Sunday, May 16, 2010
സയ്യിദ്ഫസൽ തങ്ങൾക്ക്‌വേണ്ടി പ്രാർഥിക്കാൻ അഭ്യർഥന
Thursday, May 13, 2010
അബ്ദുല്‍ അസീസ് മാസ്റ്റര്‍ കോടമ്പുഴ ബൈക്ക് അപകടത്തില്‍ മരണപെട്ടു.
നസീർ മുതുകുറ്റി
www.ourssf.ning.com
Wednesday, May 12, 2010
ഫസൽ തങ്ങൾ ഓർമ്മയായി



ജിഫ്രി ഹൗസിൽ നടന്ന മയ്യിത്ത് നിസ്കാരത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ 11-05-2010
അനുബന്ധ വാർത്തകളും ചിത്രങ്ങളും
news & pics from:
Tuesday, May 11, 2010
ഫസൽ ജിഫ്രി തങ്ങളെപറ്റി സുന്നീ നേതാക്കൾ
അപരിഹാര്യമായ നഷ്ടം: ഉള്ളാള്‍ തങ്ങള്‍
കോഴിക്കോട്.സുന്നത്ത് ജമാഅത്തിന്റെ മുന്‍നിര നേതാക്കളില്‍ പ്രമുഖനെയാണ് സയ്യിദ് ഫസല്‍ ശിഹാബ് അല്‍ ജിഫ്‌രിയുടെ വിയോഗം മൂലം നഷ്ടമായതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി-ഉള്ളാള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സുന്നി പ്രസ്ഥാനം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തില്‍ താങ്ങും തണലുമായി വര്‍ത്തിച്ച ഫസല്‍ ജിഫ്‌രിയുടെ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണെന്ന് ഉള്ളാള്‍ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു
സാമൂഹിക സേവന രംഗത്തെ നിറസാന്നിധ്യം:കാന്തപുരം
കോഴിക്കോട്: സാമൂഹിക സേവന രംഗത്തെ നിറസാന്നിധ്യമായിരുന്ന മഹാമനീഷിയായിരുന്നു സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഏതു പ്രതിസന്ധി ഘട്ടത്തിലും സുന്നി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കരുത്തും ധൈര്യവും പകരുന്നതിന് മുമ്പില്‍ നടക്കാന്‍ തന്റേടം കാണിച്ച അതുല്യ വ്യക്തിയായിരുന്നു സയ്യിദ് ഫസല്‍ തങ്ങള്‍. സുന്നി പ്രസ്ഥാനരംഗത്തുണ്ടായ പിളര്‍പ്പിന്റെ സമയത്തും അവിടന്നിങ്ങോട്ട് ഇന്നലെ വരെയും പ്രസ്ഥാനത്തിന് താങ്ങായി അദ്ദേഹം വര്‍ത്തിച്ചു. ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ചെയ്ത സേവനങ്ങള്‍ പിന്‍തലമുറക്ക് മാതൃകയാക്കിയാണ് തങ്ങള്‍ വിടപറഞ്ഞതെന്നും കാന്തപുരം പറഞ്ഞു.
കര്‍മോത്സുകനായ നേതാവിനെയാണ് നഷ്ടമായത്:എം.എ
ദേളി: സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും വളര്‍ച്ചയില്‍ ത്യാഗ നിര്‍ഭരമായ സേവനം ചെയ്ത കര്‍മോത്സുകനായ നേതാവിനെയാണ് സയ്യിദ് ഫസല്‍ ജിഫ്രി തങ്ങളുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. എസ് വൈ എസ,് വിദ്യാഭ്യാസ ബോര്‍ഡ് തുടങ്ങിയവയിലെല്ലാം തങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണായിട്ടുണ്ട്. നിസ്വാര്‍ഥ പ്രവര്‍ത്തകനായിരുന്നു തങ്ങള്‍.
