സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Monday, November 29, 2010

കളത്തിൽ വളപ്പിൽ സൈനുദ്ദീൻ കരിങ്ങനാട് മരണപ്പെട്ടു

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

കരിങ്ങനാട് ഹബീബുള്ള മൗലവിയുടെയും ഉബൈദുല്ല മുസ്ലിയാരുടെയും സഹോദരൻ കളത്തിൽ വളപ്പിൽ സൈനുദ്ദീൻ (63 വയസ്) കരിങ്ങനാട് (28/11/2010) ഞായർ രാത്രി മരണപ്പെട്ടു. ആൺമക്കൾ മൂന്ന് പേർ നിയാസ്, മുബാറക്, മനാഫ് (മൂന്ന് പേരും യു.എ.ഇ യിൽ ).

മുസ്വഫ എസ്.വൈ.എസ്. പ്രവർത്തകൻ നൗഫൽ കരിങ്ങനാടിന്റെ എളാപ്പയാണ്‌ പരേതൻ.

ഖബറടക്കം ഇന്ന് (തിങ്കൾ ) കരിങ്ങനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പരേതനു വേണ്ടി മയ്യിത്ത് നിസ്കാരം സംഘടിപ്പിക്കാനും മഗ്ഫിറത്തിനായി പ്രാർത്ഥിക്കാനും മുസ്വഫ എസ്.വൈ.എസ്. കമ്മിറ്റി അഭ്യർത്ഥിച്ചു.

Saturday, November 27, 2010

മമ്മു വാണിമേല്‍-നാദാപുരം മരണപ്പെട്ടു

മഹ്ബൂബ് വാണിമേലിന്റെ ഉപ്പ മമ്മു വാണിമേല്‍-നാദാപുരം മരണപ്പെട്ടു. നാഥന്‍ ആ പിതാവിന്റെ ആഖിറം പ്രകാശമാക്കട്ടെ..കുടുമ്പത്തിനു സമാധാനം നല്‍കട്ടെ..ആമീന്‍ .എല്ലാവരും പ്രത്യേകം ദുആ ചെയ്യുകയും മയ്യിത്ത് നിസ്കരിക്കുകയും ചെയ്യുക.

Friday, November 26, 2010

കാസിം പുറത്തീലിന്റെ പിതാവ് അഹ്മദ് മുസ്ലിയാർ മരണപ്പെട്ടു.

ആർ.എസ്.സി യു.എ.ഇ നാഷണൽ കമ്മിറ്റി ജോയിന്റ് കൺവീനർ കാസിം പുറത്തീലിന്റെ പിതാവ് അഹ്മദ് മുസ്ലിയാർ മരണപ്പെട്ടു.

മഗ്ഫിറത്തിനു വേണ്ടി ദുആ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
ഇഖ്ബാൽ മുഹമ്മദ് <kvmuhammediqbal@gmail.com>

Tuesday, November 23, 2010

സി എം അബ്ദുര്‍റഹ്മാന്‍ ചേരൂര്‍ നിര്യാതനായി.


ദുബൈ: എസ്. വൈ.എസ്- യു. എ.ഇ ദേശീയ കമ്മിറ്റി മെമ്പറും , മര്‍കസ് ദുബൈ കമ്മിറ്റി വൈസ് പ്രസിഡന്റുമായ സി. എം. എ. ചെറൂരിന്റെ പിതാവ് സി.എം. അബ്ദുറഹ്മാന്‍ എന്നവര്‍ ഇന്ന് രാവിലെ മരണപ്പെട്ടു. അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും എസ്. വൈ.എസ്. ജനറല്‍ സെക്രെട്ടറി മമ്പാട് അബ്ദുല്‍ അസീസ്‌ സഖാഫി , മര്‍കസ് ദുബൈ കമ്മിറ്റി പ്രസിഡന്റ്‌ കട്ടിപ്പാറ എ. കെ. അബൂബക്കര്‍ മൌലവി എന്നിവര്‍ അഭ്യര്‍ഥിച്ചു.

himamicheroor,
23/11/2010

Saturday, November 20, 2010

സയ്യിദ് ഖാസിം ബാഫഖി തങ്ങൾ കൊയിലാണ്ടി നിര്യാതനായി

സയ്യിദ് ഖാസിം ബാഫഖി തങ്ങൾ കൊയിലാണ്ടി നിര്യാതനായി . മയ്യിത്ത് നിസ്കരിക്കാനും ദു‌ആ ചെയ്യാനും അഭ്യർത്ഥിക്കുന്നു.

മരുമകൻ
സയ്യിദ് സൈഫ് കുവൈറ്റ്

Sat, Nov 20, 2010 at 10:21 a.m
sayyedsaif@gmail.com

Thursday, November 18, 2010

ജീവിതം കർമ്മനിരതമാക്കിയ ചേരങ്കൈ അബൂബക്കർ മുസ്ലിയാർ


പണ്ഡിതമരണം ലോകത്തിന്റെ മരണമാണെന്നാണല്ലോ ആപ്തവാക്യം. വാക്കുകൊണ്ടും പെരുമാറ്റം കൊണ്ടും ജനങ്ങളെ നന്മയിലേക്ക്‌ ആകർഷിപ്പിച്ച വ്യക്തിത്വമാണ്‌ കഴിഞ്ഞയാഴ്ച നിര്യാതനായ അൽഹാജ്‌ അബൂബക്കർ മുസ്ലിയാർ ചേരങ്കൈ. വിജ്ഞാനം നുകരുന്നതിലും പകർന്ന്‌ കൊടുക്കുന്നതിലും അതീവ താത്പര്യം കാണിക്കുകയും പണ്ഡിതന്മാരോടും സാദാത്തീങ്ങളോടും വലിയ ആദരവ്‌ പുലർത്തുകയും ഭക്തിയിലും വിനയത്തിലും ജീവിതം ധന്യമാക്കുകയും ചെയ്ത അബൂബക്കർ മുസ്ലിയാരുടെ വിയോഗം സമുദായത്തിന്‌ വലിയ സനഷ്ടമാണ്‌.

സമയനിഷ്ഠ, അച്ചടക്കം, കാര്യബോധം എന്നീ കാര്യങ്ങളിൽ അദ്ദേഹം വളരെയധികം കണിശത പുലർത്തിയിരുന്നു. മയ്യിത്ത്‌ സംസ്കരണത്തിൽ തുടക്കം മുതൽ അവസാനം വരെ പങ്കെടുത്താൽ ലഭിക്കുന്ന പുണ്യം എടുത്തുപറയുകയും വ്യക്തിജീവിതത്തിൽ കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ദീനിവിഷയങ്ങളിൽ പ്രായം പരിഗണിക്കാതെ ഒരു യുവാവിന്റെ പ്രസരിപ്പോടെ പ്രവർത്തിച്ച്‌ മാതൃകാജീവിതം നയിച്ച ആളായിരുന്നു അദ്ദേഹം. എല്ലാവർക്കും സനേഹം ചൊരിഞ്ഞ ഉസ്താദിന്റെ മരണവാർത്തയറിഞ്ഞ്‌ ഒരുനോക്ക്‌ കാണാൻ തടിച്ചുകൂടിയത്‌ ആയിരങ്ങളായിരുന്നു. കൂടുതൽ സമയവും പള്ളിയിൽ ചെലവഴിച്ച്‌ ഇഅ്തികാഫിലും പരിശുദ്ധ ഖുർആൻ പാരായണത്തിലുമായിരുന്നു ആ ജീവിതം. പള്ളിയിൽ നടക്കുന്ന ജമാഅത്ത്‌ നഷ്ടപ്പെടുത്താതെ തക്ബീറത്തുൽ ഇഹ്‌റാമിന്റെ പവിത്രത കരഗതമാക്കാൻ ശ്രദ്ധിക്കുകയും മക്കളെ ഈ ചിട്ടയിൽ തന്നെ കൊണ്ടുവരാൻ പ്രയത്നിക്കുകയും ചെയ്തിരുന്നു. കുടുംബബന്ധം പുലർത്തുന്നതിലും അദ്ദേഹത്തിനുണ്ടായ മതിപ്പ്‌ വേറിട്ട അനുഭവമാണ്‌.

