സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Wednesday, September 29, 2010

അബ്ദുല്‍അസീസ്‌ സഖാഫിയുടെ മാതാവ് മരണപ്പെട്ടു.

അബ്ദുല്‍ അസീസ്‌ കാമില്‍ സഖാഫി (കുവൈത്ത് ) യുടെ മാതാവ് പെരിഞ്ചേരി മുഹമ്മദിന്റെ ഭാര്യ ആയിഷക്കുട്ടി (70) കൂനൂള്‍ മാട് 27-09-2010 ന്‌ മരണപ്പെട്ടു. അല്ലാഹു അവര്‍ക്ക് ജീവിതത്തില്‍ വന്ന പിഴവുകള്‍ പൊറുത്തു കൊടുക്കട്ടെ..ഖബര്‍ പ്രകാശമാക്കി കൊടുക്കട്ടെ..ആമീന്‍ ..മയ്യിത്ത് നിസ്കരിക്കുക.

എ പി അബൂബക്കര്‍ അന്‍സാറാബാദ്

ബാവാഹാജിയുടെ നിര്യാണം തീരാനഷ്ടം:നൂറുൽഉലമ


കാസറഗോഡ്‌: ഒരു വ്യവസായ പ്രമുഖനായിരിക്കെ ദീനീസേവനത്തിനും സുന്നത്ത്‌ ജമാഅത്തിന്റ പ്രവർത്തനത്തിനും മുൻഗണന നൽകിയ വ്യക്തിയെയാണ്‌ എ.പി ബാവഹാജിയുടെ നിര്യാണത്തോടെ നഷ്ടമായതെന്ന്‌ അഖിലേന്ത്യാ സുന്നിവിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റും ജാമിഅ സഅദിയ്യ അറബിയ്യ ജനറൽ മാനേജറുമായ നൂറുൽ ഉലമ എം.എ അബ്ദുൽഖാദിർ മുസ്ലിയാർ പ്രസ്താവിച്ചു.
ജാമിഅ സഅദിയ അടക്കമുള്ള ദീനീസ്ഥാപനങ്ങളുടെ ഉറ്റ ബന്ധുവായിരുന്ന ബാവ ഹാജിയുടെ മഗ്ഫിറത്തിനായി ദുആ ചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ബാവ ഹാജിയുടെ സന്തപ്ത കുടുംബത്തെ അദ്ദേഹം അനുശേചനം അറിയിക്കുകയും ചെയ്തു.

ജാമിഅ സഅദിയ്യ അറബിയ്യ ജനറൽ സെക്രട്ടറി കുമ്പോൽ സയ്യിദ്‌ കെ. എസ്‌ ആറ്റക്കോയ തങ്ങളും ബാവഹാജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

by ഹമീദ്‌ പരപ്പ

ചാലിയം ബാവ ഹാജിയുടെ ജനാസ ഖബറടക്കത്തിനായി ചാലിയം ജുമാ മസ്ജിദിലിലേക്ക്‌ കൊണ്ടുപോകുന്നു


ഓർമ്മയിൽ ബാവഹാജി

by Umer Melmuri
Great traditions are memoir of time. Personalities, places and vessels paved the great ways to the historic inscriptions. Chaliyam, scenic beauty of Calicut district, is a land of great traditions. This coastal land says history of trade and commerce, held between countries for many centuries. The main force behind the historic trade relation was nothing other than this strategic shore of Arabian Sea. The Influences of Arab traders were emblazoned on each step, led to development of the area.

Now A P Bava Hajee, a gigantic business magnet of the time, keeps reminiscence of the tradition through great achievements. Bava Hajee, HAPBCO group chairman started his business voyage even before Indian independence. His great personality and incomparable character made his firm unique one. Today its business relation has crossed continents. HAPBCO has a number of ongoing projects in African countries and Middle East.

When Bava Hajee signed a work agreement, In Ninety forty-seven, for erection of a cement factory, he did never thought of conquering apex achievements. Now HAPBCO is in the forefront of engineering contracting companies of India.

HAPBCO has specialized in complete plant and machinery erection of cement, sugar, fertilizer, and chemical products, thermal and Atomic power stations. HAPBCO has proved work efficiency in fabrication of machinery parts, ducting, piping, column, truss, bridge and structuring. A P Bava Hajee is the master of masterminds in the engineering.

HAPBCO has set a new milestone in its foray to growth by achieving 106 crore rupees worth work of GRASIM’s new plant.

Though Bava Hajee, son of Koya Kutty Hajee, was born in a traditional business family he started his career as an ordinary worker. With the backing of absolute confidence and sheer hard work, Bava Hajee, within a short span of time, attained zenith of growth.

