സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Friday, September 17, 2010

വെള്ളറക്കാട് കുത്തുകല്ലിങ്ങൽ ചേക്കു മുസ്ലിയാർ മരണപ്പെട്ടു

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊ‍ൻ

Thrissur :വെള്ളറക്കാട് (വെള്ളത്തേരി )കുത്തുകല്ലിങ്ങൽ ചേക്കു മുസ്ലിയാർ അല്പം മുമ്പ് മരണപ്പെട്ടു. ദീർഘ കാലം മരത്തം കോട് ഖത്തീബായും വെള്ളറക്കാട് നൂറുൽ ഹുദാ മദ്രസാ അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കൾ അബ്ദുറസാഖ്, റഫീഖ്, അബ്ദുലത്വീഫ് എന്നിവർ യു.എ.ഇ യിലുണ്ട്. ഖബറടക്കം നാളെ വെള്ളറക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. എസ്.എസ്.എഫ് സജീവ പ്രവർത്തകൻ ശറഫുദ്ദീൻ വെള്ളറക്കാടിന്റെ (മുസ്വഫ )വല്ലിപ്പയാണ്‌ പരേതൻ
പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിനായി ദുആ ചെയ്യാനും അഭ്യർത്ഥിക്കുന്നു
basheer vellarakad

1 comment:

  1. ഇന്നലെ മരണപ്പെട്ട എന്റെ അയൽ‌വാസിയും ,എന്റെ ഉപ്പാടെ ഏറ്റവും അടുത്ത കൂട്ടുകാരനും ,ഞങ്ങൾ വെള്ളറക്കാട് വന്ന് താമസിക്കാൻ കാരണക്കാരനുമായ ,ഏത് പ്രതിസന്ധിഘട്ടത്തിലും നിറഞ്ഞ ചിരിയോടെ സംസാരിക്കുകയും, അസുഖ ബാധിതനായി രോഗശയ്യയിൽ കിടക്കുമ്പോഴും അടുത്ത് വരുന്നവരോട് തമാശ പറഞ്ഞ് ലാഘവത്തോടെ പെരുമാറുകയും ചെയ്ത്, പരിചയപ്പെട്ടവർക്കെല്ലാം നല്ല ഓർമ്മകൾ മാത്രമേകി, ഇന്നലെ വെള്ളിയാഴ്ച വൈകുന്നേരം ഈ ലോകത്തോട് വിടപറഞ്ഞ .പ്രിയപ്പെട്ട വെള്ളറക്കാട് കുത്തുകല്ലിങ്ങൽ ചേക്കുമു‌സ്‌ലിയാർ എന്നവർക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മ‌ഗ്‌ഫിറത്തിനായി ദു‌ആ ചെയ്യാനും അപേക്ഷിക്കുന്നു.

    ഞങ്ങളുടെ അടുത്ത പ്രദേശമായ മരത്തം കോട് മഹല്ലിൽ 35 വർഷത്തോളം ഖത്തിബായും ,വെള്ളറക്കാട് നൂറുൽ ഹുദാ മദ്രസയിൽ അധ്യാപകനായും സേവനമനുഷ്ടിച്ചു. മരണ സമയത്ത് ഭാര്യയും, ആണ്മക്കളിൽ ഒരാൾ റഫീഖും ഭാര്യയും അടുത്തുണ്ടായിരുന്നു. മറ്റ് ആൺമക്കൾ അബ്ദുറസാഖ് , അബ്‌ദുൽ ലത്വീഫ് (ദുബൈ) എന്നിവരും, മകന്റെ മകൻ ശറഫുദ്ദീനും (മുസ്വഫ) മരണവാർത്തയറിഞ്ഞ് ഇന്നലെ രാത്രി നാട്ടിലേക്ക് പോയി

    ReplyDelete