വാക്കുകൊണേ‍്ടാ പ്രവൃത്തികൊണേ്ടാ ആരെയും വെറുപ്പിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യാതെ പ്രസന്നതയുള്ള മുഖത്തോടെ, എല്ലാവരെയും സമീപിക്കുകയും പുഞ്ചിരിയും സൗമ്യതയും കൊണ്ട്‌ ജനഹൃദയങ്ങൾ കീഴടക്കിയ അദ്ദഹം പേരും പ്രശസ്തിയും ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. കഴിഞ്ഞ തലമുറയിലെ അറിയപ്പെട്ട പണ്ഡിതനായ അബ്ദുൽ ഖാദർ മുസ്ലിയാരുടെയും ഉമ്മു സലമയുടെയും മകനായി ചേരങ്കൈയിലാണ്‌ ജനിച്ചതും വളർന്നതും. മർഹൂം മുഹ്‌യിദ്ദേ‍ീൻ മുസ്ലിയാർ ജ്യേഷ്ഠനും സി എച്ച്‌ അബ്ദുറഹ്മാൻ മുസ്ലിയാർ, മർഹൂം അഹ്മദ്‌ മുസ്ലിയാർ, മർഹൂം മുഹമ്മദ്‌ അലി മുസ്ലിയാർ എന്നിവർ അനുജന്മാരുമായ അദ്ദേഹത്തിന്റേത്‌ പണ്ഡിതകുടുംബമാണ്‌. ഇവരൊന്നും ബിരുദധാരികളെല്ലെങ്കിലും കർമ്മശാസ്ത്രത്തിലും മറ്റു വിജ്ഞാനങ്ങളിലും വലിയ പാണ്ഡിത്യവും ഏതു മസ്‌അലയും അനായാസം പറയാൻ കെൽപുള്ളവരുമായിരുന്നു. മകൻ ഹംസ അഫ്സൽ സഅദിയും മരുമകൻ മുഹ്‌യിദ്ദേ‍ീൻ സഅദിയും അറിയപ്പെടുന്ന പണ്ഡിതന്മാരാണ്‌.

പണ്ഡിതനാകട്ടെ, പാമരനാകട്ടെ, മുതലാളിയാകട്ടെ, തൊഴിലാളിയാകട്ടെ തെറ്റുകണ്ടാൽ തിരുത്തി പരിഹാരം നിർദ്ദേശിക്കുന്നതിൽ ഒരു അമാന്തവും കാണിച്ചില്ല. തായലങ്ങാടി ഖിളർ ജുമാ മസ്ജിദിൽ നീണ്ട 12 വർഷത്തോളം ഖത്തീബായി സേവനം അനുഷ്ഠിച്ചതിനുശേഷം അടുക്കത്ത്ബയൽ, നീർച്ചാൽ, ചളിയങ്കോട്‌, മേനങ്കോട്‌, കുണ്ടാർ, നാരമ്പാടി, കാനക്കോട്‌, ജാൽസൂർ തുടങ്ങിയ പള്ളികളിൽ ഖത്തീബായി സേവനം തുടരുകയും ഇടവേളക്കുശേഷം തന്റെ വസതിക്കടുത്ത കടപ്പുറം ഖിളർ മസ്ജിദിൽ ഇമാമും മുഅല്ലിമുമായി ദീനിപ്രവർത്തനത്തിൽ മുഴുകിയിരുന്നു. പഴയകാലത്ത്‌ ഹിസ്ബുൽ ഖുർആൻ ബിരുദം നേടിയ അപൂർവം ചിലരിൽ ഒരാളാണ്‌ അബൂബക്കർ മുസ്ലിയാർ. തളങ്കര ജുമുഅത്ത്‌ പള്ളിയിൽ ദീർഘകാലം ഖാസിയായി സേവനം ചെയ്ത അവറാൻ മുസ്ലിയാർ വെളിമുക്ക്‌, മംഗലാപുരം അഷരിയ്യയിൽ മുദരീസായിരുന്ന അബ്ദുല്ല മുസ്ലിയാർ കുറ്റിപ്പുറം തുടങ്ങിയവർ അബൂബക്കർ മുസ്ലിയാരുടെ ഗുരുവര്യന്മാരാണ്‌.

അല്ലാഹു അദ്ദേഹത്തിന്‌ മഗ്ഫിറത്തും മർഹമത്തും നൽകുകയും അദ്ദേഹത്തോടൊപ്പം സ്വർഗീയ പൂങ്കാവനത്തിൽ നമ്മെയും ഒരുമിപ്പിക്കുകയും ചെയ്യട്ടെ.... (ആമീൻ).

16/11/2010

ബഷീർ പുളിക്കൂർ


Sunday, November 14, 2010

അഫസൽ റഹ്‌മാൻ (തിരൂർ ബി.പി അങ്ങാടി) മരണപ്പെട്ടു

തിരൂർ ഡിവിഷൻ ബി.പി. അങ്ങാടി സെക്റ്റർ അൽ ഇസ്വാബ അംഗമായ അഫ്സൽ റഹ്‌മാൻ 13-10-2010 വൈകീട്ട് മരണപ്പെട്ടു. മയ്യിത്ത് നിസ്കരിക്കാനും ദു‌ആ ചെയ്യുകയും അഭ്യർഥിക്കുന്നു.



mohamedhaneefa kariparambath
Sat, Nov 13, 2010 at 10:13

Wednesday, November 10, 2010

അബൂബക്കർ പത്തംകുളത്തിന്റെ പിതാവ് മുഹമ്മദ് കുട്ടി മരണപ്പെട്ടു.

പ്രിയ സഹോദരങ്ങളേ, അസ്സലാമു അലൈകും വ റഹ്‌മത്തുല്ലാഹ്...

എന്റെ സതീര്‍ഥ്യനും അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റി മുന്‍ അധ്യാപകനും MSO (മുസ്ലിം സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍) മുന്‍ നേതാവും തിരൂരങ്ങാടി പി എസ് എം ഒ കോളേജ് പ്രോഫെസറും മര്‍കസ് ആര്‍ട്സ് കോളേജ് പൂര്‍വവിദ്യാര്‍ഥി അസോസിയേഷന്‍ കാര്യദര്‍ശിയുമായ ഡോ. അബൂബക്ര്‍ പത്തംകുളത്തിന്റെ പിതാവ് കെ കെ മുഹമ്മദ്‌ കുട്ടി പത്തംകുളം, പാലക്കാട് (85) എന്നവര്‍ ഇന്ന് രാവിലെ മരണപ്പെട്ട വിവരം ഏറെ വ്യസനസമേതം എല്ലാവരെയും അറിയിക്കുകയും എല്ലായിടത്തും മയ്യിതുനിസ്കരിക്കാനും മഗ്ഫിറത്തിന്നായി പ്രത്യേകം ദുആ ചെയ്യാനും താഴ്മയോടെ അപേക്ഷിക്കുകയും ചെയ്യുന്നു.. ആ ഉപ്പാക്ക് പടച്ചവന്‍ പൊറുത്തുകൊടുക്കുകയും പരലോകജീവിതം സന്തോഷത്തിലാക്കുകയും അവരെയും നമ്മെയും നാളെ ജന്നാതുന്നഈമില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യുമാറാകട്ടെ.. അവരുടെ കുടുംബത്തിനു നാഥന്‍ സഹനവും പ്രതിഫലവും നല്കട്ടെ, ആമീന്‍ എന്ന് പ്രാര്‍ഥിക്കുന്നു..

Wed, Nov 10, 2010 at 10:42 AM

‍കുട്ടി നടുവട്ടം
Kuwait.
+965 99 170 786

Tuesday, November 9, 2010

Muhammad Abdu Yamani Passed away











JEDDAH: Former Information Minister Muhammad Abdu Yamani died here on Monday following a stroke. He was 72. He will be buried at Maalla graveyard in Makkah on Tuesday after Dhuhr prayers in the Grand Mosque. Yamani died at the Saudi-German Hospital.

