സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Friday, August 19, 2011

ടിപ്പര് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദര്സ് വിദ്യാര്ഥിയായ മുഹമ്മദ് റിഷാല് മരണപ്പെട്ടു

ചക്കരക്കല്ല്: ടിപ്പര് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്ഥി മരിച്ചു. ഇരിവേരി നാണുപീടികയില് ബദരിയ്യാ മന്സിലില് കെ.പി. റഫീഖിന്റെ മകന് മുഹമ്മദ് റിഷാല് (18) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 ന് ചാല പനോന്നേരി ക്ഷേത്രത്തിന് അടുത്താണ് സംഭവം. ബൈക്കിലുണ്ടായിരുന്ന റിഷാലിന്റെ സുഹൃത്ത് ഇരിവേരി കരിമ്പിയില് പിടികക്ക് സമീപം രമേശിന്റെ മകന് വരുണി(18) നെ സാരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. തളിപ്പറമ്പില് ദര്സ് വിദ്യാര്ഥിയായ മുഹമ്മദ് റിഷാല് റമദാന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കണ്ണൂരില്നിന്ന് വരുണിനെയും കൂട്ടി നാട്ടിലേക്ക് വരവെയാണ് അപകടം. മൃതദേഹം കണ്ണൂര് ജില്ലാ ആശുപത്രി മോര്ച്ചറിയില്. ഖബറടക്കം വെള്ളിയാഴ്ച ഇരിവേരി ജുമുഅത്ത് പള്ളി ഖബര്സ്ഥാനില് . മാതാവ്: കുഞ്ഞലീമ. സഹോദരങ്ങള്: റിഷ്ബാന്, സിയാദ്.


======================================

എന്റെ Student ആയിരുന്നു മുഹമ്മദ് റിഷാല്. അല്ലാഹുവേ റിഷാലിന്റെ എല്ലാ പാപങ്ങളും പൊറുത്തു കൊടുത്തു ജന്നാത്തുല് ഫിര്ദൌസില് ഒരുമിച്ചു കൂട്ടണേ ആമീന്

കഴിയുന്നവര് ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്തു ദു:അ ചെയ്യുക


നസീര് മുതുകുറ്റി


റിയാദ്
======================================


No comments:

Post a Comment