സമസ്തയുടെ പല സംഘടനകളുടെയും വിജയത്തില്‍ തങ്ങളുടെ അധ്വാനവും സമ്പത്തും ഉണ്ടായിരുന്നു. സയ്യിദ് ജിഫ്രി കുടുംബത്തിന്റെയും മഖാമിന്റെയും അധിപനും മുതവല്ലിയും സാധാരണക്കാരന്റെ അത്താണിയും അഭയ കേന്ദ്രവുമായിരുന്ന ഫസല്‍ തങ്ങളുടെ വിയോഗം സമുദായത്തിനും വിശിഷ്യാ സുന്നി സംഘടനകള്‍ക്കും കനത്ത ആഘാതമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പല നിര്‍ണായക തീതുമാനങ്ങള്‍ക്കും തങ്ങളുടെ നേതൃത്വത്തില്‍ ജിഫ്രി ഹൗസ് സാക്ഷ്യം വഹിച്ചത് വിസ്മരിക്കാന്‍ പ്രായസമാണ്. സുന്നി യുവജന സംഘത്തിന്റെ പ്രഥമ ചര്‍ച്ചക്ക് തന്നെ കുറ്റിച്ചിറ മദ്രസയാണ് വേദിയൊരുക്കിയതെങ്കിലും നിര്‍ണായക പങ്ക് സയ്യിദ് ഫസല്‍ ജിഫ്‌രി തങ്ങള്‍ക്കായിരുന്നു.
സമസ്തയുടെ പല കേന്ദ്രങ്ങളും ഓഫീസുകളും കോഴിക്കോട് സ്ഥാപിതമാകുന്നതിന് മുമ്പ് പണ്ഡിതന്മാര്‍ക്ക് അഭയ കേന്ദ്രമായും കിതാബുകള്‍ പാരായണം ചെയ്യുന്നതിനും അനുഗ്രഹം കരസ്ഥമാക്കാനും ജിഫ്രി ഹൗസായിരുന്നു കേന്ദ്രമായിരുന്നത്. സമസ്തയില്‍ 1988 ല്‍ കാറ്റും കോളും പിടിച്ച ഘട്ടത്തില്‍ അടിയുറച്ച പാതയോടെ ഉളളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങളുടെ വലംകൈയായി നേതൃത്വം വഹിക്കുകയും സംഘടനകളിലെല്ലാം നിറ സാന്നിധ്യമായിത്തീരുകയും ചെയ്ത മഹാനായിരുന്നു തങ്ങള്‍. മര്‍കസിന്റെ സാരഥിയായും സഅദിയ്യ അടക്കമുളള ദീനീസ്ഥാപനങ്ങളുടെ ഗുണകാംക്ഷിയായും എന്നും ആ മഹാന്‍ സ്മരിക്കപ്പെടും- അദ്ദേഹം പറഞ്ഞു.
കേന്ദ്ര ടൂറിസം സഹമന്ത്രി സുല്‍ത്താന്‍ അഹമ്മദ് പ്രത്യേക സന്ദേശത്തിലൂടെ അനുശോചനം അറിയിച്ചു. മര്‍കസ് സന്ദര്‍ശന വേളയില്‍ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച കുറ്റിച്ചിറയിലെ ജിഫ്‌രി ഹൗസില്‍ മന്ത്രി തങ്ങളെ സന്ദര്‍ശിച്ചിരുന്നു
ഒരു യുഗത്തിന്റെ അന്ത്യം -(സയ്യിദ് ഫസൽ ജിഫ്രി സ്മരണ)
സ്മരണ / പി.ബി.ബഷീർ പുളിക്കൂർ
സയ്യിദ് ഫസൽ ജിഫ്രി തങ്ങളുടെ വിയോഗം: ഒരു യുഗത്തിന്റെ അന്ത്യം
പ്രമുഖ പണ്ഡിതനും മർകസ് പ്രസിഡന്റുമായ സയ്യിദ് ഫസൽ ശിഹാബ് പൂക്കോയ തങ്ങൾ ജിഫ്‌രിയുടെ വിയോഗത്തിലൂടെ കോഴിക്കോടിന് നഷ്ടപ്പെട്ടത് ഒരു കാലഘട്ടത്തിന്റെ ചരിത്രം പേറുന്ന ഒരു മഹാ മനീഷിയെ. കോഴിക്കോടിന്റെ ഇസ്ലാമിക പ്രതാപത്തിൽ പ്രധാന കണ്ണിയായ ജിഫിരി ഖബീലയുടെ മൂന്ന് നൂറ്റാണ്ട് നീണ്ട സേവനങ്ങളുടെയും പടയോട്ടങ്ങളുടെയും ചൂടും ചൂരും മനസ്സിൽ സൂക്ഷിച്ച് ഒരു കാരണവരുടെ റോളിൽ കോഴിക്കോടിനെ നയിച്ച തങ്ങൾ വിട ചൊല്ലുമ്പോൾ എല്ലാ അർത്ഥത്തിലും നികത്താനാവാത്ത വിടവായാണ് സമൂഹത്തിന് അനുഭവപ്പെടുന്നത്.