HAPBCO firstly engaged in workshop engineering of cement factories. Then the company switches promptly over works like fabrication and erection of sugar, cement and fertilizer factories. Since the inception, the company took rapid strides to progress, providing utmost quality in all works. The company now handles steel, Iron, atomic, thermal and hydropower station works in various countries. A. p Abdul Kareem hajee, son of Bava hajee, is the main partner of the company.

Since 1998 HAPBCO deal s consumer products. They are the sole stockiest of international brands. HAPBCO is dealers in two wheelers, cars and other famous vehicles. More than ten thousand persons are working under this company. Among them one thousand and five hundred are skilled engineers.

Bava hajee always extends his helping hands to needy. Many schemes are in operation for the welfare of poor. He is the visible symbol of triumph and achievement.

Bava Hajee’s commitment to follow time tested healthy practices along with introducing innovations at every field has always made a difference. An innovation in every field of his activity is a way of life, rather than a managerial practice. 28/09/2010
Dubai Red Crescent manager Muhammed Abdulla Al Haj Al Sarooni presenting the Snehaveedhi Award to A. P Bava Haji




www.ssfmalappuram.com


Tuesday, September 28, 2010

ചാലിയം എ.പി ബാവ ഹാജി അന്തരിച്ചു

കോഴിക്കോട്‌: ആപ്കോ ഗ്രൂപ്പ്‌ ചെയർമാനും സുന്നി പ്രാസ്ഥാനിക രംഗത്തെ സജീവ സഹകാരിയുമായിരുന്ന ചാലിയം എ.പി ബാവ ഹാജി (70) അന്തരിച്ചു. 27/09/2010 തിങ്കളാഴ്ച രാത്രി 11 മണിയോടടുത്തായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് ചൊവ്വാഴ്ച നാല്‌ മണിക്ക്‌ ചാലിയം ജുമുഅത്ത്‌ പള്ളിയിൽ. ബാവഹാജി ചാലിയം ജമാഅത്ത്‌ കമ്മിറ്റി പ്രസിഡന്റും കാരന്തൂർമർകസ്‌ ഉൾപ്പടെ നിരവധി സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായിരുന്നു.

കാസർകോട്‌ ചെങ്കളയിലെ ആപ്കോ ഹുണ്ടായി കാർ ഷോറൂം ഉടമ കൂടിയായ ബാവ ഹാജിക്ക്‌ ജില്ലയിലെ ജാമിഅ സഅദിയ്യ അറബിയ്യ, മൾഹർ, മുഹിമ്മാത്ത്‌ തുടങ്ങിയ സ്ഥാപനങ്ങളുമായി അടുത്ത ബന്ധമുണ്ട്‌. കേരളത്തിലെ പണ്ഡിതന്മാരുമായും സയ്യിദുമാരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ബാവ ഹാജി പാണക്കാട്‌ ശിഹാബ്‌ തങ്ങൾ, സയ്യിദ്‌ ഖലീൽ തങ്ങൾ, പോസോട്ട്‌ തങ്ങൾ തുടങ്ങിയവരുടെ സന്തത്ത സഹചാരിയായിരുന്നു. ബാവ ഹാജിയുടെ നിര്യാണത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ താജുൽ ഉലമ സയ്യിദ്‌ അബ്ദുറഹ്മാൻ അൽ ബുഖാരി, സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സഅദിയ്യ ജനറൽ മാനേജർ നൂറുൽ ഉലമ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാർ, സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽ ബുഖാരി തുടങ്ങിയവർ അനുശോചിച്ചു.
28-09-2010

Saturday, September 25, 2010

ഒരു കുടുംബത്തിലെ പിതാവും മകനും മരണപ്പെട്ടു.

പുത്തൂർ പള്ളിക്കൽ മഹല്ലിലെ സജിവ സുന്നി കുടുംബത്തിലെ പിതാവും മകനും മരണപ്പെട്ടു.
മകൻ അബുലൈസ് മദ്രാസിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. മയ്യിത്ത് വീട്ടിലെത്തുന്നതിനു മുന്നെ കാൻസർ രോഗബാധിതനായിരുന്ന പിതാവ് അഹ്‌മദും മരണപ്പെട്ടു.
ആ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുകയും മയ്യിത്ത് നിസ്കരിക്കുകയും മ‌ഗ്ഫിറത്തിനായി പ്രാർത്ഥിക്കുകയും ചെയ്യാൻ അഭ്യർത്ഥിക്കുന്നു.


pvcabdu

കുടിലാട്ടുമ്മൽ മരക്കാരുകുട്ടി മരണപ്പെട്ടു


കോഴിക്കോട് ജില്ലയിലെ കൊടുവള്ളി; സജീവ സുന്നി പ്രവര്‍ത്തകൻ കുടിലാട്ടുമ്മൽ മരക്കാരുകുട്ടി എന്നവർ മരണപ്പെട്ടു. ഖബറകടക്കം ഉരുളിക്കുന്ന് ജുമാ‌മസ്‌ജിദ് ഖബർസ്ഥാനിൽ ഇന്ന് കാലത്ത് 10 മണിക്ക് നടന്നു.