Born in Makkah in 1938, Yamani obtained a doctorate degree in geology from Cornell University in the US. He had worked as lecturer at various Saudi universities before becoming the president of King Abdulaziz University in Jeddah.He served as minister of information from 1975 to 1982. He wrote 35 books covering cultural and religious topics. Some of his works have been published in English.In 2008, he was elected chairman of the Saudi Research and Publishing Company's Board of Trustees.Loved and respected by all, Yamani was a well-known philanthropist. He was vice chairman of Dallah Al-Baraka, one of the Kingdom's leading companies. He was also chairman of 12 national and international companies and establishments, which specialized in culture, publishing, health, education and investment.

He was a member of the boards of directors of at least 10 companies including banks.He won several honors including the King Abdul Aziz Sash as well as medals from the governments of Mauritania, Indonesia, Jordan, France, Spain, Qatar and the UAE.Yamani was admitted to hospital after the stroke on Sunday. According to close relatives, his condition had been improving until Monday morning, when he went into a coma.Sharief Mansour Abu Rayyash, a columnist in Al-Nadwah newspaper, said Yamani' death is a big loss for the Islamic world. He was involved in various Islamic and cultural activities. "He was a lover of Makkah and supported various cultural, literary and sports activities in the holy city."Yamani was chairman of Al-Nadwah and honorary chairman of Al-Wahda Club.Abdullah Dahlan, a member of the Jeddah Chamber of Commerce and Industry, described Yamani as a "lover of good works," adding that his philanthropic activities through Iqra Foundation and other institutions covered many countries.

He had contributed SR18 million for the renovation of Eve's Cemetery in Jeddah."If we didn't find anybody to support a humanitarian project, we approached Mohammed Abdu Yamani," said Saleh Al-Turki, former chairman of JCCI. He said Yamani had supported thousands of Burmese to correct their residency situation in the Kingdom

By MUHAMMAD HUMAIDAN & GALAL FAKKAR ARAB NEWS Published: Nov 8, 2010 22:44 Updated: Nov 9, 2010 00:28

അബ്ദുൽ അസീസ് കുഞ്ഞ് (കറ്റാനം, കണ്ണനാകുഴി) മരണപ്പെട്ടു

ഞങ്ങള്‍ പിതാവിനെപ്പോലെ കണ്ടിരുന്ന എന്‍റെ ഉമ്മയുടെ കൊച്ചാപ്പ ആയ കറ്റാനം കണ്ണനാകുഴി (പുളിംവിളയില്‍ അബ്ദുല്‍ അസീസ്കുഞ്ഞ്) അല്ലാഹുവിന്‍റെ വിളിക്ക് ഉത്തരം നല്‍കി ഇഹലോകവാസം വെടിഞ്ഞു.പരേതനു വേണ്ടി 09-11-2010 അസറിനു ശേഷം (മയ്യിത്ത് നിസ്കരിക്കാനും) മഗ്ഫിറത്തിനു വേണ്ടി ദുആ ചെയ്യാനും വിനീതമായി അഭ്യര്‍ത്തിക്കുന്നു.പള്ളികളില്‍ മയ്യിത്ത് നിസ്കരിക്കാനുള്ള വരുടെ കൂട്ടത്തില്‍ ഈ പേരുകൂടി ദയവായി ഉള്‍പ്പെടുത്തണം.അല്ലാഹു ആ പിതാവിന്‍റെ എല്ലാ പാപങ്ങളും മാപ്പാക്കികൊടുത്ത് ഖബര്‍ സ്വര്‍ഗ്ഗപ്പൂന്തോപ്പാക്കി നല്‍കി അനുഗ്രഹിക്കട്ടെ.ആമീന്‍ ‍.ആ കുടുംബത്തില്‍ അല്ലാഹു ശാന്തിയും സമാധാനവും നിലനിര്‍ത്തി അനുഗ്രഹിക്കട്ടെ ആമീന്‍
ദുആ വസ്സിയ്യത്തോട് കൂടി: ഹുസൈന്‍ കറ്റാനം ജിദ്ദ

nov.08,2010 6 .30 30 p.m

Thursday, November 4, 2010

സഹദ് വരിക്കൂട്ടിലിന്റെ പിതാവ് ഏനിഹാജി മരണപ്പെട്ടു

അല്‍ ഐന്‍ സോണല്‍ ആര്‍ എസ് സി ജോ:കണ്‍വീനറും സജീവ പ്രവര്‍ത്തകനുമായ സഹദ് വരിക്കോട്ടില്‍ ഓമച്ചപ്പുഴ എന്നവരുടെ പിതാവ് വരിക്കോട്ടില്‍ ഏനിഹാജി എന്നവര്‍ ഇന്ന് രാവിലെ മരണപ്പെട്ടു . അവരുടെ മഅഫിരത്തിന് വേണ്ടി ദുആ ചെയ്യുക . അള്ളാഹു അവരെയും നമ്മെയും അവന്റെ സ്വര്‍ഗത്തില്‍ എത്തിക്കട്ടെ ..ആമീന്‍
hasib
Thu, Nov 4, 2010 at 10:59 AM

അരികോട് കുനിയിൽ ആസ്യക്കുട്ടി മരണപ്പെട്ടു

മലപ്പുറം ജില്ലയിലെ അരീകോട് അടുത്ത കുനിയില്‍ സുന്നി പള്ളിക് സമീപം താമസിക്കുന്ന പരേതനായ അമംകുന്നത്ത് മുഹമ്മദ്‌ എന്നവരുടെ ഭാര്യ പട്ടാകല്‍ ആസ്യകുട്ടി എനവര്‍ മരണപെട്ടു. അവര്‍ക്ക് വേണ്ടി മയ്യത്ത് നിസ്കരികാനും പ്രാർത്ഥിക്കാനും അപേക്ഷികുന്നു.

സൽമാൻ ഇർ‌ഫാനി
Thu, Nov 4, 2010 at 10:05 AM

Sunday, October 31, 2010

മൂസ സഖാഫി മഞ്ചേരി മരണപ്പെട്ടു.

മഅദിന്‍ ദഅവാ കോളേജ് മുദരിസ് ഉസ്താദ്‌ മൂസ സഖാഫി മഞ്ചേരി മരണപ്പെട്ടു.

മയ്യിത്ത് നിസ്കരിക്കാനും മ‌ഗ്ഫിറത്തിനായി പ്രാർത്ഥിക്കാനും അഭ്യർത്ഥിക്കുന്നു


അബൂബക്കർ അൻസറാബാദ്
30-10-2100

മുഹമ്മദ് മദനിയുടെ മാതാവ് ആയിഷ ഹജ്ജുമ്മ മരണപ്പെട്ടു.

ദുബായ് റാഷിദിയ്യ ഹുദാ മസ്ജിദിലെ ഇമാം അല്‍ ഹാഫിസ് മുഹമ്മദ് മദനിയുടെ മാതാവ് ആയിഷ ഹജ്ജുമ്മ പെരുമളാബാദ് 30/10/2010 രാത്രി മരണപ്പെട്ടു.

മയ്യിത്ത് ഇന്ന് (31 .10 . 10 )രാവിലെ 9 മണിക്ക് തളിപ്പറമ്പ് ചപ്പാരപ്പടവ് ജുമാ മസ്ജിദില്‍ മറവ് ചെയ്യൂം. മഹതിയുടെ പരോലക ജീവിതം അല്ലാഹു (സു.ത) സന്തോഷ പൂര്‍വ്വമാകട്ടെ ആമീന്‍ .

എല്ലാവരും ദു:അ ചെയ്യുക

നസീർ മുതുകുറ്റി

സൈതു കബീർ ദുബൈയിൽ മരണപ്പെട്ടു

ദുബായ്: തൃശൂർ ഏനാമാവ് വെങ്കിടങ്ങ് സ്വദേശി സൈതു കബീര്‍ (42 ) 29-10-2010 രാവിലെ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. കഴിഞ്ഞ 18 വര്‍ഷമായി ദുബായ് കേന്ദ്രമായുള്ള ഡോ.മൂപന്‍സ് ഗ്രൂപ്പില്‍ Operation Manager ആയി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് ‌ കൊണ്ട് പോയി ഖബറടക്കും.