മൂന്ന് നൂറ്റാണ്ട് മുമ്പ് യമനിലെ ഹളർ മൗത്തിൽ നിന്നും കേരളത്തിലെത്തിയ ജിഫ്രി സയ്യിദ് വംശത്തിലെ പ്രധാന കണ്ണിയാണ് സയ്യിദ് ഫസൽ ജിഫ്‌രി. കുറ്റിച്ചിറ ജിഫ്‌രി ഹൗസിന് സ്വാതന്ത്ര്യസമരത്തിലും കേരളത്തിലെ ഇസ് ലാമിക സംഘമുന്നേറ്റ ചരിത്രത്തിലും നിർണായക സ്വാധീനമുണ്ട്. കാലങ്ങളായി മുസ്ലിം സമൂഹത്തിന്റെ ഒരു കോടതിയായി പ്രവർത്തിച്ച ജിഫ്‌രി ഹൗസിന്റെ അവസാനത്തെ സാരഥിയായിരുന്നു ഒരർത്ഥത്തിൽ ഫസൽ തങ്ങൾ. 1928 ൽ സയ്യിദ് മുഹമ്മദ് ജിഫ്്്രി തങ്ങളുടെ മകനായി ജനിച്ച് ഫസൽ തങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ പൊതുരംഗത്ത് വരികയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്തു. . സ്വാതന്ത്യത്തിനു ശേഷവും കോൺഗ്രസ് പ്രവർത്തന രംഗത്ത് സജീവമായിരുന്ന തങ്ങൾ കുറഞ്ഞ കാലം മുസ്ലിം ലീഗിലും പ്രവർത്തിച്ചിരുന്നു. പാണക്കാട് തങ്ങളുമായി കുടുബ ബന്ധമുള്ള തങ്ങൾ ശിഹാബ് തങ്ങളുടെ ഉറ്റ സുഹൃത്തായിരുന്നു.
കോഴിക്കോട് സിറ്റി എസ്.വൈ.ഏശിന്റെ പ്രസിഡന്റായി സുന്നി പ്രവർത്തന ഗോദയിൽ സജീവമായതോടെ രാഷ്ട്രീയ രംഗം ഉപേക്ഷിക്കുകയും ജീവിതം പൂർണമായും സുന്നി സംഘടനാ മുന്നേറ്റത്തിന് വിനിയോഗിക്കുകയും ചെയ്തു. ഏശി.വൈ.എസ് താലൂക്ക് പ്രസിഡന്റ്, കോഴിക്കോട് ജില്ലയുടെ പ്രഥമ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച തങ്ങൾ ദീർഘകാലം എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷണായിരുന്നു. വിദ്യാഭ്യാസ ബോർഡിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
1978 ൽ മർകസ് സ്ഥാപിക്കുമ്പോൾ തന്നെ അതിന്റെ കമ്മറി അംഗമായിരുന്ന അദ്ദേഹം പിന്നീട് വൈസ് പ്രസിഡന്റും ഒടുവിൽ പ്രസിഡന്റുമായി പ്രവർത്തിച്ചു. ഏഷ്യയിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സമുച്ചയമായി മാറിയ മർകസിന്റെ വളർച്ചയിൽ കാന്തപുരം എ.പി അബൂബകർ മുസ്ലിയാരോടൊപ്പെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.