മക്കൾ : ബഷീര്‍ (സൌദി) , ആയിശാബീ, മൈമൂന, ഹഫ്സ. മരുമക്കൾ : ഗഫൂർ (സൌദി), മൻ‌സൂർ (സൌദി), ശരീഫ് (ദുബൈ)

പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മ‌ഗ്ഫിറത്തിനായി പ്രാർത്ഥിക്കുവാനും അഭ്യർത്ഥിക്കുന്നു

Thursday, September 23, 2010

SYS‌ പുതുപറമ്പ്‌ യൂണിറ്റ്‌ സെക്രട്ടറി അബ്ദുറഹീം ബൈക്കപകടത്തിൽ മരിച്ചു

പുതുപറമ്പ: എസ്‌ വൈ എസ്‌ പുതുപറമ്പ്‌ യൂണിറ്റ്‌ സെക്രട്ടറിയും സജീവ സുന്നി പ്രവർത്തകനുമായ വൈദ്യക്കാരൻ അബ്ദുറഹീം (36) മരണപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ നടന്ന അപകടത്തെ തുടർന്ന്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ചികിത്സ യിലായിരുന്നു. പിതാവ്‌ മൊയ്തീൻഹാജി മാതാവ്‌ ഫാത്തിമ ഭാര്യ സഫൂറ. മക്കൾ: മുഹമ്മദ്‌ സൽമാൻ, ഫാത്തിമത്തുസഫ, മുഹമ്മദ്‌ അസ്ലഹ്‌, സഹോദരങ്ങൾ: അബൂബക്കർ, ഹൈദ്രസ്‌, അബ്ദുൽ ഗഫൂർ (മൂവരും യുഎഇ) നൗഫൽ (എസ്‌ എസ്‌ എഫ്‌ കോട്ടക്കൾ ഡിവിഷൻ സെക്രട്ടറി), പാത്തുമ്മു, ആസ്യ. മയ്യിത്ത്‌ പുതുപറമ്പ്‌ ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

23/09/2010
siraj news daily

Wednesday, September 22, 2010

അശ്ക്കറലിക്ക്‌ കണ്ണീരോടെ വിട

അരീക്കോട്‌: സജീവ സുന്നി പ്രവർത്തകനും എസ്‌ എസ്‌ എഫ്‌ അരീക്കോട്‌ സെക്ടർ ട്രഷററുമായ അശ്ക്കറലി കൊറളിയാടൻ(29)ന്‌ സുന്നീ പ്രവർത്തകർ കണ്ണീരോടെ വിട നൽകി. 20ന്‌ രാവിലെ 10 മണിക്ക്‌ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ജീവിതം ദീനീ സേവനത്തിനായി നീക്കിവെച്ച അശ്ക്കർ നാട്ടിലെ എല്ലാവരുടെയും പ്രിയങ്കരനും എസ്‌ എസ്‌ എഫ്‌ ഫിത്‌യത്തുസ്സദാദ്‌ അംഗവുമായിരുന്നു. എസ്‌ എസ്‌ എഫ്‌ അരീക്കോട്‌ പഞ്ചായത്ത്‌ സെക്രട്ടറി, സെക്ടർ സെക്രട്ടറി, താഴത്തങ്ങാടി യൂനിറ്റ്‌ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്‌.

മൈത്ര ജുമുഅത്ത്‌ പള്ളി ഖബർസ്ഥാനിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ ജനാസ ഖബറടക്കി. സയ്യിദ്‌ ഇബ്‌റാഹീം ഖലീൽ ബുഖാരി നിസ്കാരത്തിന്‌ നേതൃത്വം നൽകി. വടശ്ശേരി ഹസൻ മുസ്ലിയാർ, സി പി സൈതലവി മാസ്റ്റർ, എൻ എം സ്വാദിഖ്‌ സഖാഫി, ജലീൽ സഖാഫി കടലുണ്ടി, മജീദ്‌ അരിയല്ലൂർ, വി പി എം ഇഷാഖ്‌, സൈനുദ്ദേ‍ീൻ സഖാഫി ഇരുമ്പുഴി, സൈദ്‌ മുഹമ്മദ്‌ അഷരി തുടങ്ങിയവർ പരേതന്റെ വസതി സന്ദർശിച്ചു. മൈത്രയിലെ കൊറളിയാടൻ ഉണ്ണിമുഹമ്മദ്‌ ഹാജിയാണ്‌ പിതാവ്‌. മാതാവ്‌: പി വി റുഖിയ. ഭാര്യ: പുവ്വത്തിക്കൽ കുഞ്ഞറമുവിന്റെ മകൾ സാദിയ. സഹോദരങ്ങൾ: സദഖത്തുള്ള, മുനീർ (മക്ക), മമ്മോക്കർ, അഷ്‌റഫ്‌, സുഹ്‌റ, അസ്മാബി, ആയിഷ, ഫസീല, ഫൗസിയ, ഫാഇദ, അബ്ദുറഊഫ്‌.