സുന്നി പ്രസ്ഥാനങ്ങളുടെ സഹകാരിയായിരുന്ന അദ്ധേഹത്തിന്റെ വിയോഗത്തില്‍ SYS , RSC നേതാക്കള്‍ അനുശോചനം അറിയിച്ചു. അദ്ധേഹത്തിന്റെ മഗ്ഫിരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും, മയ്യിത്ത്‌ നിസ്കാരങ്ങള്‍ സംഘടിപ്പിക്കാനും നേതാക്കള്‍ അഭ്യര്‍ഥിച്ചു.


Harib


Wednesday, October 27, 2010

ഒളിയില്‍ മുഹമ്മദ്‌ ഹാജി മരണപ്പെട്ടു

എന്റെ വല്ലിപ്പ (ഉപ്പയുടെ ഉപ്പ) - ഒളിയില്‍ മുഹമ്മദ്‌ ഹാജി - ഇന്ന് രാവിലെ മരണപ്പെട്ടു. എല്ലാവരും അദ്ധേഹത്തിന്റെ മഗ്ഫിരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും മയ്യിത്ത്‌ നിസ്കാരത്തില്‍ ഉള്‍പെടുത്തുകയും ചെയ്യണമെന്നു അപേക്ഷിക്കുന്നു. അള്ളാഹു അദ്ധേഹത്തെയും നമ്മെ എല്ലാവരെയും അവന്റെ ജന്നാതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ -- ആമീന്‍.

Harib Sha haribsha@gmail.com
Dubai
Oct 27, 2010 at 8:18 AM

പാറക്കല്‍ മമ്മുദു എന്ന ബാപ്പുഹാജി അന്തരിച്ചു

മലപ്പുറം :അരീപുറവന്‍ പാറക്കല്‍ മമ്മുദു എന്ന ബാപ്പുഹാജി(103) അന്തരിച്ചു. പഴയകാല മുസ്‌ലിം ലീഗ് കൗണ്‍സിലറും കോണോംപാറ മഹല്ല് പ്രസിഡന്റും മാമാങ്കര പള്ളി പ്രസിഡന്റുമായിരുന്നു. മരുതക്കടവ് പള്ളി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: കുഞ്ഞാലന്‍കുട്ടി, സൈദ്, ഹംസ, അബ്ദു(കുന്നുമ്മല്‍ അലങ്കാര്‍ ബേക്കറി),

പരേതനു വേണ്ടിയുള്ള മയ്യിത്ത്‌ നമസ്കാരം ജിദ്ദയില്‍ 29/10/2010 വെള്ളിയായ്ച്ച ഷറഫിയ അല്‍നൂര്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഇഷാ നമസ്കാരത്തിന് ശേഷം സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങളുടെ നേതൃത്വത്തില്‍ നടത്തപെടുന്നതാണ്

Oct 26, 2010 at 1:37 PM
HASSAN CK

റാസല്‍ഖൈമ ഭരണാധികാരി അന്തരിച്ചു

ദുബൈ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഖര്‍ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി നിര്യാതനായി. ഇന്ന് പുലര്‍ച്ചെ റാസല്‍ഖൈമയിലെ പാലസിലായിരുന്നു അന്ത്യം. പുതിയ ഭരണധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായി ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയെ നിയമിച്ചിട്ടുണ്ട്.ശൈഖ് സഖറിന്റെ നിര്യാണത്തെതുടര്‍ന്ന് റാസല്‍ഖൈമയില്‍ ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധിയായിരിക്കും. ദേശീയ പതാകകള്‍ 40 ദിവസം താഴ്ത്തിക്കെട്ടും.

വീരാൻ കുട്ടി മുസ്ലിയാർ കാവനൂർ മരണപ്പെട്ടു.

അരീക്കോട്. കാവനൂർ ഏലിയാപറമ്പിലെ കുന്നുമ്മൽ നീലിയൻ വീരാൻ കുട്ടി മുസ്ലിയാർ (65) നിര്യാതനായി. വെള്ളറക്കാട് ജുമുഅത്ത് പള്ളിയിൽ ദീർഘകാലം മുദരിസായിരുന്ന ഇദ്ദേഹത്തിന്‌ നിരവധി ശിഷ്യഗണങ്ങളുണ്ട്. ഭാര്യ ഫാതിമ , മക്കൾ : ജഅ്ഫർ (ജിദ്ദ), ബഷീർ, ഹാജറ, ഇബ്റാഹിം, ഹംസ, ഖൗലത്ത്,ഉമ്മുൽ ഖൈറത്ത്, റഹീമ, ഷമീമ. മരുമക്കൾ : ഉസ്മാൻ വഹബി കാരക്കുന്ന്, ഫൗസിയ ഇളയൂർ.

പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിനായി ദുആ ചെയ്യാനും അപേക്ഷിക്കുന്നു.
Basheer Vellarakad

Tuesday, October 26, 2010

ഏഴൂർ അബ്ദുറഹ്മാൻ സഖാഫിയുടെ പിതാവ്‌ നിര്യാതനായി

തിരൂർ: ഏഴൂർ അബ്ദുറഹ്മാൻ സഖാഫിയുടെ പിതാവ്‌ അബൂബക്കർ പുളിക്കൽ (85) തിങ്കളാഴ്ച പുലർച്ചെ രണ്ട്‌ മണിക്ക്‌ നിര്യാതനായി. മക്കൾ: മുഹമ്മദ്‌, അബ്ദുറഹ്മാൻ സഖാഫി, അബ്ദുസ്സലാം, ഫാത്വിമ, സൈനബ്‌, ആസിയ, ഖദീജ, ഹാജറ. ഖബറടക്കം രാവിലെ 11 മണിക്ക്‌ ഏഴൂർ ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ നടന്നു.

25/10/2010

Sunday, October 24, 2010

അബ്‌ദുൽ ഖാദർ കാലടി മരണപ്പെട്ടു

കാലടി എസ് എസ് എഫ് പ്രവര്‍ത്തകൻ ഹസൈനാറിന്റെ പിതാവ് അബ്ദുൽ ‍ഖാദർ‍ കാലടി ഇന്ന് രാവിലെ മരണപ്പെട്ടു .


എല്ലാവരും അവരുടെ മഅഫിറത്തിന് വേണ്ടി ദുആ ചെയ്യുക ..

ദുആ വസിയ്യത്തോടെ
ഹസീബ് ഷാര്‍ജ
24-10-2010

Friday, October 22, 2010

അഹമ്മദ്‌ കുട്ടി ഹാജി വി.പി പാറന്നൂര്‍ മരണപ്പെട്ടു.

കുവൈറ്റ്‌ ഫഹഹീല്‍ ആര്‍ എസ് സി കണ്‍വിനര്‍ ജമാല്‍ പാറന്നൂരിന്റ പിതാവ് അഹമ്മദ്‌ കുട്ടി ഹാജി വി.പി പാറന്നൂര്‍ ബുധനാഴ്ച രാത്രി മരണപ്പെട്ടു. മയ്യത്ത്‌ നിസ്കരിക്കാനും മഗ്ഫിറത്തിനു വേണ്ടി ദുആ ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു.

muneer appattillath
RSC ഫഹാഹീല്‍ യൂനിറ്റ്‌.
21-10-10

മണപ്പള്ളി ബിസ്മി അഷ്‌റഫിന്റെ പിതാവ് മരണപ്പെട്ടു.

മണപ്പള്ളി അല്‍ മുനവ്വറയുടെ സെക്രട്ടറിയും സജീവ സുന്നീ പ്രവര്‍ത്തകനുമായ മണപ്പള്ളി ബിസ്മി അഷ്‌റഫിന്റെ പിതാവ് ഷാഹുല്‍ ഹമീദ് സാഹിബ് (75) മരണപ്പെട്ടു.