1990 മുതൽ 1994 വരെ കേരള വഖഫ് ബോർഡ് ചെയർമാനെന്ന നിലയിലും മാതൃകാ പ്രവർത്തനം കാഴ്ച വെച്ചു. .
സുന്നീ സംഘടനകൾക്ക് ഓഫീസില്ലാതിരുന്ന കാലത്ത് കോഴിക്കോട് കുറ്റിച്ചിറയിലെ ജിഫ്‌രി ഹൗസായിരുന്നു ആസ്ഥാനം. സമസ്തയുടെ പല നിർണായക യോഗങ്ങളും ജിഫ് രി ഹൗസിലാണ് ചേർന്നത്. ജിഫ്രി ഹൗസിലെത്താത്ത നേതാക്കൾ വിരളമായിരിക്കും. കോഴിക്കോട് ഖാസിമാരുടെ തെരെഞ്ഞെടുപ്പിലെല്ലാം ഒരു മധ്യസ്ഥന്റെ റോളിൽ തങ്ങളുണ്ടായിരുന്നു.
ശംസുൽ ഉലമയുമായി അടുത്ത ബന്ധം കാരണം പല സ്റ്റേജുകളിലും ഒന്നിച്ച് പങ്കെടുക്കുമായിരുന്നു. ശരീഅത്ത് വിവാദ കാലത്ത് മുതലക്കുളം സമ്മേളനത്തിൽ ബിദ്‌അത്തുകാർക്ക് അനുകൂലമാകുന്ന നിലയിൽ ശംസുൽ ഉലമ മൗനം പാലിച്ചതു വേദിയിൽ ഒപ്പമുണ്ടായിരുനന തങ്ങൾക്ക് പിടിച്ചില്ല. എസ്.വൈ.എസ്സിന്റെ എറണാകുളം സമ്മേളനം നിർത്തി വെക്കാൻ ശംസുൽ ഉലമയുടെ പേരിൽ കോഴിക്കോട് ലീഗ് ഹൗസിൽ നിന്ന് കത്ത് വരുന്ന സാഹചര്യം കൂടിയായപ്പോൾ തങ്ങളിലെ ആദർശ പോരാളി ഉണർന്നെണീറ്റു. താജുൽ ഉലമയ്ക്കും കാന്തപുരം ഉസ്താദിനും ശക്തമായ പിന്തുണയുമായി കേരളമൊന്നാകെ പടയോട്ടം നടത്തുകയായിരുന്നു പിന്നീട് ഫസൽ തങ്ങൾ. എറണാകുളം സമ്മേളന വിജയത്തിൽ തങ്ങളുടെ ഹിമ്മത്ത് കൂടി ഒരു കാരണമായിട്ടുണ്ട്.
ആരോഗ്യം മോശമായിട്ടും കഴിഞ്ഞ നാളുകളിൽ സംഘടനാ വേദികളെ ധന്യമാക്കാൻ തങ്ങൾ ഓടിയെത്തുമായിരുന്നു. മാർച്ച് അവസാനം കോഴിക്കോട് ജൂബിലി ഇസ്ലാമിക് സെന്ററിൽ നടന്ന എസ്.വൈ.എസ് സംസ്ഥാന കൊൺസിലേഴ്സ് ക്യാമ്പിന്റെ പതാക ഉയർത്തുകയും പ്രവർത്തകരെ ആശിർവദിക്കുകയും ചെയ്തിരുന്നു. സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സമ്മേളങ്ങളിലും പ്രധാന ചടങ്ങുകളിലുമെല്ലാം തങ്ങള്ളുടെ സാന്നിദ്ധ്യം അനുഗ്രഹീതമായിരുന്നു. ഇനി അതെല്ലാം ഒരു ഓർമ മാത്രം.