21/09/2010

Tuesday, September 21, 2010

സി.ടി.സാറുമ്മ തൃക്കരിപ്പൂര്‍ മരണപ്പെട്ടു

സമസ്തകേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായിരുന്ന പരേതനായ മെട്ടമ്മലിലെ വി.പി.എം.അബ്ദുള്‍ അസീസ് മാസ്റ്ററുടെ ഭാര്യ സി.ടി.സാറുമ്മ (74) നിര്യാതയായി.

മക്കള്‍: മുഹമ്മദ് (അബുദാബി), അബ്ദുള്‍ ഖാദര്‍ (പാപ്പിന്‍സ് ഡയറക്ടര്‍), ശാഹുല്‍ ഹമീദ്, സുലൈമാന്‍ (അധ്യാപകന്‍, കൈക്കോട്ടുകടവ് ഹൈസ്‌കൂള്‍), അബ്ദുള്‍റഹ്മാന്‍ (എന്‍ജിനിയര്‍, അബുദാബി), അബ്ദുള്ള (എന്‍ജിനിയര്‍, അബുദാബി), ഹഫ്‌സത്ത്, ഫാത്തിമ, മൈമൂന, ആയിഷ, താഹിറ. മരുമക്കള്‍: ഫര്‍സാന, സീനത്ത്, ബുഷ്‌റ (അധ്യാപിക, കൈക്കോട്ടുകടവ് ഹൈസ്‌കൂള്‍), നഫീസത്ത്(അധ്യാപിക, കൈതക്കാട് യു.പി.സ്‌കൂള്‍), സെറീന (ദുബായ്), നാസ്മി (ദുബായ്), മുഹമ്മദലി, അബ്ദുള്‍സലാം, അബ്ദുള്‍ഗഫൂര്‍, പരേതരായ അബ്ദുള്‍ ലത്തീഫ്, ഹംസ. സഹോദരങ്ങള്‍: മുഹമ്മദലി, കുഞ്ഞാമിന, മറിയം, പരേതരായ അബ്ദുള്ള, ആസിയ, ഹംസ, കാസിം.
Mujeebulla Kaindar Mohammed

Monday, September 20, 2010

അശ്കറലി അരീക്കോട് പനിബാധിച്ച് മരണപ്പെട്ടു.


മലപ്പുറം: അരീക്കോട് ഉണ്ണിമുഹമ്മദ് ഹാജിയുടെ മകൻ ,എസ് എസ് എഫ് അരീകോട് സെക്ടര്‍ കമ്മറ്റി ട്രഷറർ അശ്കറലി‍ താഴത്തങ്ങാടി ഇന്ന് രാവിലെ പനിബാധിച്ച് മരണപെട്ടു. ആ പ്രിയ കൂട്ടുകാരനു വേണ്ടി എല്ലാവരും ദുആ ചെയ്യുക.

salman.areacode

Sunday, September 19, 2010

പ്രമുഖ പണ്ഡിതൻ കുട്ടിഹസ്സന്‍ മുസ്ലിയാര്‍ മരണപ്പെട്ടു .....

കോട്ടക്കല്‍ : പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ കുട്ടിഹസ്സന്‍ മുസ്ലിയാര്‍ മരണപ്പെട്ടു .
انا لله وانا اليه راجعون

നമ്മെയും അവരെയും അള്ളാഹു ജന്നാതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടട്ടെ ....ആമീന്‍

Saturday, September 18, 2010

അബ്‌ദു റഷീദ് സഖാഫി പത്തപ്പിരിയത്തിന്റെ പിതാവ് മരണപ്പെട്ടു

അബ്ദു റഷീദ് സഖാഫി പത്തപ്പിരിത്തിന്റെ പിതാവ് ഇന്ന് പകൽ 11 മണിക്ക് മരണപെട്ടു.
വൈകുന്നേരം 5 മണിക്ക് ജനാസ ഖബറടക്കും ..എല്ലാവരും മയ്യിത്ത് നിസ്കാരവും പ്രത്യേകം ദുആയും നടത്തുക.


