സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, March 31, 2012

മഅ്ദിന്‍ ഇസ്‌ലാമിക് അക്കാദമി ജനറല്‍ മാനേജര്‍ പി.പി ബാപ്പു ഹാജി അന്തരിച്ചു

കരുവന്‍തിരുത്തി: മഅ്ദിന്‍ അക്കാദമി ജനറല്‍ മാനേജറും പൗരപ്രധാനിയുമായിരുന്ന പി.പി ബാപ്പുഹാജി കരുവന്‍തിരുത്തി(പറവഞ്ചേരി പടിഞ്ഞാറെയില്‍ മുഹമ്മദ് ഹാജി) അന്തരിച്ചു. 65 വയസ്സായിരുന്നു. കെ.എച്ച്.എം യു.പി സ്‌കൂള്‍ മാനേജര്‍, നൂറുല്‍ഹുദാ എജ്യുക്കേഷണല്‍ ട്രസ്റ്റ് ട്രഷറര്‍, തര്‍ബിയതുല്‍ ഉലൂം മദ്രസ ജനറല്‍ സെക്രട്ടറി, കരുവന്‍തിരുത്തി ജുമാമസ്ജിദ് ഭാരവാഹി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പത്ത് വര്‍ഷമായി മഅ്ദിന്‍ ഇസ്‌ലാമിക് അക്കാദമിയുടെ ജനറല്‍ മാനേജറായി സേവനമനുഷ്ടിച്ചു വരികയായിരുന്നു.കരുവന്‍തിരുത്തി വലിയ ജുമാമസ്ജിദില്‍ ഖബറടക്കി.

പരേതനായ കോയാലിക്കുട്ടി ഹാജിയാണ് പിതാവ്. മാതാവ് ബീവിക്കുട്ടി ഹജ്ജുമ്മ. ഭാര്യ നഫീസ ഹജ്ജുമ്മ കരുവന്‍തിരുത്തി. മക്കള്‍ റൈഹാനത്ത്, സുരയ്യ, മുഹമ്മദ് ഹാരിസ്, മരുമക്കള്‍ ഒ.പി അലവിക്കുട്ടി കരുവന്‍തിരുത്തി, അബ്ദുല്‍ സലീം ആക്കോട്



മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, എ.പി കരീം ഹാജി ചാലിയം തുടങ്ങിയവര്‍ അദ്ധേഹത്തിന്റെ വസതിയിലെത്തി അനുശോചിച്ചു.


Monday, March 26, 2012

ഷാജഹാന്‍ ബാഖവി ഉസ്താദിന്റെ് ഉമ്മ മരണപ്പെട്ടു,

നെട്ടൂര്‍ ഷാജഹാന്‍ ബാഖവി ഉസ്താദിന്റെ് ഉമ്മ ഇന്നു രാവിലെ മരണപ്പെട്ടു, ഖബറടക്കം ഇന്ന് ഉച്ചക്ക് നടക്കും മയ്യിത്ത് നിസ്കരിക്കുക പ്രത്യേകം ദുആ ചെയ്യുക.. അല്ലാഹു ആ ഉമ്മയുടെ പരലോക ജീവിതം വിജയത്തില്‍ ആക്കട്ടെ .. ആമീന്‍



D M Rafeek AlappuzhA

Wednesday, March 21, 2012

ഇ.കെ.അബ്ദുല്ല മുസ്‌ലിയാര്‍ ഇഹലോകവാസം വെടിഞ്ഞു.

മര്‍ഹൂം ശംസുല്‍ ഉലമ ഇ.കെ. ഉസ്താദു (ന:മ) മര്‍ഹൂം ഇ.കെ.ഹസന്‍ മുസ്‌ലിയാര്‍ (ന:മ) ഇവരുടെ സഹോദരമാരുടെ കൂട്ടത്തില്‍ അവസാനത്തെ കണ്ണിയും ദുബൈയിലെ മാഹിന്‍ സഖാഫിയുടെ എളാപ്പയും അഡ്വ: ഇ.കെ.മുസ്തഫ സഖാഫിയുടെ പിതാവുമായ ഇ.കെ.അബ്ദുല്ല മുസ്‌ലിയാര്‍ കോഴിക്കോട്‌ പറമ്പിലെ സ്വവസതിയില്‍ വെച്ചു ഇഹലോകവാസം വെടിഞ്ഞു... ഇന്നാലില്ലാ.....നാളെ (വ്യാഴം) രാവിലെ ഒമ്പത്‌ മണിക്ക്‌ പറമ്പില്‍ പള്ളി മഖ്ബറയില്‍ ഖബറടക്കം ചെയ്യും ...