കുറ്റിച്ചിറയിലെ ജിഫ്രി ഹൗസിൽ തങ്ങളുടെ ചിരിക്കുന്ന മുഖം നേരിൽ ദർശിക്കാൻ ഇനി കേരളീയ സമൂഹത്തിന് ഭാഗ്യം ലഭിക്കില്ലെങ്കിലും തങ്ങളുടെ അന്ത്യ വിശ്രമ സങ്കേതം ജിഫ്‌റി ഹൗസ് തന്നെയാകും. പതിനായിരങ്ങളുടെ അന്ത്യോപചാരം ഏറ്റ് വാങ്ങി ഫസൽ തങ്ങൾ ഇലാഹീ സവിധത്തിലേക്ക് യാത്രയാകുന്നു. അവിടുത്തോടൊപ്പം നാളെ സ്വർഗീയാരാമത്തിൽ ഒരുമിക്കാൻ ഞങ്ങൾക്കും ഭാഗ്യമുണ്ടാവട്ടെ. ആമീൻ!
www.ssfmalappuram.com
മർകസ് പ്രസിഡന്റ് സയ്യിദ്ഫസൽ അൽ ജിഫ്‌രി വഫാത്തായി

കോഴിക്കോട്: പ്രമുഖ പണ്ഡിതനും മര്‍കസ് പ്രസിഡന്റും മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ സയ്യിദ് ശിഹാബ് അല്‍ ജിഫ്രി (81) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിക്ക് കോഴിക്കോട് വെച്ചായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് 5 മണിക്ക് കോഴിക്കോട് നടക്കും. സയ്യിദ് ഫള്ലുബ്നു മുഹമ്മദ് ശിഹാബ് അല്‍ ജിഫ്രി എന്നാണ് നാമം. 1928 ആഗസ്റ് 5ന് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങളുടെ മകനായി ജനിച്ച ഫസല്‍ തങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട് മദ്റസത്തുല്‍ ജിഫ്രിയ്യ, ഗണപതി ഹൈസ്കൂള്‍, മദ്റസത്തുല്‍ മുഹമ്മദിയ്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അയ്യിപ്ര കുഞ്ഞഹമ്മദ് മുസ്ലിയാര്‍, മുഹമ്മദലി മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ കോഴിക്കോട് എന്നിവര്‍ ഉസ്താദുമാരാണ്. 1962 മുതല്‍ പൊതു പ്രവര്‍ത്തന രംഗത്ത് സേവനം ചെയ്ത തങ്ങള്‍ മഊനത്തുല്‍ ഇസ്ലാം സഭ, തര്‍ബിയതുല്‍ ഇസ്ലാം സഭ എന്നിവയുടെ വൈസ് പ്രസിഡന്റായും കോഴിക്കോട് ഖാസി കമ്മിറ്റി പ്രസിഡന്റായും കോഴിക്കോട് ഉമറാ കമ്മിറ്റി ചെയര്‍മാനായും ഹജ്ജ് കമ്മിറ്റി മെമ്പറായും തൌഫീഖ് പബ്ളിക്കേഷന്‍സിന്റെ വൈസ് പ്രസിഡന്റായും സുന്നത്ത് മാസികയുടെ മാനേജിംഗ് എഡിറ്ററായും പ്രവര്‍ത്തിച്ചു.
