സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, February 26, 2011

നെടുവത്തൂർ ആഇശ മരണപ്പെട്ടു

SYS ഹവല്ലി യൂനിറ്റ് ജന. സെക്രടറി യു. ബഷീറിന്റെ സഹോദരി കൊയിലാണ്ടി നെടുവത്തൂര്‍ 'വൈറ്റ് ഹൌസി'ല്‍ ആഇശ (55) എന്നവര്‍ 24-02-2011 ന് മരണപ്പെട്ട വിവരം വ്യസന സമേതം എല്ലാവരെയും അറിയിക്കുന്നു. അര്‍ബുദ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു കുറച്ചുകാലമായി ചികിത്സയിലായിരുന്നു; 25/02/ ന് രാവിലെ മയ്യിത്ത് സംസ്കരണം നടന്നു. കുഞ്ഞഹ്മദ് മുസ്ലിയാര്‍ ആണ് ഭര്‍ത്താവ്. 3 ആണ്‍ കുട്ടികളടക്കം ഏഴു മക്കളുണ്ട്. കാരുണ്യവാനായ പടച്ചവന്‍ ആ സഹോദരിയെയും നമ്മെയും നമ്മില്‍ നിന്നു വിടപറഞ്ഞ പ്രിയപ്പെട്ടവരെയും നാളെ ജന്നാതുന്നഈമില്‍ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ, ആമീന്‍.എല്ലായിടത്തും മയ്യിത്ത് നിസ്കാരവും പ്രാര്‍ഥനയും നടത്താന്‍ സവിനയം അപേക്ഷിക്കുന്നു.


മുഹമ്മദ്‌ അഹ്മദ്
P O Box 26835,Safat 13129,

No comments:

Post a Comment