AP Aboobacker Ansarabad [abuasifa@gmail.com]

Friday, September 17, 2010

വെള്ളറക്കാട് കുത്തുകല്ലിങ്ങൽ ചേക്കു മുസ്ലിയാർ മരണപ്പെട്ടു

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊ‍ൻ

Thrissur :വെള്ളറക്കാട് (വെള്ളത്തേരി )കുത്തുകല്ലിങ്ങൽ ചേക്കു മുസ്ലിയാർ അല്പം മുമ്പ് മരണപ്പെട്ടു. ദീർഘ കാലം മരത്തം കോട് ഖത്തീബായും വെള്ളറക്കാട് നൂറുൽ ഹുദാ മദ്രസാ അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കൾ അബ്ദുറസാഖ്, റഫീഖ്, അബ്ദുലത്വീഫ് എന്നിവർ യു.എ.ഇ യിലുണ്ട്. ഖബറടക്കം നാളെ വെള്ളറക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. എസ്.എസ്.എഫ് സജീവ പ്രവർത്തകൻ ശറഫുദ്ദീൻ വെള്ളറക്കാടിന്റെ (മുസ്വഫ )വല്ലിപ്പയാണ്‌ പരേതൻ
പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിനായി ദുആ ചെയ്യാനും അഭ്യർത്ഥിക്കുന്നു
basheer vellarakad

Thursday, September 16, 2010

ഉസ്മാന്‍സഖാഫി ഏലംകുളത്തിന്റെ ഭാര്യ മരണപ്പെട്ടു

ഉസ്മാന്‍ സഖാഫി ഏലംകുളത്തിന്റെ ഭാര്യ സൗദ (ഏലംകുളം - പറക്കല്‍ മുക്ക് ) എന്നവർ അല്പം മുമ്പ് മരണപ്പെട്ടു , നാളെ രാവിലെ ജനാസ ഖബറടക്കും .ദിവസങ്ങളായി ചികിത്സയിലായിരുന്നു. 4 മാസം പ്രായമുള്ള കുരുന്നടക്കം 3 കുട്ടികള്‍ ഉണ്ട് . മഹതിയുടെ പാരത്രിക വിജയത്തിനും ഉസ്താദിന്റെയും മക്കളുടെയും സമാധാനത്തിനും എല്ലാവരും ആത്മാര്‍ഥമായി ദുആ ചെയ്യുക . മയ്യിത്ത് നിസ്കരിക്കുക

എ പി അബൂബക്കര്‍ അന്‍സാറാബാദ്

Monday, September 13, 2010

അബ്ദുസ്സലാം വെള്ളിയാംപുറം വാഹന അപകടത്തില്‍ മരണപ്പെട്ടു


എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്‍ വി അബ്ദുല്‍ റസാക്ക് സഖാഫി യുടെ സഹോദരന്‍ അബ്ദുസ്സലാം വെള്ളിയാം പുറം ഇന്നലെ സൗദിഅറേബ്യയില്‍ ഉണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടു



ഇന്നാലില്ലാഹ്..
മയ്യിത്ത് നിസ്കരിക്കുക ...
മഗ്ഫിറത്തിനായി ദുആ ചെയ്യുക ‍

Sunday, September 5, 2010

ആലപ്പുഴ (കഞ്ഞിപ്പുഴ) SSF പ്രവര്‍ത്തകന്‍ ഫൈസല്‍ മരണപ്പെട്ടു.

ആലപ്പുഴ കഞ്ഞിപ്പുഴയിലെ SSF പ്രവര്‍ത്തകന്‍ ഫൈസല്‍ (24) ഇന്നലെ രാത്രി മണപ്പള്ളി അല്‍ മുനവ്വറയില്‍ പ്രാര്‍ത്ഥന സംഗമത്തിന് പോകുമ്പോള്‍ അപകടത്തില്‍ മരണപ്പെട്ടു.