മൂന്ന് നൂറ്റാണ്ട് മുമ്പ് യമനിലെ ഹളര്‍ മൌത്തില്‍ നിന്നും കേരളത്തിലെത്തിയ ജിഫ്രി സയ്യിദ് വംശത്തിലെ പ്രധാന കണ്ണിയാണ് സയ്യിദ് ഫസല്‍ ജിഫ്രി. കുറ്റിച്ചിറ ജിഫ്രിഹൌസിന് സ്വാതന്ത്ര്യ സമരത്തിലും കേരളത്തിലെ ഇസ്ലാമിക സംഘ മുന്നേറ്റ ചരിത്രത്തിലും നിര്‍ണ്ണായക സ്വധീനമുണ്ട്. ജിഫ്രി ഹൌസിന്റെ അവസാന സാരഥിയായിരുന്നു ഫസല്‍ തങ്ങള്‍. കോഴിക്കോട് സിറ്റി എസ് വൈ എസിന്റെ പ്രസിഡന്റായി സംഘടനാ രംഗത്തെത്തിയ തങ്ങല്‍ പിന്നീട് താലൂക്ക് പ്രസിഡന്റ്, കോഴിക്കോട് ജില്ലയുടെ പ്രഥമ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം എസ് വൈ എസ് ഉപാധ്യക്ഷനായിരുന്നു. 1990 മുതല്‍ 1994 വരെ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നു.
1978ല്‍ മര്‍കസ് സ്ഥാപിക്കുമ്പോള്‍ തന്നെ അതിന്റെ കമ്മിറ്റി അംഗമായിരുന്ന തങ്ങള്‍ പിന്നീട് വൈസ് പ്രസിഡന്റും ഒടുവില്‍ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. ഏഷ്യയിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സമുച്ചയമയി വളര്‍ന്ന മര്‍കസിന്റെ വളര്‍ച്ചയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരോടൊപ്പം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. സുന്നി സംഘടനകള്‍ക്ക് ഓഫീസില്ലാതിരുന്ന കാലത്ത് കോഴിക്കോട് തങ്ങള്‍സ് റോഡിലെ ജിഫ്രി ഹൌസായിരുന്നു ആസ്ഥാനം. സമസ്തയുടെ പല നിര്‍ണായക യോഗങ്ങളും ജിഫ്രി ഹൌസിലാണ് ചേര്‍ന്നത്. നിലവിലുള്ള നേതാക്കള്‍ക്ക് പുറമെ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരടക്കമുള്ള എല്ലാ നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കഴിഞ്ഞ മാസം 22ന് നടന്ന ദുബൈ മര്‍കസ് ഉദ്ഘാടന ചടങ്ങില്‍ തങ്ങള്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ മത സാംസ്കാരിക രംഗങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന തങ്ങളുടെ വിയോഗം കേരളത്തിനു കനത്ത നഷ്ടമാണ്. മരണ വിവരമറിഞ്ഞയുടനെ കോഴിക്കോട് ജിഫ്രി ഹൌസിലേക്ക് ജനപ്രവാഹം തുടങ്ങി. ഖദീജമുല്ല ബീവിയാണ് ഭാര്യ. സയ്യിദ് ഹാശിം ശിഹാബ്, സയ്യിദ് ജഅ്ഫര്‍ ശിഹാബ്, ശരീഫ ഹഫ്സ, സയ്യിദ് സ്വാലിഹ് ശിഹാബ്, സയ്യിദ് അനസ് ശിഹാബ്, സയ്യിദ് സിറാജ് ശിഹാബ്, സയ്യിദ് നൌഫല്‍ ശിഹാബ്, സയ്യിദ് സഹല്‍ ശിഹാബ് എന്നിവര്‍ മക്കളാണ്. ഈജിപ്തിലായിരുന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ കോഴിക്കോട്ടെത്തി. വൈകിട്ട് 4ന് മിസ്കാല്‍ പള്ളിയില്‍ വെച്ച് മയ്യിത്ത് നിസ്കാരം നടക്കും. തുടര്‍ന്ന് ജിഫ്രി ഹൌസില്‍ തങ്ങല്‍ അന്ത്യ വിശ്രമം കൊള്ളും.
