കുമ്പള : എസ്.എസ്.എഎഫ് അംഗടിമുഗര് യൂണിറ്റ് വൈസ് പ്രസിഡന്റ് അബ്ദുല് റഹ്മാന് 17 വാഹനപകടത്തില് മരണപ്പെട്ടു. പെര്ളയില് നിന്ന് വരികയായിരുന്ന കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തത്കഷണം മരണം സംഭവിക്കുകയായിരുന്നു. മയ്യിത്ത് പോലീസ് ഇന്ക്വസ്റ്റ് നട്ത്തി കാസര്കോട് ജനറല് ആശുപത്രിയിലെത്തിച്ചു. . പിതാവ് അബ്ദുല് ഖാദര് മരണപ്പട്ട് മാസങ്ങള് തികയുന്നതിന് മുമ്പാണ് അബ്ദുല് റഹ്മാന്റെയും മരണം. ആസ്യമ്മയാണ് ഉമ്മ. സമീറ, ആയിഷ, ബംഗളുരുവില് ജോലി ചെയ്യുന്ന ആരിഫ്, പ്ലസ്ടു വിദ്യാര്ഥി ഇസ്മാഈല് എന്നിവര് സഹോദരങ്ങളാണ്.
മരണത്തില് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല് ഖാദിര് മദനി, ജനറല് സെക്രട്ടറി സുലൈമാന് കരിവെള്ളൂര്, മുഹിമ്മാത്ത് ജനറല് സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അശ്റഫ് അശ്റഫി, ജനറല് സെക്രട്ടറി അബ്ദുല് റസാഖ് സഖാഫി കോട്ടക്കുന്ന്, ഡിവിഷന് പ്രസിഡന്റ് അബ്ദുല് റഹീം സഖാഫി ചിപ്പാര് തുടങ്ങിയവര് അനുശോചിച്ചു. ഖബറടക്കം ബുധനാഴ്ച അംഗടിമുഗര് ജുമുഅത്ത് പള്ളിയില് നടക്കും. അബ്ദുല് റഹ്മാന് വേണ്ടി പ്രത്യേക പ്രാര്ഥന നടത്താന് നേതാക്കള് അഭ്യര്ഥിച്ചു.
എസ്.എസ്.എഫ് അംഗടിമുഗര് വൈസ് പ്രസിഡന്റ് അബ്ദുല് റഹ്മാന്റെ മരണം പ്രവര്ത്തകരെ കണ്ണീരിഴാത്തി പുത്തിഗെ: എസ്.എസ്.എഫ് അംഗടിമുഗര് യൂണിറ്റ് വൈസ്പ്രസിഡന്റ് അബ്ദുല് റഹ്മാന്റെ ആകസ്മിക മരണം പ്രവര്ത്തകരെ കണ്ണീരണിയിച്ചു. ബൈക്കില് സഞ്ചരിക്കവേ ചൊവ്വാഴ്ച വൈകിട്ട് ഷേണിയില് വെച്ച് എതിരെ പോവുകയായിരുന്ന കെ.എസ്.ആര്.ടി സി ബസ്സുമായി കൂട്ടിയിടിച്ച് ദാരുണമായി പരിക്കേറ്റ് തല്ക്ഷണം മരണപ്പെടുകയായിരുന്നു. 17 വയസ്സ് മാത്രം പ്രായമുള്ള അബ്ദുല് റഹ്മാന് റമളാന് 23ന്റെ നോമ്പുമായാണ് മരണത്തെ പുല്കിയത്.
എസ്.എസ്.എഫ് അംഗടിമുഗര് സെക്ടര് ആഭിമുഖ്യത്തില് ചൊവ്വാഴ്ച ബാഡൂരില് നടക്കുന്ന സമൂഹ നോമ്പ് തുറക്ക് നാട്ടിലെ കൂട്ടുകാരെയെല്ലാം ക്ഷണിച്ച് അവിടെ ഒത്ത് കൂടുന്നതിന് അല്പം മുമ്പാണ് കൂട്ടുകാര് അസരിയെന്ന് വിളിക്കുന്ന അബ്ദുല് റഹ്മാന് മരണത്തിനു കീഴടങ്ങിയത്. കൂട്ടുകാരനു വേണ്ടി സഹപ്രവര്ത്തകര് പ്രാര്ത്ഥന നടത്തി.
കാസര്കോട് ജനറല് ആശുപത്രിയില് സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് കാണാന് മുഹിമ്മാത്ത് ജനറല് സെക്രട്ടറി ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല് ഖാദിര് മദനി, എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അബ്ദുല് റസാഖ് കോട്ടക്കുന്ന് , അയ്യൂബ് ഖാന് സഅദി കൊല്ലം, അബ്ദുല് അസീസ് സൈനി, ഇത്തിഹാദ് മുഹമ്മദ് ഹാജി, അശ്റഫ് കരിപ്പൊടി തുടങ്ങിയവര് എത്തി.
കഴിഞ്ഞ വര്ഷം അംഗടിമുഗറില് നടന്ന എസ്.വൈ.എസ് പഞ്ചായത്ത് സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു അബ്ദുല് റഹ്മാന്. ബുധനാഴ്ച സഅദിയ്യയില് പതിനായിരങ്ങള് സംഗമിക്കുന്ന പ്രാര്ത്ഥനാ സമ്മേളനത്തില് പ്രിയപ്പെട്ട സഹപ്രവര്ത്തകനു വേണ്ടി പ്രത്യേക പ്രാര്ത്ഥന നടക്കും.
അല്ലാഹു (സു) റമളാന് ശരീഫിന്റെ ബര്ക്കത്ത് കൊണ്ട് നമ്മുടെ സഹോദരന് അബ്ദുല് റഹിമാന്റെ ഖബറിടം സ്വര്ഗ്ഗ പുന്തോപ്പാക്കി കൊടുകട്ടെ ആമീന് .....എല്ലാവരും ദു:അ ചെയ്യുക