A.P. Abubacker Ansarabad

Saturday, September 4, 2010

സി.കെ ഉസ്താദിന്‌ പ്രാർത്ഥന നിറഞ്ഞ യാത്രാമൊഴി


സ്വലാത്ത്‌ നഗർ: ബുധനാഴ്ച മരണപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ലാ സെക്രട്ടറിമാരിലൊരാളും സ്വലാത്ത്‌ നഗർ ഖാസിയും പ്രമുഖ പണ്ഡിതനുമായ സി.കെ മുഹമ്മദ്‌ ബാഖവിക്ക്‌ പ്രാർത്ഥന നിറഞ്ഞ യാത്രാമൊഴി. ഖബറടക്കത്തിലും അനുബന്ധ ചടങ്ങുകളിലും സംബന്ധിക്കുന്നതിന്‌ ബുധനാഴിച്ച രാത്രി തൊട്ടെ സ്നേഹജനങ്ങളുടെ ഒഴുക്കായിരുന്നു. അനുപമ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലായിരുന്നു ഇന്നലെ സ്വലാത്ത്‌ നഗർ. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അദ്ദേഹത്തിന്റെ ജനാസ സന്ദർശിച്ചു. രാവിലെ ഒൻപതര മണിയോടെ മയ്യിത്ത്‌ മഅ​‍്ദിൻ ഗ്രാന്റ്‌ മസ്ജിദിലെത്തിച്ചു. ശേഷം വിവിധ ഘട്ടങ്ങളിലായി 11 മണി വരെ മയ്യിത്ത്‌ നിസ്കാരം നടന്നു. സി. കെ ഉസ്താദിന്റെ മേൽനോട്ടത്തിൽ സ്വലാത്ത്‌ നഗറിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ഖബർസ്ഥാനിലാണ്‌ മയ്യിത്ത്‌ ഖബറടക്കിയത്‌. മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ചടങ്ങുകൾക്ക്‌ നേതൃത്വം നൽകി.
പാണക്കാട്‌ സയ്യിദ്‌ ഹുസൈൻ ശിഹാബ്‌ ആറ്റക്കോയ തങ്ങൾ, പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങൾ, സയ്യിദ്‌ യൂസുഫുൽ ബുഖാരി, സയ്യിദ്‌ പി.കെ. എസ്‌ തങ്ങൾ തലപ്പാറ, ഒ.പി.എം മുത്തുക്കോയ തങ്ങൾ, സയ്യിദ്‌ ഹബീബ്‌ കോയ തങ്ങൾ, സയ്യിദ്‌ കുഞ്ഞുട്ടി തങ്ങൾ തിരൂർക്കാട്‌, സയ്യിദ്‌ ശറഫുദ്ദേ‍ീൻ ജമലുള്ളെയിലി, ഇ.സുലൈമാൻ മുസ്ലിയാർ, തരുവണ അബ്ദുല്ല മുസ്ലിയാർ, വൈലത്തൂർ ബാവ മുസ്ലിയാർ, സി മുഹമ്മദ്‌ ഫൈസി, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, പി. കെ എം സഖാഫി ഇരിങ്ങല്ലൂർ, അഡ്വ. എം. ഉമർ എം.എൽ. എ, പി ഉബൈദുല്ല, വീക്ഷണം മുഹമ്മദ്‌ തുടങ്ങിയവർ ജനാസ സന്ദർശിച്ചു. വ്യാഴാഴ്​‍്ച രാത്രി തറാവീഹ്‌ നിസ്കാരാനന്തരം മഅ​‍്ദിൻ കാമ്പസിൽ സി. കെ ഉസ്താദിന്റെ പേരിൽ തഹ്‌ലീലും ദുആ മജ്ലിസും നടന്നു.