ആ മഹാനുഭവന്‌ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ...ആമീന്‍...റസൂലുല്ലാഹി(സ) തങ്ങളോടൊപ്പം സുഖലോക സ്വര്‍ഗത്തില്‍ അല്ലാഹു അവരെയും നമ്മെയും ഒരുമിച്ച്‌ കൂട്ടട്ടെ.ആമീന്‍.

 Hamza Seaforth.

ഇബ്രാഹിം മുസ്ലിയാര്‍ മുണ്ടകുറ്റി മരണപ്പെട്ടു.

റിയാദ് സോണ്‍ ബത്ത സെക്ടര്‍ കണ്വീ്നര്‍ ‍ മുഹമ്മദ്‌ അലി കല്ലാചിയുടെ പിതാവും നൌഷാദ സഖാഫി മുണ്ടകുറ്റിയുടെ എളാപ്പയുമായ ഇബ്രാഹിം മുസ്ലിയാര്‍ മുണ്ടകുറ്റി  മരണപ്പെട്ടു.  പരേതന്റെ മഗ്ഫിരത്തിന് വേണ്ടി എല്ലാവരോടും ദു'ആ ചെയ്യാന്‍ അഭ്യര്ത്ഥിനക്കുന്നു. അള്ളാഹു റബ്ബുല്‍ ഇസ്സത് അദ്ദേഹത്തിന് പൊരുതു കൊടുക്കട്ടെ ... അമീന്‍.


നസീര്‍ മുതുകുറ്റി

Wednesday, March 14, 2012

ഇച്ചിലങ്കോട് മൊയ്തീന്‍ ഹൃദയാഘാതം മൂലം നിര്യാതനായി

കുമ്പള: കുമ്പള പോലീസ് സ്റ്റേഷന് സമീപം റാഫി മന്‍സിലിലെ ഇച്ചിലങ്കോട് മൊയ്തീന്‍ (48) ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ ദിവസം വീട്ടു ജോലിക്കിടെ കുഴഞ്ഞുവീണ മൊയ്തീനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സജീവ സുന്നി പ്രവര്‍ത്തകനും, സുന്നി സംഘടനാ സ്ഥാപനങ്ങളുടെ സഹകാരിയുമാണ്. ഇച്ചിലങ്കോട് ദീനാര്‍ നഗറിലെ പരേതരായ ബാവയുടെയും ഉമ്മു ഹലീമയുടെയും മകനാണ്. ഉളുവാര്‍ ഗുദ്ര്‍ ഹൗസിലെ മുഹമ്മദിന്റെ മകള്‍ ആയിഷയാണ് ഭാര്യ, മക്കള്‍: റാഫി (സെയില്‍സ്മാന്‍ കുമ്പള) റഫീന, റഷീദ, റാസി (മൂവരും കുമ്പള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍)



സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുല്‍ ഖാദിര്‍ (സഈദി), മുഹമ്മദ് (സഈദി) മുഹിമ്മാത്ത് മുദരിസ് ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍, സമസ്ത താലൂക്ക് സെക്രട്ടറി അബ്ദുറഹ്മാന്‍ അഹ്‌സനി, കുമ്പള മേഖലാ സെക്രട്ടറി ഉമര്‍ സഖാഫി കാര്‍ണൂര്‍, എസ്.എസ്.എഫ് നേതാക്കളായ അഷ്‌റഫ് സഅദി ആരിക്കാടി, ഫാറൂഖ് കുബണൂര്‍, സത്താര്‍ മദനി തുടങ്ങിയവര്‍ പരേതന്റെ വസതി സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.



വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മയ്യിത്ത് ഇച്ചിലങ്കോട് ജുമാമസ്ജിദില്‍ ഖബറടക്കി. സത്താര്‍ മദനി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. പരേതന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാനും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും സമസ്ത താലൂക്ക് സെക്രട്ടറി അബ്ദുറഹ്മാന്‍ അഹ്‌സനി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ അറിയിച്ചു.

13/03/2012

Monday, March 12, 2012

നൗഷാദ് കൂലൈലില്‍ (ബെസ്റ്റ് ബേക്കറി ,ചൂനാഡ്) മരണപെട്ടു

സുന്നീ പ്രവര്ത്തകനായ നൗഷാദ് കൂലൈലില്‍ നൗഷാദ് മന്സില്‍ (ബെസ്റ്റ് ബേക്കറി ,ചൂനാഡ് , ആലപ്പുഴ  ജില്ല ) മരണപെട്ടു
പരേതന്റെ മഗ്ഫിരത്തിന് വേണ്ടി എല്ലാവരോടും ദു'ആ ചെയ്യാന്‍ അഭ്യര്ത്ഥിക്കുന്നു.