സയ്യിദ് ഫസല്‍ തങ്ങളുടെ വിയോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരി, സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്ലിയാര്‍, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
http://www.ssfmalappuram.com/
സയ്യിദ്ഇസ്മാഈൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ അന്തരിച്ചു
പാനൂർ: പ്രമുഖ മത പണ്ഡിതനും ഗ്രന്ഥകർത്താവുമായ പാനൂർ മൊകേരി തങ്ങൾ പീടികയിലെ സയ്യിദ് ഇസ്മാഈൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ (72) അന്തരിച്ചു. ജാമിഅ സഹ്‌റ കോളജ് സ്ഥാപകനും പ്രിൻസിപ്പലുമായിരുന്നു.
മഞ്ചേശ്വർ ഉദ്യാവർ സയ്യിദ് ഹുസൈൻ കോയ തങ്ങളുടെയും കുഞ്ഞീബിയുടെയും മകനാണ്. ദാറുൽ ഉലൂം ദയൂബന്ദിൽനിന്നും ഔപചാരിക മതവിദ്യാഭ്യാസം നേടിയതിന് ശേഷം കാസർകോട് ഖാസി പരേതനായ എ.പി അബ്ദു റഹ്മാൻ (അവറാൻ) മുസ്ലിയാർ, സയ്യിദ് അബ്ദു റഹ്മാൻ ബുഖാരി ഉള്ളാൾ, അബ്ദു റഹ്മാൻ ഫൾഫരി, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, എന്നിവരിൽ നിന്നും ദർസ് വിദ്യാഭ്യാസവും കരസ്ഥമാക്കി. ചാവക്കാട്, പാറക്കടവ് വലിയ ജുമുഅത്ത് പള്ളി, പയ്യോളി, ഒളവട്ടൂർ, ചെറുകുന്ന്, കരുവൻ തുരുത്തി എന്നീ പള്ളികളിൽ ദർസ് നടത്തി. ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക് കോളജിന്റെ സ്ഥാപനായിരുന്നു. 1974ൽ പാനൂരിനടുത്ത തങ്ങൾ പീടികയിൽ ജാമിഅ സഹ്‌റ എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി. ജാമിഅ സഹ്‌റയിൽ പഠിപ്പിക്കുന്ന ഗ്രന്ഥങ്ങൾ സ്വന്തമായി രചിച്ചതാണ്. കൂടാതെ മദാരിജ് (കർമ ശാസ്ത്രം), അലാഹാമിശിത്തഫാസീർ ഏഴ് വാല്യം, അൽ മൻത്വിഖ് (തർക്കശാസ്ത്രം), അൽ കലാം (വിശ്വാസം), താരീഖുൽ ഇസ്ലാം (ചരിത്രം), അന്നിബ്‌റാസ് മൂന്ന് വാല്യം തുടങ്ങിയ ചെറുതും വലുതുമായ അനേക ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇദ്ദേഹം രചിച്ച പല ഗ്രന്ഥങ്ങളും വിദേശ സർവ്വക ലാശാലകളിലെ ഗവേഷണ വിദ്യാർഥികൾ ഉപയോഗിച്ചു വരുന്നു.
11/05/2010
www.ssfmalappuram.com
Saturday, May 8, 2010
അൽ-ഇസ്വാബ അംഗം അക്ബർ സ്വാദിഖ് മരണപ്പെട്ടു

കൊണേ്ടാട്ടി: ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ എസ്എസ്എഫ് പ്രവർത്തകനും കൊണേ്ടാട്ടി ഡിവിഷനിലെ വാഴയൂർ സെക്ടർ അൽ-ഇസ്വാബ അംഗവുമായ അക്ബർ സ്വാദിഖ് (20) ശനിയാഴ്ച (8-05-2010 )പുലർച്ചെ മരിച്ചു. ഫറോക്ക് ചുങ്കത്ത് വെച്ച് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണം വിട്ട് പുറകിൽ നിന്നും തെറിച്ച് വീണ അക്ബർ സ്വാദിഖ് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിൽസയിലായിരുന്നു.