03/09/2010
www.ssfmalappuram.com

Friday, September 3, 2010

വിനയം വസ്ത്രമാക്കിയ പണ്ഡിത ജ്യോതിസ്‌; സി.കെ. മുഹമ്മദ്‌ ബാഖവി


സി.കെ. മുഹമ്മദ്‌ ബാഖവി ഖലീൽ തങ്ങളോടോപ്പം


മലപ്പുറം: സമസ്ത ജില്ലാസെക്രട്ടറിയും സ്വലാത്ത്‌ നഗർ ഖാസിയുമായ സി കെ മുഹമ്മദ്‌ ബാഖവിയുടെ മരണത്തോടെ കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതരിലെ പ്രധാനിയെയാണ്‌ നഷ്ടപ്പെട്ടത്‌. ആഴത്തിലുള്ള അറിവും അതിൽ നിന്ന്‌ പ്രചോദിതമായ വിനയവും അദ്ദേഹത്തെ അതുല്ല്യനാക്കി. സി കെ ഉസ്താദ്‌ എന്ന പേരിലറിയപ്പെട്ട അദ്ദേഹത്തിന്‌ അഞ്ഞൂറിലധികം ശിഷ്യന്മാരുണ്ട്‌. ഇതിൽ അറുപതോളം പേർ പ്രഗത്ഭ മുദരിസുമാരാണ്‌. തന്റെ ശിഷ്യന്മാരാണ്‌ തനിക്കുള്ള ഏറ്റവും വലിയ സമ്പാദ്യമെന്ന്‌ അദ്ദേഹം തന്നെ പലപ്പോഴും പറയാറുണ്ട്‌. ഗുരുവര്യന്മാരുടെ പ്രിയപ്പെട്ട ശിഷ്യൻ കൂടിയായിരുന്നു അദ്ദേഹം. പ്രധാന ഉസ്താദായ അബ്ദുസ്സമദ്‌ ബൈത്താനിയുമായി വല്ലാത്ത അടുപ്പമാണ്‌ അദ്ദേഹം പുലർത്തിയിരുന്നത്‌. 1954ൽ ഇന്നത്തെ സ്വലാത്ത്‌ നഗറായ മേൽമുറി മുട്ടിപ്പടിയിലാണ്‌ ജനനം. അഞ്ചാം വയസ്സിൽ ഓത്തിനിരുത്തി. തന്റെ പിതാവിന്റെകൂടി ഉസ്താദായ കുട്ട്യാലി മൊല്ലയിൽ നിന്നാണ്‌ അറിവിന്റെ ആദ്യാക്ഷരം പകർന്നത്‌. പതിനൊന്നാം വയസ്സിൽ, ആലത്തൂർ പടിയിൽ പ്രശസ്ത പണ്ഡിതൻ അബ്ദുർറഹ്മാൻ ഫൾഫരി, അബ്ദുസ്സമദ്‌ ബൈത്താനി എന്നിവരുടെ കീഴിൽ ദർസ്‌ പഠനം തുടങ്ങി. മഞ്ചേരിക്കടുത്ത കിടങ്ങഴിയിലെ പഠന ശേഷം വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിലേക്ക്‌. 1978ൽ റാങ്കോടെ ബാഖവി ബിരുദം. അരപ്പതിറ്റാണ്ടിലധികം ഓതിപ്പഠിച്ച ആൽപ്പറ്റകുളമ്പിൽ തന്നെ മുദരിസായി പ്രഥമ നിയമനം. എസ്‌ എസ്‌ എഫ്‌ അധ്യക്ഷൻ സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി, അബ്ദുല്ല സഅദി ഫൾഫരി, സഈദലി സഖാഫി പടിഞ്ഞാറ്റുമുറി, മുഹമ്മദലി സഖാഫി മുട്ടിപ്പാലം, കബീർ ബാഖവി പെരിന്താറ്റിരി, അഷ്‌റഫ്‌ ബാഖവി അയിരൂർ, ഇബ്‌റാഹീം ബാഖവി മേൽമുറി തുടങ്ങിയ വലിയൊരു ശിഷ്യനിര തന്നെയുണ്ട്‌ ഉസ്താദിന്‌. ലക്ഷണമൊത്ത ഗുരുവും സംഘാടകനും ദീനീ പ്രവർത്തന ഗോദയിലെ പക്വതയാർന്ന നേതാവുമായിരുന്നു അദ്ദേഹം. മരിക്കുമ്പോൾ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനവും സ്വലാത്ത്‌ നഗർ ഖാളി, മഅ​‍്ദിൻ ഉപാധ്യക്ഷൻ, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്ന സി കെ ഉസ്താദ്‌ എല്ലാവർക്കും പ്രിയപ്പെട്ട കൂട്ടുകാരൻ കൂടിയായിരുന്നു. കാൽ നൂറ്റാണ്ടു മുമ്പ്‌ ഖലീലുൽ ബുഖാരി തങ്ങൾ മേൽമുറിയിലെത്തുന്നതിനു മുമ്പെ മഹാനവർകളുമായി ബന്ധമുണ്ടായിരുന്നു. പിന്നീട്‌ മുട്ടിപ്പടിയെന്ന കുഗ്രാമം സ്വലാത്ത്‌ നഗറിന്റെ ആത്മീയ വിശാലതയിലേക്കുയർന്നപ്പോൾ സി.കെ ഉസ്താദ്‌ അതിന്റെ മുൻനിരയിൽ നിന്നു നേതൃത്വം നൽകി. ഇന്ന്‌, സ്വലാത്ത്‌ നഗർ ഖബർസ്ഥാനിലെ ആറടി മണ്ണിലേക്കെടുക്കുമ്പോൾ ലക്ഷക്കണക്കിനു പ്രിയപ്പെട്ടവരുടെ പ്രാർഥനയും തേട്ടവും ഉസ്താദിനൊപ്പമുണ്ട്‌.

02/09/2010
P K U Naeemi Vellila

Thursday, September 2, 2010

സി.കെ. മുഹമ്മദ് ബാഖവി മരണപ്പെട്ടു.