انا لله و انا اليه راجعون

اللهم اغفر له وارحمه و أدخله الجنة مع الأبرار



Noushad muhammad nashn6@gmail.com

Sunday, March 11, 2012

മുട്ടുന്തല ഹമീദ്‌ നിര്യാതനായി

കാഞ്ഞങ്ങാട്‌: പൌര പ്രമുഖനും മുട്ടുന്തലയിലെ വ്യാപാരിയുമായ മുട്ടുന്തല ഹമീദ്‌ (75) ഇന്ന് പുലര്‍ച്ചെ (ഞായര്‍) നിര്യാതനായി. മുട്ടുന്തലയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. പഴയ കാല സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രവര്‍ത്തകനായിരുന്നു.

പരേതനായ മുട്ടുന്തല സി.എച്ച്. അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍ ഹാജിയുടെയും മാണിക്കോത്ത്‌ ഖദീജയുടെയും മകനാണ്. ദീര്‍ഘകാലം ഷാര്‍ജയില്‍ വ്യാപാരം നടത്തിയിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വ്യാപാരം നടത്തി വരികയായിരുന്നു. മക്കളില്ല.

കാസര്‍കോട്ടെ പരേതനായ തുരുത്തി പോക്കരിന്റെ മകള്‍ ആസ്യബി ഹജ്ജുമ്മയാണ് ഭാര്യ. ഷാര്‍ജയിലെ വ്യാപാരികളായ മുട്ടുന്തല അബ്ദുല്‍ഖാദര്‍ ഹാജി, അസൈനാര്‍ ഹാജി, പരേതനായ മുഹമ്മദ്‌ ഹാജി, തൊട്ടി അസൈനാരുടെ ഭാര്യ മറിയമ്മ, മഞ്ചേശ്വരത്തെ ജമീല, എന്നിവര്‍ സഹോദരങ്ങളാണ്. ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജിയുടെ അമ്മായിയുടെ അനുജത്തിയുടെ ഭര്‍ത്താവാണ് പരേതന്‍. ഇന്ന് ഉച്ച ശേഷം മുട്ടുന്തല ജുമാ മസ്ജിദ്‌ ഖബര്‍ സ്ഥാനില്‍ മയ്യിത്ത്‌ മറവു ചെയ്യും
 
news by
ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി ദുബായ്‌

Saturday, March 3, 2012

അഷറഫ് സഅദി വാഹനാപകടത്തില്‍ മരണപ്പെട്ടു


ദേളി: ഭദ്രാവതി പള്ളിയിലെ ഖത്തീബും ഷിമോഗ തീര്‍ത്തഹള്ളിയിലെ സാറാ-മുഹമ്മദ് ദമ്പതികളുടെ മകനുമായ അഷ്‌റഫ് സഅദി (25) കഴിഞ്ഞ ദിവസം രാത്രി ഷിമോഗക്കടുത്ത് ഉണ്ടായ വാഹനാപകത്തില്‍ മരണപ്പെട്ടു. അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിര്‍വശത്തു നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. കൂടെ ഒരു സുഹൃത്തുമുണ്ടായിരുന്നു. അദ്ദേഹവും മരണപ്പെട്ടതായാണ് വിവരം ലഭിച്ചത്. ഏപ്രില്‍ മാസം അഷ്‌റഫ് സഅദിയുടെ കല്യാണം നിശ്ചയിച്ചിരുന്നു. കല്ല്യാണം ക്ഷണിച്ച് തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

സഅദിയ്യയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞ 42-ാം സമ്മേളനത്തില്‍ ബിരുദം വാങ്ങി പുറത്തിറങ്ങിയ നവ സഅദിയാണ് അദ്ധേഹം. പഠനത്തില്‍ മിടുക്കനും ഉസ്താദുമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ വളെര പ്രിയങ്കരനായിരുന്നു. അബ്ദുറഹിമാന്‍ മുസ് ലിയാര്‍, ഹംസ, അബ്ദുല്ല കുട്ടി, മുഹിയിദ്ധീന്‍, ഹബീബുല്ലാഹ്, സുബൈദ, തുടങ്ങിയവര്‍ സഹോദരന്‍മാരാണ്. മരണവിവരം അറിഞ്ഞ് സഅദിയ്യയില്‍ നിന്നും ഉസ്താദുമാരും കുട്ടികളും ഷിമുഗയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

അഷ്‌റഫ് സഅദിക്കുവേണ്ടി മയ്യിത്ത് നിസ്‌ക്കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും സഅദിയ്യ ജനറല്‍ സെക്രട്ടറി കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ മാനേജല്‍ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പ്രിന്‍സിപ്പാള്‍ എ.കെ. അബ്ദു റഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.