സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, September 4, 2010

സി.കെ ഉസ്താദിന്‌ പ്രാർത്ഥന നിറഞ്ഞ യാത്രാമൊഴി


സ്വലാത്ത്‌ നഗർ: ബുധനാഴ്ച മരണപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ലാ സെക്രട്ടറിമാരിലൊരാളും സ്വലാത്ത്‌ നഗർ ഖാസിയും പ്രമുഖ പണ്ഡിതനുമായ സി.കെ മുഹമ്മദ്‌ ബാഖവിക്ക്‌ പ്രാർത്ഥന നിറഞ്ഞ യാത്രാമൊഴി. ഖബറടക്കത്തിലും അനുബന്ധ ചടങ്ങുകളിലും സംബന്ധിക്കുന്നതിന്‌ ബുധനാഴിച്ച രാത്രി തൊട്ടെ സ്നേഹജനങ്ങളുടെ ഒഴുക്കായിരുന്നു. അനുപമ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലായിരുന്നു ഇന്നലെ സ്വലാത്ത്‌ നഗർ. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അദ്ദേഹത്തിന്റെ ജനാസ സന്ദർശിച്ചു. രാവിലെ ഒൻപതര മണിയോടെ മയ്യിത്ത്‌ മഅ​‍്ദിൻ ഗ്രാന്റ്‌ മസ്ജിദിലെത്തിച്ചു. ശേഷം വിവിധ ഘട്ടങ്ങളിലായി 11 മണി വരെ മയ്യിത്ത്‌ നിസ്കാരം നടന്നു. സി. കെ ഉസ്താദിന്റെ മേൽനോട്ടത്തിൽ സ്വലാത്ത്‌ നഗറിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ഖബർസ്ഥാനിലാണ്‌ മയ്യിത്ത്‌ ഖബറടക്കിയത്‌. മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ചടങ്ങുകൾക്ക്‌ നേതൃത്വം നൽകി.
പാണക്കാട്‌ സയ്യിദ്‌ ഹുസൈൻ ശിഹാബ്‌ ആറ്റക്കോയ തങ്ങൾ, പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങൾ, സയ്യിദ്‌ യൂസുഫുൽ ബുഖാരി, സയ്യിദ്‌ പി.കെ. എസ്‌ തങ്ങൾ തലപ്പാറ, ഒ.പി.എം മുത്തുക്കോയ തങ്ങൾ, സയ്യിദ്‌ ഹബീബ്‌ കോയ തങ്ങൾ, സയ്യിദ്‌ കുഞ്ഞുട്ടി തങ്ങൾ തിരൂർക്കാട്‌, സയ്യിദ്‌ ശറഫുദ്ദേ‍ീൻ ജമലുള്ളെയിലി, ഇ.സുലൈമാൻ മുസ്ലിയാർ, തരുവണ അബ്ദുല്ല മുസ്ലിയാർ, വൈലത്തൂർ ബാവ മുസ്ലിയാർ, സി മുഹമ്മദ്‌ ഫൈസി, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, പി. കെ എം സഖാഫി ഇരിങ്ങല്ലൂർ, അഡ്വ. എം. ഉമർ എം.എൽ. എ, പി ഉബൈദുല്ല, വീക്ഷണം മുഹമ്മദ്‌ തുടങ്ങിയവർ ജനാസ സന്ദർശിച്ചു. വ്യാഴാഴ്​‍്ച രാത്രി തറാവീഹ്‌ നിസ്കാരാനന്തരം മഅ​‍്ദിൻ കാമ്പസിൽ സി. കെ ഉസ്താദിന്റെ പേരിൽ തഹ്‌ലീലും ദുആ മജ്ലിസും നടന്നു.

03/09/2010
www.ssfmalappuram.com

No comments:

Post a Comment