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ സെക്രടറിയും മേല്‍മുറി സ്വലാത്ത് നഗർ‍ ഖാസിയും മഅദിന്‍ കാര്യ ദര്ശിയുമായ സി കെ മുഹമ്മദ്‌ ബാഖവി (55) ബുധനാഴ്ച ( 01/09/2010 )വൈകീട്ട് മരണപ്പെട്ടു

മത സാമൂഹിക വിദ്യഭ്യാസ രംഗങ്ങളിലും സുന്നീ പ്രസ്ഥാന രംഗത്തും നിറ സാനിധ്യമായിരുന്ന ബാഖവി സ്വലാത്ത് നഗറിലെ മ‌‌അദിൻ അടക്കം നിരവധി സ്ഥാപനങ്ങളുടെ കാര്യദർശിയുമായിരുന്നു. ദർസ് മേഖലയിൽ മൂന്ന് പതിറ്റാണ്ടിലധികമായി സേവനരംഗത്തുള്ള അദ്ധേഹത്തിന് എസ്.എസ്.എഫ്. സംസ്ഥന ഉപാദ്യക്ഷൻ സാദിഖ് സഖാഫി പെരിന്താറ്റിരി അടക്കം നൂറുകണക്കിന് ശിഷ്യഗണങ്ങളുണ്ട്.പരേതനായ മരക്കാർ മുസ്‌ലിയാരുടെയും തെക്കേടത്ത് ഖദീജയുടെയും മകനായി ജനിച്ച ബാഖവി ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ബാഖിയാത്തുസ്സാലിഹാത്തിൽ നിന്നാണ് ബിരുദം നേടി അധ്യാപനരംഗത്തെത്തിയത്.

പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുസ്സമദ് മുസ്ലിയാർ ബൈത്താനിയാണ് പ്രധാന ഉസ്താദ്. കരുളായി ജുമാ മസ്ജിദ്, ചേലേമ്പ്ര കുറുവങ്ങോത്ത്, മേൽമുറി പൊടിയാട്, പൊന്മള പള്ളിപ്പടി, കേച്ചേരി മമ്പ‌ഉൽ ഹുദാ,മഞ്ചേശ്വരം മഞച്ചോല, വലിയ പറപ്പൂർ, കാവതികുളം, പടിഞ്ഞാറ്റുമുറി, ആല്പറ്റ കുളമ്പ് എന്നിവിടങ്ങളിൽ ദർസ് നടത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ താത്തൂരിൽ മുദരിസും ഖാസിയുമായി സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ് മരണം.

ഭാര്യ : ശമീമ ചെമ്മൻ‌കടവ് . മക്കൾ : സുമയ്യ, മുഹമ്മദ് ബഷീർ, അബ്ദുസ്സമദ്. മ‌അദിൻ അസി.മാനേജർ ദുൽഫുഖാർ സഖാഫിയാണ് ജാമാതാവ്. സൈനുദ്ദീൻ ബാഖവി കൂരിയാടിന്റെ ഭാര്യ മർ‌യം, റഷീദ് മുസ്‌ലിയാർ പനങ്ങാങ്ങരയുടെ ഭാര്യ ആയിശ, ഹംസ സഖാഫി പൂക്കോട്ടൂരിന്റെ ഭാര്യ ഉമ്മു കുൽ‌സു എന്നിവർ സഹോദരങ്ങളാണ്.

ഇന്ന് (വ്യാഴം )രാവിലെ 11 മണിക്ക് സ്വലാത്ത് നഗർ മ‌അദിൻ ഗ്രാന്റ് മസ്ജിദിൽ മയ്യിത്ത് നിസ്കാരം. രാത്രി തറാവീഹിനു ശേഷം മ‌അദിൻ കാമ്പസിൽ തഹ്‌ലീലും ദുആ മജ്ലിസുമുണ്ടായിരിക്കും. ഇന്ന് മ‌അദിൻ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും

Wednesday, September 1, 2010

താജുദ്ധീന്‍ മദനി (അന്ദ്രോത്ത്ദ്വീപ്‌) മരണപ്പെട്ടു

31-08-2010

പ്രശസ്ത യുവ പണ്ഡിതനും പ്രഭാഷകനും വാഗ്മിയും സുന്നത്ത്ജമാഅത്തിന്റെ പ്രവര്‍ത്തകനും ആയിരുന്ന ലക്ഷദ്വീപിലെ അന്ദ്രോത്ത്ദ്വീപ്‌ നിവാസി താജുദ്ധീന്‍ മദനി ഉസ്താദ്‌ മരണപ്പെട്ടു.

എല്ലാവരും മയ്യിത്ത് നിസ്കരിക്കുഗയും മഗ്ഫിരത്തിന് വേണ്ടിപ്രാര്‍ഥിക്കുകയും ചെയ്യുക.

ആഹ്മെദ്‌ നിസാര്‍ അന്ദ്രോത്ത്