Friday, May 7, 2010
പ്രസ്ഥാനത്തിന്‌വേണ്ടി ജീവിച്ച എസ്.എ റഹ്മാൻ

ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസിന് പുറകിലിടിക്കുകയായിരുന്നു. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും പ്രസ്ഥാനത്തിനൊപ്പം നടന്ന റഹ്‌മാൻ സമുദായ സേവനത്തിനിടയിൽ ജീവിക്കാൻ മറന്ന പ്രാസ്ഥാനിക രംഗത്തെ അപൂർവ പ്രതിഭാശാലിയായിരുന്നു. പ്രാസംഗികനും മികച്ച സംഘാടകനുമായ റഹ്മാൻ രിസാല ഉൾപ്പെടെ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലെ ആദ്യകാല എഴുത്തുകാരനായിരുന്നു. ഏറനാട് താലൂക്ക് എസ് എസ് എഫിന്റെ അവസാന പ്രസിഡന്റായിരുന്ന ഇദ്ദേഹം പിന്നീട് എസ് വൈ എസ് ഘടകങ്ങളിൽ സജീവ സാന്നിധ്യമാകുകയായിരുന്നു. ജോലി ആവശ്യാർഥം വിദേശത്ത് പോയ റഹ്മാൻ 2005ൽ തിരിച്ചു വന്നതിന് ശേഷം വീണ്ടും തന്റെ പ്രവർത്തനഗോദയിൽ ചുവടുറപ്പിക്കുകയായിരുന്നു. തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ പ്രധാന ശിഷ്യരിൽ ഒരാളുമാണ്. എസ് വൈ എസ് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി, പൂവ്വത്തിക്കൽ നുസ്‌റത്തുൽ ഇസ്ലാം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഈ മാസം ഒൻപതിന് നടക്കുന്ന എസ് വൈ എസ് ഊർങ്ങാട്ടിരി പഞ്ചായത്ത് ആദർശസമ്മേളനത്തിന്റെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കിയാണ് ഇദ്ദേഹം വിട പറഞ്ഞത്. ഇന്ന് നടക്കേണ്ട ബൈക്ക് റാലിയുൾപ്പെടെയുള്ള സമ്മേളന അനുബന്ധ പ്രവർത്തനങ്ങൾ ഈ കാര്യദർശി ചിട്ടയോടെ ക്രമീകരിച്ചിരുന്നു. ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയിൽ മരണ വിവരമറിഞ്ഞ് എസ് വൈ എസ് ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂർ, കോട്ടക്കൽ മേഖലാ സെക്രട്ടറി മുഹമ്മദ് ക്ളാരി എന്നിവരുടെ നേതൃത്വത്തിൽ നിരവധി എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകരാണ് എത്തിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കൊണ്ടു വന്നപ്പോഴും ആശുപത്രി പരിസരത്ത് നിരവധി സുന്നി പ്രവർത്തകരാണ് തടിച്ചു കൂടിയത്. എസ് വൈ എസ് സംസ്ഥാന സെക്രട്ടറിമാരായ എൻ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റർ, മജീദ് കക്കാട്, മുഹമ്മദ് പറവൂർ, ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂർ, വടശ്ശേരി ഹസ്സൻ മുസ്ലിയാർ, കെ ടി ത്വാഹിർ സഖാഫി, എളങ്കൂർ സയ്യിദ് മുത്തുക്കോയ തങ്ങൾ പരേതന്റെ വസതി സന്ദർശിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചൂളാട്ടിപ്പാറ സുന്നി ജുമുഅ മസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്തു. കെ പി എച്ച് തങ്ങൾ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകി. ചെമ്മാട് ടൗൺ സുന്നി മസ്ജിദിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് പൊന്മള മൊയ്തീൻകുട്ടി മുസ്ലിയാർ നേതൃത്വം നൽകി.
06/05/2010
Wednesday, May 5, 2010
എസ്.എ റഹ്‌മാൻപുവ്വത്തിക്കൽ വാഹനാപകടത്തിൽ മരിച്ചു

05/05/2010
http://www.ssfmalappuram.com/