അല്ലാഹു പരേതന്‍റെ എല്ലാ പാപങ്ങളും പൊറുത്തുകൊടുത്ത് സ്വര്‍ഗ്ഗപ്പൂന്തോപ്പാക്കി അനുഅനുഗ്രഹിക്കട്ടെ.ആമീന്‍ പരേതനു വേണ്ടി ദുആചെയ്യാനും മയ്യിത്ത് നിസ്കരിക്കാനും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ദുആ വസിയ്യത്തോടെ:

ഹുസൈന്‍ കറ്റാനം ജിദ്ദ.
22-10-10 , 3.55 am

Monday, October 18, 2010

വട്ടേക്കാട് തയ്യപ്പിൽ പാത്തുമോൾ മരണപ്പെട്ടു

വട്ടേക്കാട് പള്ളിയുടെ കിഴക്ക്‌ താമസിക്കുന്ന തയ്യപ്പില്‍ അണ്ടിപ്പാട്ടില്‍ പാത്തുമോള്‍ ഇന്നലെ രാത്രി 11 മണിക്ക് (17-10-2010) മരണപ്പെട്ടു.
മക്കൾ SSF പ്രവര്‍ത്തകൻ മുസ്തഫ,ലത്തീഫ്.സുഹറ,ഫൌസിയ,സമീറ,

മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിന് വേണ്ടി പ്രാർത്ഥിക്കാനും അഭ്യര്‍ത്ഥിക്കുന്നു

ഫിർദൌസ് സഖാഫി മരണപ്പെട്ടു.

കണ്ണൂര്‍ ഇരിട്ടി : ബംഗളൂരു മുണ്ടോട്ടി പാളയം ജോലി ചെയ്തിരുന്ന ഫിര്‍ദൌസ് സഖാഫി (30) കാക്കയങ്ങാട് പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപെട്ടൂ ( ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ ) ഖബറിടം അല്ലാഹു (സു) സ്വര്‍ഗ്ഗ പുന്തോപ്പാക്കി കൊടുക്കട്ടെ ആമീന്. മയ്യിത്ത് നിസ്കരിക്കുകയും ദുആ ചെയ്യുകയും ചെയ്യുക.


KMIC
<ahlussunna47@gmail.com>
18/10/2010

RSC പ്രവർത്തകൻ ജാസിർ കക്കാടിന്റെ പിതാവ് മരണപ്പെട്ടു

ദുബൈ ആർ എസ്‌ സി നായിഫ്‌ യൂനിറ്റ്‌ പ്രവർത്തകൻ ജാസിർ കക്കാടിന്റെ പിതാവ്‌ മുസ്തഫ ഞായറാഴ്ച (17-10-2010) രാവിലെ മരണപ്പെട്ടു. പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും ദു‌ആ ചെയ്യാനും അഭ്യർത്ഥിക്കുന്നു.

Saturday, October 16, 2010

സൈക്കിൾ തോട്ടിൽ വീണു എസ്.ബി.എസ് പ്രവർത്തകൻ മരണപ്പെട്ടു

തിരുവമ്പാടി: എസ്.ബി.എസ്. (സുന്നീ ബാല സംഘം )തിരുവമ്പാടി സെക്ടാർ, അനകമ്പൊയിൽ യൂനിറ്റ്‌ പ്രവർത്തകൻ ജംഷാദ്‌ സൈക്കിൾ തോട്ടിൽ വീണു മരണപ്പെട്ടു. 16/10/2010

മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിനായി ദുആ ചെയ്യാനും അഭ്യർത്ഥിക്കുന്നു.

അസ്ഗറലി സഖാഫിയുടെ മാതാവ് നിര്യാതയായി

മറ്റത്തൂർ ഖാസി ഒ.കെ അബ്ദുല്ല മുസ്ലിയാരുടെ ഭാര്യയും അസ്ഗറലി സഖാഫി (ദുബൈ)യുടെ മാതാവുമായ ബീക്കുട്ടി 16/10/2010 ശനിയാഴ്ച കാലത്ത്‌ നിര്യാതയായി.
മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിനായി ദുആ ചെയ്യാനും അഭ്യർത്ഥിക്കുന്നു.

Sunday, October 10, 2010

സെയ്തു എറിയാട് മരണപ്പെട്ടു.

എറിയാട് : അബ്ദുല്ലാ റോഡിന് സമീപം താമസിക്കുന്ന പരേതനായ കൊല്ലിയില്‍ കൊച്ചുണ്ണിയുടെ മകന്‍ സെയ്തു (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: നസീമ, സഗീന, ഷെറീന. മരുമക്കള്‍: ജലീല്‍,ഷുക്കൂര്

‍കബറടക്കം ഇന്നു രാവിലെ മാടവന കിഴക്കെ മുഹ്‌യിദ്ദീന്‍ ജുമാ മുസ്ജിദ് കബര്‍സ്ഥാനില്‍ നടന്നു. സമസ്ത കേരള ജം‌ഇയ്യത്തുല്‍ ഉലമ ത്രിശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി സ് കെ മൊയ്തു ബാഖവി യുടെ അമ്മാവന്‍ കൂടിയാണ് പരേതന്‍ . മയ്യിത്ത്‌ നമസ്കാരത്തിനു അഭ്യര്‍ത്ഥിക്കുന്നു
റഫീഖ് എറിയാട്

മുഹമ്മദ്‌ കുട്ടി ചോക്കാട് മരണപ്പെട്ടു

ആര്‍.എസ് .സി ലൈല അഫ്ലാജ് സോണ്‍ കണ്‍വീനര്‍ ശിഹാബ് വണ്ടൂര്‍,RSC. ജിദ്ദ സോണ്‍ പ്രവര്‍ത്തക സമിതി അംഗം ഹസ്സൈനാര്‍ ബാഖവി എന്നിവരുടെ അളിയന്‍ മുഹമ്മദ്‌ കുട്ടി ചോക്കാട് (45) ഇന്നലെ രാവിലെ(09 .10 .10 ) ഇഹലോകവാസം വെടിഞ്ഞു..ഇന്നാലില്ലാ....‌ അഞ്ച്മണിക്ക്‌ ഖബറടക്കം നടന്നു.

സഹോദരന്‌ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും റസൂലുള്ളാെന്‍റ ശഫാഅത്തും നല്‍കട്ടെ.. കുടംബത്തിന്‌ കാരുണ്യവാനായ റബ്ബ് കരുണാ കടാക്ഷവും ശാന്തിയും സമാധാനവും ചൊരിയട്ടെ, ആമീന്‍

മയ്യിത്ത് നിസ്കരിക്കുകയും പ്രത്യേക ദുആ ചെയ്യാനും അഭ്യര്‍ത്തിക്കുന്നു


ഹുസൈന്‍ കറ്റാനം ജിദ്ദ

Friday, October 8, 2010

ഇളയടത്ത് പുത്തൻവീട്ടിൽ ഫാതിമ (75) എടക്കഴിയൂർ മരണപ്പെട്ടു

ഇളയടത്ത് പുത്തൻവീട്ടിൽ ഫാതിമ (75) എടക്കഴിയൂർ ഇന്ന് കാലത്ത് 5 മണിക്ക് മരണപ്പെട്ടു. മക്കൾ ഇസ്മയിൽ ഹാജി (മുസ്വഫ ) മൊയ്തീൻ ,ഖമറുദ്ദീൻ, അഷറഫ് (എല്ലാവരും അബുദാബിയിൽ ) ഖബറടക്കം എടക്കഴിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് 3 മണിക്ക് നടന്നു.

