ ഹുദവി, ഫാത്തിമ ഹജ്ജുമ്മ, മിറയമ്മ, ഖദീജ



നരിക്കോട് മുഹമ്മദ് മുസ്ലിയാരുടെ നിരായണത്തില്‍ ജാമിഅ സഅദിയ്യ ജനറല്‍ മാനേജര്‍ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ എസ്.വൈ.,എസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ അനുശോചിച്ചു.

2 comments:

  1. നരിക്കോട് ഉസ്താദിന്റ മയ്യിത്ത് ഖബറടക്കി

    തളിപ്പറമ്പ്: അന്തരിച്ച പ്രമുഖ ആത്മീയ പണ്ഡിതന്‍ നരിക്കോട് മുഹമ്മദ് മുസ്‌ലിയാരുടെ മയ്യിത്ത് നരിക്കോട്ടെ വീടിനോട് ചേര്‍ന്നുള്ള രിഫാഇ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ചിത്താരി ഹംസ മുസ്ലിയാര്‍ തുടങ്ങി നിരവധി പണ്ഡിത നേതാക്കള്‍ അന്ത്യ ചടങ്ങിനു നേതൃത്വം നല്‍കി. കാസറകോട്ട് നിന്ന് മാണിക്കോത്ത് അബ്ദല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.

    ReplyDelete
  2. ഷാര്‍ജ:പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ നരിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ സംഗമം നാളെ (തിങ്കള്‍) രാത്രി 10 മണിക്ക് അല്‍-മഖര്‍ ഷാര്‍ജ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജ സുന്നിസെന്‍ററില്‍ വെച്ച് നടത്തപ്പെടുന്നു.അബ്ദുള്‍സമദ് അമാനി പട്ടുവം.സുബൈര്‍ സഅദി,ഹസൈനാര്‍ സഖാഫി ‍എന്നിവര്‍ സംബധിക്കുന്നു.





    വിവരങ്ങള്‍ക്ക്:




    0559659977,0554776034

    ReplyDelete