സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Monday, April 23, 2012

കെ വി ഉസ്താദ് കരൂപ്പടന്ന മരണപ്പെട്ടു



സമസ്ത തൃശൂര്‍ ജില്ല നേതാവും പ്രമുഖ പണ്ഡിതനുമായിരുന്ന കരൂപ്പടന്ന കെ വി കുഞ്ഞി മുഹമ്മദ്‌ മുസ്ലിയാര്‍   മരണപ്പെട്ടു. ഖബറടക്കം കരൂപ്പടന്ന ജുമുഅത്ത് പള്ളിയില്‍ നടന്നു. ദീര്ഘ കാലമായി കൊച്ചിയിലെ ജുമുഅത്ത് പള്ളിയില്‍ ഖതീബായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. വര്ഷങ്ങളോളം അബുദാബിയില്‍ ജോലി നോക്കിയിരുന്ന കുഞ്ഞി മുഹമ്മദ്‌ മുസ്ലിയാര്‍ വാടാനപ്പള്ളി മദാറിന്റെ തുടക്കത്തില്‍ ശരീഅത്ത് കോളേജ് പ്രിന്സിപ്പലായും പ്രവര്ത്തിച്ചിരുന്നു. എസ് എസ് എഫ് തൃശൂര്‍ ജില്ല മുന്‍ പ്രസിഡന്റും ഇപ്പോള്‍ അബുദാബി യെര്മൂക്ക് ഹജ്ജ് ഉംറ ഗ്രൂപ്പില്‍‍ ജോലി ചെയ്യുന്ന റാഫിദ് സഖാഫി മകനാണ്.

തൃശൂര്‍ ജില്ലയിലെ ഇസ്ലാമിക പ്രബോധന രംഗത്ത് ഒട്ടേറെ സേവനം അനുഷ്ട്ടിച്ച മഹാനുഭാവനാണ് കുഞ്ഞി മുഹമ്മദ്‌ മുസ്ലിയാര്‍. തികഞ്ഞ പാണ്ഡിത്യവും ത്യാഗ ബോധവും അടങ്ങാത്ത പ്രവര്ത്തറന മികവും അദ്ധേഹത്തിന്റെ മികവുകളില്‍ ശ്രദ്ധേയമാണ്.

Thursday, April 5, 2012

അബ്ദുല്‍ റസാഖ്(മംഗലാപുരം -തലപ്പാടി ) വാഹനാപകടത്തില്‍ മരണപ്പെട്ടു

എസ്.വൈ.എസ് .മംഗലാപുരം -തലപ്പാടി മേഖലയിലെ സജീവ പ്രവതകന്‍ കെ.സി.റോഡ്‌ ജങ്ക്ഷനിലെ ഐഡിയല്‍ ബേക്കറി ഉടമ അബ്ദുല്‍ റസാഖ് (40 )ഇന്ന് ഉച്ചക്ക് ഓട്ടോ റിക്ഷയും ബസ്സും കൂട്ടിമുട്ടി ഉണ്ടായ അപകട ത്തില്‍ മരണപ്പെട്ടു .3 മക്കളുടെ പിതാവാണ്.

റിക്ഷ ഡ്രൈവര്‍ ഹമീദും മരിച്ചിട്ടുണ്ട്. മരണപ്പെട്ടവര്‍ക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും,  പ്രാര്ത്ഥന നടത്താനും എസ്.വൈ.എസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ്‌ കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡും SSF സൌത്ത് ഇന്ത്യ അധ്യക്ഷന്‍ അബ്ദുല്‍ റഷീദ് സഖാഫി സൈനിയും അഭ്യര്‍ഥിച്ചു



Tuesday, April 3, 2012

സത്താര്‍ ഹാജി ‍ കടാങ്കോട് മരണപ്പെട്ടു

കുവൈറ്റ്‌ ഐ സി എഫ് സജീവ പ്രവര്‍ത്തകന് ‍അബ്ദുല്‍ സത്താര്‍ ഹാജി(പണ്ടാരവളപ്പില്‍ കടാങ്കോട് കണ്ണൂര്‍)  മരണപ്പെട്ടു അല്ലാഹു അവരുടെ എല്ലാ പാപങ്ങളും പൊറുത്തുകൊടുത്ത് ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍. ആ കുടുംബത്തില്‍ അല്ലാഹു ശാന്തിയും സമാധാനവും ഒപ്പം എല്ലാ അനുഗ്രഹങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍...



പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്‌ഫിറത്തിനും വേണ്ടി ദുആ ചെയ്യാനും എല്ലാ സ്നേഹിതരോടും വസ്സിയ്യത്തു ചെയ്യുന്നു

ഇ.കെ.ബാവ മുസ്‌ലിയാര്‍ നിര്യാതനായി.

ശൈഖു കമാലുദ്ദീന്‍ ഉമറുല്‍ ഖാദിരി(ഖ:സി)യുടെ ഇളയ പുത്രനും ബഹു:ഇ.കെ.മുഹമ്മദ്‌ ദാരിമിയുടെയും ഇ.കെ.ഹുസന്‍ മുസ്‌ലിയാരുടെയും സഹോദരനുമായ ഇ.കെ.ബാവ മുസ്‌ലിയാര്‍ ‍ (തിങ്കള്‍) നിര്യാതനായി.


അസുഖത്തെ തുടര്ന്ന് ‌ ഇഖ്‌റഅ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. (ചൊവ്വ) ഉച്ചയ്ക്ക്‌ 12 മണിക്ക്‌ പറമ്പില്‍ ബസാര്‍ പള്ളി മഖ്ബറയില്‍ ഖബറടക്കം നടക്കും . അല്ലാഹു ആ മഹാനുഭവന്ന്‌ മഗ്ഫിറത്തും മര്ഹഖമത്തും നല്കട്ടെ....സ്വര്ഗീയയ ആരാമത്തില്‍ റസൂലുള്ളാഹി(സ)യോടൊപ്പം അദ്ദേഹത്തിനും നമുക്കും ഒരുമിച്ച്‌ കൂടുവാന്‍ കാരുണ്യവാനായ റബ്ബ്‌ തൌഫീഖ്‌ പ്രധാനം ചെയ്യട്ടെ..ആമീന്‍ യാറബ്ബല്‍ ആലമീന്‍..

Sunday, April 1, 2012

ഹനീഫ് മുസ്ലിയാര്‍ ബന്ധിയോടിന്‍റെ പിതാവ് മരണപ്പെട്ടു

ബന്തിയോട്:ആര്‍.എസ്.സി (ഷാര്‍ജ) അബുശാഗറ യുണിറ്റ് മുന്‍ ചെയര്‍മാന്‍ ഹനീഫ് മുസ്ലിയാര്‍ ബന്ധിയോടിന്‍റെ പിതാവ് അലി അബ്ബ (85) ഇന്ന് (ശനി) ഉച്ചക്ക് മരണപ്പെട്ടു.മറ്റുമക്കള്‍ ഹുസൈന്‍,ഖദീജ,ആയിഷ. ജമാതാക്കള്‍:ഖാദര്‍ ഹാജി ഹോസന്കടി,മുഹമ്മദ്‌ അട്യനടുക്ക.

ഖബറടക്കം:ഇന്ന് രാത്രി പത്ത് മണിക്ക് സുബഹാനിയ്യ മസ്ജിദില്‍ നടക്കും