പരേതയ്ക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഅ്ഫിറത്തിനായി പ്രാർത്ഥിക്കാനും മുസ്വഫ എസ്.വൈ.എസ്. പ്രസിഡന്റും ജന.സെക്രട്ടറിയും അഭ്യർത്ഥിച്ചു.
Basheer vellarakad

Monday, October 4, 2010

മുഹമ്മദ് അൽ‌സഖ (സൌദി ) മരണപ്പെട്ടു

റിയാദ്: സൗദിയിലെ മൊബൈല്‍, ടെലിഫോണ്‍ ഉപഭോക്താക്കള്‍ക്ക് സുപരിചിതമായ ശബ്ദത്തിന്റെ ഉടമ ജീവിതത്തോട് വിടപറഞ്ഞു. 'ഇന്നല്‍ ഹാതിഫല്‍ മത്‌ലൂബ് ലാ യുംകിനുല്‍ ഇത്തിസാല്‍ ബിഹില്‍ ആന്‍ ...' ('നിങ്ങള്‍ വിളിക്കുന്ന മൊബൈലില്‍ ഇപ്പോള്‍ ബന്ധപ്പെടാന്‍ കഴിയില്ല, അല്‍പം കഴിഞ്ഞ് ശ്രമിക്കുക' ) തുടങ്ങിയ നിരവധി റെക്കോര്‍ഡ് ശബ്ദത്തിന്റെ ഉടമയായ മുഹമ്മദ് അല്‍സഖയാണ് കഴിഞ്ഞ ദിവസം നിര്യാതനായത്. വ്യക്തിയെ നേരിട്ട് പരിചയമില്ലെങ്കിലും ഏവര്‍ക്കും മുഹമ്മദ് അല്‍സഖയുടെ ശബ്ദം സുപരിചിതമാണ്. സൗദി ടെലികോമിന്റെ ലാന്റ്‌ലൈന്‍, അല്‍ജവ്വാല്‍ മൊബൈല്‍ എന്നിവക്കും, മൊബൈലി കമ്പനിക്കും ചില ബാങ്കുകള്‍ക്കും വേണ്ടി അറബിയിലും ഇംഗ്ലീഷിലും അദ്ദേഹം മെസേജ് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

ഹൃദയാഘാതത്തെത്തുടര്‍ന്ന് സ്വന്തം വീട്ടില്‍ വെച്ചാണ് മരിച്ചത്. 45 വയസായിരുന്നു. മൂന്ന് മക്കളുണ്ട്. മയ്യിത്ത് നമസ്‌കാരം ഇന്നലെ അസ്ര്‍ നമസ്‌കാരാനന്തരം റിയാദ് ഉമ്മുല്‍ ഹമാമിലെ കിങ് ഖാലിദ് പള്ളിയില്‍ നടന്നു. 1965ല്‍ ജനിച്ച മുഹമ്മദ് കിങ് സഊദ് സര്‍വകലാശാലയില്‍ നിന്നാണ് ഇംഗ്ലീഷ് ബിരുദമെടുത്തത്. അനുഗ്രഹീത ശബ്ദത്തിന്റെ ഉടമ എന്നതിലുപരി ആകര്‍ഷകമായ ശൈലിയില്‍ സന്ദേശം പറയുന്നതിനാലാണ് അല്‍സഖാ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായത്. 'മുകാലമതുക ലാ തതിമ്മു... എന്ന് തുടങ്ങുന്ന ലാന്റ്‌ലൈനിലെ അദ്ദേഹത്തിന്റെ മെസേജ് ശൈലി അറബികള്‍ പോലും അനുകരിക്കാന്‍ ശ്രമിക്കുമായിരുന്നു.

'എന്റെ ശബ്ദമാണ് എന്നെക്കാള്‍ പ്രസിദ്ധമായത്. വിളിക്കാന്‍ ശ്രമിക്കുന്ന നാഷനല്‍, ഇന്റര്‍നാഷനല്‍ കോളുകള്‍ തടസ്സപ്പെടുമ്പോഴാണ് തന്റെ ശബ്ദം ജനങ്ങള്‍ കേള്‍ക്കാനിടയാവാറുള്ളത് എന്നതിനാല്‍ ശബ്ദത്തിന്റെ ഉടമയെ അറിയില്ലെങ്കിലും ജനങ്ങള്‍ക്ക് തന്നോട് ദേഷ്യമായിരിക്കു'മെന്ന് മുഹമ്മദ് അല്‍സഖ അടുത്ത കാലത്ത് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു

മഗ്ഫിറത്തിനായി ദു‌ആ വസിയ്യത്തോടെ

ഹുസൈന്‍ കറ്റാനം ജിദ്ദ

Wednesday, September 29, 2010

അബ്ദുല്‍അസീസ്‌ സഖാഫിയുടെ മാതാവ് മരണപ്പെട്ടു.

അബ്ദുല്‍ അസീസ്‌ കാമില്‍ സഖാഫി (കുവൈത്ത് ) യുടെ മാതാവ് പെരിഞ്ചേരി മുഹമ്മദിന്റെ ഭാര്യ ആയിഷക്കുട്ടി (70) കൂനൂള്‍ മാട് 27-09-2010 ന്‌ മരണപ്പെട്ടു. അല്ലാഹു അവര്‍ക്ക് ജീവിതത്തില്‍ വന്ന പിഴവുകള്‍ പൊറുത്തു കൊടുക്കട്ടെ..ഖബര്‍ പ്രകാശമാക്കി കൊടുക്കട്ടെ..ആമീന്‍ ..മയ്യിത്ത് നിസ്കരിക്കുക.

എ പി അബൂബക്കര്‍ അന്‍സാറാബാദ്

ബാവാഹാജിയുടെ നിര്യാണം തീരാനഷ്ടം:നൂറുൽഉലമ


കാസറഗോഡ്‌: ഒരു വ്യവസായ പ്രമുഖനായിരിക്കെ ദീനീസേവനത്തിനും സുന്നത്ത്‌ ജമാഅത്തിന്റ പ്രവർത്തനത്തിനും മുൻഗണന നൽകിയ വ്യക്തിയെയാണ്‌ എ.പി ബാവഹാജിയുടെ നിര്യാണത്തോടെ നഷ്ടമായതെന്ന്‌ അഖിലേന്ത്യാ സുന്നിവിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റും ജാമിഅ സഅദിയ്യ അറബിയ്യ ജനറൽ മാനേജറുമായ നൂറുൽ ഉലമ എം.എ അബ്ദുൽഖാദിർ മുസ്ലിയാർ പ്രസ്താവിച്ചു.
ജാമിഅ സഅദിയ അടക്കമുള്ള ദീനീസ്ഥാപനങ്ങളുടെ ഉറ്റ ബന്ധുവായിരുന്ന ബാവ ഹാജിയുടെ മഗ്ഫിറത്തിനായി ദുആ ചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ബാവ ഹാജിയുടെ സന്തപ്ത കുടുംബത്തെ അദ്ദേഹം അനുശേചനം അറിയിക്കുകയും ചെയ്തു.

ജാമിഅ സഅദിയ്യ അറബിയ്യ ജനറൽ സെക്രട്ടറി കുമ്പോൽ സയ്യിദ്‌ കെ. എസ്‌ ആറ്റക്കോയ തങ്ങളും ബാവഹാജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

by ഹമീദ്‌ പരപ്പ

ചാലിയം ബാവ ഹാജിയുടെ ജനാസ ഖബറടക്കത്തിനായി ചാലിയം ജുമാ മസ്ജിദിലിലേക്ക്‌ കൊണ്ടുപോകുന്നു


ഓർമ്മയിൽ ബാവഹാജി

by Umer Melmuri
Great traditions are memoir of time. Personalities, places and vessels paved the great ways to the historic inscriptions. Chaliyam, scenic beauty of Calicut district, is a land of great traditions. This coastal land says history of trade and commerce, held between countries for many centuries. The main force behind the historic trade relation was nothing other than this strategic shore of Arabian Sea. The Influences of Arab traders were emblazoned on each step, led to development of the area.

Now A P Bava Hajee, a gigantic business magnet of the time, keeps reminiscence of the tradition through great achievements. Bava Hajee, HAPBCO group chairman started his business voyage even before Indian independence. His great personality and incomparable character made his firm unique one. Today its business relation has crossed continents. HAPBCO has a number of ongoing projects in African countries and Middle East.

When Bava Hajee signed a work agreement, In Ninety forty-seven, for erection of a cement factory, he did never thought of conquering apex achievements. Now HAPBCO is in the forefront of engineering contracting companies of India.

