മാരുതി വാനില്‍ ലോറിയിടിച്ച് എസ് എസ് എഫ് പ്രവര്‍ത്തകന്‍ മരിച്ചു
Friday, 16 April 2010 16:37
കൊയിലാണ്ടി: ദേശീയ പാതയില്‍ കൊയിലാണ്ടിക്കും മൂടാടിക്കുമിടയില്‍ 17-ാം മൈലില്‍ മാരുതി വാനില്‍ ലോറിയിടിച്ച് വാന്‍ യാ്രതക്കാരനായ എസ് എസ് എഫ് പ്രവര്‍ത്തകന്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. മാരുതിവാന്‍ യാത്രക്കാരനായ മലപ്പുറം ഊരകം കാരത്തോട് സ്വദേശി ചക്കിപ്പാറയില്‍ അലവിക്കുട്ടിയുടെ മകന്‍ അബ്‌ദുല്ല (29) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഹൊസങ്കടിയില്‍ എസ് എസ് എഫ് ഉണര്‍ത്തു ജാഥയില്‍ പങ്കെടുത്ത ശേഷം തിരിച്ചുവരികയായിരുന്ന ജാഥ അംഗങ്ങള്‍ സഞ്ചരിച്ച വാനാണ് അപടത്തില്‍ പെട്ടത്. ജാഥയിലെ സ്ഥിരാംഗവും വളണ്ടിയറുമായിരുന്നു അബ്‌ദുല്ല. എസ് എസ് എഫ് കൊണ്ടോട്ടി ഡിവിഷന്‍ സെക്രട്ടറിയും മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ സി കെ എം ഫാറൂഖ് പള്ളിക്കല്‍ (26, വെളിമുക്ക് സെക്രട്ടറി മുഹമ്മദ് ഫള്‌ല്‍ (23), വാന്‍ ഡ്രൈവര്‍ അയ്യൂബ് ഒല്ലൂര്‍ (25) ജാഥാംഗം ശഫീഖ് പെരിമ്പലം (23) എന്നിവരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ മാരുതിവാന്‍ സമീപത്തെ ചാലിലേക്ക് മറിഞ്ഞു. സമീപവാസികളാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധേ്യയായിരുന്നു അബ്‌ദുല്ലയുടെ മരണം. മലപ്പുറം ഡിവിഷന്‍ എസ് എസ് എഫ് പ്രവര്‍ത്തക സമിതി അംഗമായിരുന്ന അബ്‌ദുല്ല വിദേശപര്യടനം കഴിഞ്ഞ് 20 ദിവസത്തെ അവധിക്കായി നാട്ടിലെത്തിയതായിരുന്നു. ഉണര്‍ത്തു ജാഥ കഴിഞ്ഞ് വീണ്ടും വിദേശത്തേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അപകടം. മാതാവ് നഫീസ. ഭാര്യ: സഫീനത്ത്, ഒരു വയസ്സുള്ള ഫാത്തിമത്തുല്‍ ശമീമ ഏകമകളാണ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സി പി സൈതലവി, എന്‍ അലിഅബ്‌ദുല്ല, അലവി സഖാഫി കൊളത്തൂര്‍, മുസ്‌തഫ മാസ്റ്റര്‍ കോഡൂര്‍, കെ ടി ത്വാഹിര്‍ സഖാഫി, ഡോ. എ പി അബ്‌ദുല്‍ ഹകീം അസ്‌ഹരി, കൂറ്റമ്പാറ അബ്‌ദുര്‍റഹ്‌മാന്‍ ദാരിമി, ആര്‍ പി ഹുസൈന്‍, എ കെ ശശീന്ദ്രന്‍ എം എല്‍ എ, മുന്‍മന്ത്രി എ സി ഷണ്‍മുഖദാസ്, പി കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു പരേതന്റെ വസതി സന്ദര്‍ശിച്ചു. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മയ്യിത്ത് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കൊയിലാണ്ടി സിദ്ദീഖ് പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളും കാരാതോട് ജുമുഅ മസ്‌ജിദില്‍ നടന്ന മയ്യിത്ത നിസ്‌കാരത്തിന് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരിയും നേതൃത്വം നല്‍കി. മയ്യിത്ത് കാരാതോട് ജുമുഅ മസ്‌ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
http://www.sirajnews.com/