
കാസർകോട് ചെങ്കളയിലെ ആപ്കോ ഹുണ്ടായി കാർ ഷോറൂം ഉടമ കൂടിയായ ബാവ ഹാജിക്ക് ജില്ലയിലെ ജാമിഅ സഅദിയ്യ അറബിയ്യ, മൾഹർ, മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുമായി അടുത്ത ബന്ധമുണ്ട്. കേരളത്തിലെ പണ്ഡിതന്മാരുമായും സയ്യിദുമാരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ബാവ ഹാജി പാണക്കാട് ശിഹാബ് തങ്ങൾ, സയ്യിദ് ഖലീൽ തങ്ങൾ, പോസോട്ട് തങ്ങൾ തുടങ്ങിയവരുടെ സന്തത്ത സഹചാരിയായിരുന്നു. ബാവ ഹാജിയുടെ നിര്യാണത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി, സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സഅദിയ്യ ജനറൽ മാനേജർ നൂറുൽ ഉലമ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാർ, സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി തുടങ്ങിയവർ അനുശോചിച്ചു.
28-09-2010
No comments:
Post a Comment