HAPBCO has specialized in complete plant and machinery erection of cement, sugar, fertilizer, and chemical products, thermal and Atomic power stations. HAPBCO has proved work efficiency in fabrication of machinery parts, ducting, piping, column, truss, bridge and structuring. A P Bava Hajee is the master of masterminds in the engineering.

HAPBCO has set a new milestone in its foray to growth by achieving 106 crore rupees worth work of GRASIM’s new plant.

Though Bava Hajee, son of Koya Kutty Hajee, was born in a traditional business family he started his career as an ordinary worker. With the backing of absolute confidence and sheer hard work, Bava Hajee, within a short span of time, attained zenith of growth.

HAPBCO firstly engaged in workshop engineering of cement factories. Then the company switches promptly over works like fabrication and erection of sugar, cement and fertilizer factories. Since the inception, the company took rapid strides to progress, providing utmost quality in all works. The company now handles steel, Iron, atomic, thermal and hydropower station works in various countries. A. p Abdul Kareem hajee, son of Bava hajee, is the main partner of the company.

Since 1998 HAPBCO deal s consumer products. They are the sole stockiest of international brands. HAPBCO is dealers in two wheelers, cars and other famous vehicles. More than ten thousand persons are working under this company. Among them one thousand and five hundred are skilled engineers.

Bava hajee always extends his helping hands to needy. Many schemes are in operation for the welfare of poor. He is the visible symbol of triumph and achievement.

Bava Hajee’s commitment to follow time tested healthy practices along with introducing innovations at every field has always made a difference. An innovation in every field of his activity is a way of life, rather than a managerial practice. 28/09/2010
Dubai Red Crescent manager Muhammed Abdulla Al Haj Al Sarooni presenting the Snehaveedhi Award to A. P Bava Haji




www.ssfmalappuram.com


Tuesday, September 28, 2010

ചാലിയം എ.പി ബാവ ഹാജി അന്തരിച്ചു

കോഴിക്കോട്‌: ആപ്കോ ഗ്രൂപ്പ്‌ ചെയർമാനും സുന്നി പ്രാസ്ഥാനിക രംഗത്തെ സജീവ സഹകാരിയുമായിരുന്ന ചാലിയം എ.പി ബാവ ഹാജി (70) അന്തരിച്ചു. 27/09/2010 തിങ്കളാഴ്ച രാത്രി 11 മണിയോടടുത്തായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് ചൊവ്വാഴ്ച നാല്‌ മണിക്ക്‌ ചാലിയം ജുമുഅത്ത്‌ പള്ളിയിൽ. ബാവഹാജി ചാലിയം ജമാഅത്ത്‌ കമ്മിറ്റി പ്രസിഡന്റും കാരന്തൂർമർകസ്‌ ഉൾപ്പടെ നിരവധി സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായിരുന്നു.

കാസർകോട്‌ ചെങ്കളയിലെ ആപ്കോ ഹുണ്ടായി കാർ ഷോറൂം ഉടമ കൂടിയായ ബാവ ഹാജിക്ക്‌ ജില്ലയിലെ ജാമിഅ സഅദിയ്യ അറബിയ്യ, മൾഹർ, മുഹിമ്മാത്ത്‌ തുടങ്ങിയ സ്ഥാപനങ്ങളുമായി അടുത്ത ബന്ധമുണ്ട്‌. കേരളത്തിലെ പണ്ഡിതന്മാരുമായും സയ്യിദുമാരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ബാവ ഹാജി പാണക്കാട്‌ ശിഹാബ്‌ തങ്ങൾ, സയ്യിദ്‌ ഖലീൽ തങ്ങൾ, പോസോട്ട്‌ തങ്ങൾ തുടങ്ങിയവരുടെ സന്തത്ത സഹചാരിയായിരുന്നു. ബാവ ഹാജിയുടെ നിര്യാണത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ താജുൽ ഉലമ സയ്യിദ്‌ അബ്ദുറഹ്മാൻ അൽ ബുഖാരി, സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സഅദിയ്യ ജനറൽ മാനേജർ നൂറുൽ ഉലമ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാർ, സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽ ബുഖാരി തുടങ്ങിയവർ അനുശോചിച്ചു.
28-09-2010

Saturday, September 25, 2010

ഒരു കുടുംബത്തിലെ പിതാവും മകനും മരണപ്പെട്ടു.

പുത്തൂർ പള്ളിക്കൽ മഹല്ലിലെ സജിവ സുന്നി കുടുംബത്തിലെ പിതാവും മകനും മരണപ്പെട്ടു.
മകൻ അബുലൈസ് മദ്രാസിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. മയ്യിത്ത് വീട്ടിലെത്തുന്നതിനു മുന്നെ കാൻസർ രോഗബാധിതനായിരുന്ന പിതാവ് അഹ്‌മദും മരണപ്പെട്ടു.
ആ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുകയും മയ്യിത്ത് നിസ്കരിക്കുകയും മ‌ഗ്ഫിറത്തിനായി പ്രാർത്ഥിക്കുകയും ചെയ്യാൻ അഭ്യർത്ഥിക്കുന്നു.


pvcabdu

കുടിലാട്ടുമ്മൽ മരക്കാരുകുട്ടി മരണപ്പെട്ടു


കോഴിക്കോട് ജില്ലയിലെ കൊടുവള്ളി; സജീവ സുന്നി പ്രവര്‍ത്തകൻ കുടിലാട്ടുമ്മൽ മരക്കാരുകുട്ടി എന്നവർ മരണപ്പെട്ടു. ഖബറകടക്കം ഉരുളിക്കുന്ന് ജുമാ‌മസ്‌ജിദ് ഖബർസ്ഥാനിൽ ഇന്ന് കാലത്ത് 10 മണിക്ക് നടന്നു.

മക്കൾ : ബഷീര്‍ (സൌദി) , ആയിശാബീ, മൈമൂന, ഹഫ്സ. മരുമക്കൾ : ഗഫൂർ (സൌദി), മൻ‌സൂർ (സൌദി), ശരീഫ് (ദുബൈ)

പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മ‌ഗ്ഫിറത്തിനായി പ്രാർത്ഥിക്കുവാനും അഭ്യർത്ഥിക്കുന്നു

Thursday, September 23, 2010

SYS‌ പുതുപറമ്പ്‌ യൂണിറ്റ്‌ സെക്രട്ടറി അബ്ദുറഹീം ബൈക്കപകടത്തിൽ മരിച്ചു

പുതുപറമ്പ: എസ്‌ വൈ എസ്‌ പുതുപറമ്പ്‌ യൂണിറ്റ്‌ സെക്രട്ടറിയും സജീവ സുന്നി പ്രവർത്തകനുമായ വൈദ്യക്കാരൻ അബ്ദുറഹീം (36) മരണപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ നടന്ന അപകടത്തെ തുടർന്ന്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ചികിത്സ യിലായിരുന്നു. പിതാവ്‌ മൊയ്തീൻഹാജി മാതാവ്‌ ഫാത്തിമ ഭാര്യ സഫൂറ. മക്കൾ: മുഹമ്മദ്‌ സൽമാൻ, ഫാത്തിമത്തുസഫ, മുഹമ്മദ്‌ അസ്ലഹ്‌, സഹോദരങ്ങൾ: അബൂബക്കർ, ഹൈദ്രസ്‌, അബ്ദുൽ ഗഫൂർ (മൂവരും യുഎഇ) നൗഫൽ (എസ്‌ എസ്‌ എഫ്‌ കോട്ടക്കൾ ഡിവിഷൻ സെക്രട്ടറി), പാത്തുമ്മു, ആസ്യ. മയ്യിത്ത്‌ പുതുപറമ്പ്‌ ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

23/09/2010
siraj news daily

Wednesday, September 22, 2010

അശ്ക്കറലിക്ക്‌ കണ്ണീരോടെ വിട

അരീക്കോട്‌: സജീവ സുന്നി പ്രവർത്തകനും എസ്‌ എസ്‌ എഫ്‌ അരീക്കോട്‌ സെക്ടർ ട്രഷററുമായ അശ്ക്കറലി കൊറളിയാടൻ(29)ന്‌ സുന്നീ പ്രവർത്തകർ കണ്ണീരോടെ വിട നൽകി. 20ന്‌ രാവിലെ 10 മണിക്ക്‌ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ജീവിതം ദീനീ സേവനത്തിനായി നീക്കിവെച്ച അശ്ക്കർ നാട്ടിലെ എല്ലാവരുടെയും പ്രിയങ്കരനും എസ്‌ എസ്‌ എഫ്‌ ഫിത്‌യത്തുസ്സദാദ്‌ അംഗവുമായിരുന്നു. എസ്‌ എസ്‌ എഫ്‌ അരീക്കോട്‌ പഞ്ചായത്ത്‌ സെക്രട്ടറി, സെക്ടർ സെക്രട്ടറി, താഴത്തങ്ങാടി യൂനിറ്റ്‌ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്‌.

മൈത്ര ജുമുഅത്ത്‌ പള്ളി ഖബർസ്ഥാനിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ ജനാസ ഖബറടക്കി. സയ്യിദ്‌ ഇബ്‌റാഹീം ഖലീൽ ബുഖാരി നിസ്കാരത്തിന്‌ നേതൃത്വം നൽകി. വടശ്ശേരി ഹസൻ മുസ്ലിയാർ, സി പി സൈതലവി മാസ്റ്റർ, എൻ എം സ്വാദിഖ്‌ സഖാഫി, ജലീൽ സഖാഫി കടലുണ്ടി, മജീദ്‌ അരിയല്ലൂർ, വി പി എം ഇഷാഖ്‌, സൈനുദ്ദേ‍ീൻ സഖാഫി ഇരുമ്പുഴി, സൈദ്‌ മുഹമ്മദ്‌ അഷരി തുടങ്ങിയവർ പരേതന്റെ വസതി സന്ദർശിച്ചു. മൈത്രയിലെ കൊറളിയാടൻ ഉണ്ണിമുഹമ്മദ്‌ ഹാജിയാണ്‌ പിതാവ്‌. മാതാവ്‌: പി വി റുഖിയ. ഭാര്യ: പുവ്വത്തിക്കൽ കുഞ്ഞറമുവിന്റെ മകൾ സാദിയ. സഹോദരങ്ങൾ: സദഖത്തുള്ള, മുനീർ (മക്ക), മമ്മോക്കർ, അഷ്‌റഫ്‌, സുഹ്‌റ, അസ്മാബി, ആയിഷ, ഫസീല, ഫൗസിയ, ഫാഇദ, അബ്ദുറഊഫ്‌.

21/09/2010

Tuesday, September 21, 2010

സി.ടി.സാറുമ്മ തൃക്കരിപ്പൂര്‍ മരണപ്പെട്ടു

സമസ്തകേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായിരുന്ന പരേതനായ മെട്ടമ്മലിലെ വി.പി.എം.അബ്ദുള്‍ അസീസ് മാസ്റ്ററുടെ ഭാര്യ സി.ടി.സാറുമ്മ (74) നിര്യാതയായി.

മക്കള്‍: മുഹമ്മദ് (അബുദാബി), അബ്ദുള്‍ ഖാദര്‍ (പാപ്പിന്‍സ് ഡയറക്ടര്‍), ശാഹുല്‍ ഹമീദ്, സുലൈമാന്‍ (അധ്യാപകന്‍, കൈക്കോട്ടുകടവ് ഹൈസ്‌കൂള്‍), അബ്ദുള്‍റഹ്മാന്‍ (എന്‍ജിനിയര്‍, അബുദാബി), അബ്ദുള്ള (എന്‍ജിനിയര്‍, അബുദാബി), ഹഫ്‌സത്ത്, ഫാത്തിമ, മൈമൂന, ആയിഷ, താഹിറ. മരുമക്കള്‍: ഫര്‍സാന, സീനത്ത്, ബുഷ്‌റ (അധ്യാപിക, കൈക്കോട്ടുകടവ് ഹൈസ്‌കൂള്‍), നഫീസത്ത്(അധ്യാപിക, കൈതക്കാട് യു.പി.സ്‌കൂള്‍), സെറീന (ദുബായ്), നാസ്മി (ദുബായ്), മുഹമ്മദലി, അബ്ദുള്‍സലാം, അബ്ദുള്‍ഗഫൂര്‍, പരേതരായ അബ്ദുള്‍ ലത്തീഫ്, ഹംസ. സഹോദരങ്ങള്‍: മുഹമ്മദലി, കുഞ്ഞാമിന, മറിയം, പരേതരായ അബ്ദുള്ള, ആസിയ, ഹംസ, കാസിം.
Mujeebulla Kaindar Mohammed

Monday, September 20, 2010

അശ്കറലി അരീക്കോട് പനിബാധിച്ച് മരണപ്പെട്ടു.


മലപ്പുറം: അരീക്കോട് ഉണ്ണിമുഹമ്മദ് ഹാജിയുടെ മകൻ ,എസ് എസ് എഫ് അരീകോട് സെക്ടര്‍ കമ്മറ്റി ട്രഷറർ അശ്കറലി‍ താഴത്തങ്ങാടി ഇന്ന് രാവിലെ പനിബാധിച്ച് മരണപെട്ടു. ആ പ്രിയ കൂട്ടുകാരനു വേണ്ടി എല്ലാവരും ദുആ ചെയ്യുക.

salman.areacode

Sunday, September 19, 2010

പ്രമുഖ പണ്ഡിതൻ കുട്ടിഹസ്സന്‍ മുസ്ലിയാര്‍ മരണപ്പെട്ടു .....

കോട്ടക്കല്‍ : പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ കുട്ടിഹസ്സന്‍ മുസ്ലിയാര്‍ മരണപ്പെട്ടു .
انا لله وانا اليه راجعون

നമ്മെയും അവരെയും അള്ളാഹു ജന്നാതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടട്ടെ ....ആമീന്‍

Saturday, September 18, 2010

അബ്‌ദു റഷീദ് സഖാഫി പത്തപ്പിരിയത്തിന്റെ പിതാവ് മരണപ്പെട്ടു

അബ്ദു റഷീദ് സഖാഫി പത്തപ്പിരിത്തിന്റെ പിതാവ് ഇന്ന് പകൽ 11 മണിക്ക് മരണപെട്ടു.
വൈകുന്നേരം 5 മണിക്ക് ജനാസ ഖബറടക്കും ..എല്ലാവരും മയ്യിത്ത് നിസ്കാരവും പ്രത്യേകം ദുആയും നടത്തുക.


AP Aboobacker Ansarabad [abuasifa@gmail.com]

Friday, September 17, 2010

വെള്ളറക്കാട് കുത്തുകല്ലിങ്ങൽ ചേക്കു മുസ്ലിയാർ മരണപ്പെട്ടു

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊ‍ൻ

Thrissur :വെള്ളറക്കാട് (വെള്ളത്തേരി )കുത്തുകല്ലിങ്ങൽ ചേക്കു മുസ്ലിയാർ അല്പം മുമ്പ് മരണപ്പെട്ടു. ദീർഘ കാലം മരത്തം കോട് ഖത്തീബായും വെള്ളറക്കാട് നൂറുൽ ഹുദാ മദ്രസാ അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കൾ അബ്ദുറസാഖ്, റഫീഖ്, അബ്ദുലത്വീഫ് എന്നിവർ യു.എ.ഇ യിലുണ്ട്. ഖബറടക്കം നാളെ വെള്ളറക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. എസ്.എസ്.എഫ് സജീവ പ്രവർത്തകൻ ശറഫുദ്ദീൻ വെള്ളറക്കാടിന്റെ (മുസ്വഫ )വല്ലിപ്പയാണ്‌ പരേതൻ
പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിനായി ദുആ ചെയ്യാനും അഭ്യർത്ഥിക്കുന്നു
basheer vellarakad

Thursday, September 16, 2010

ഉസ്മാന്‍സഖാഫി ഏലംകുളത്തിന്റെ ഭാര്യ മരണപ്പെട്ടു

ഉസ്മാന്‍ സഖാഫി ഏലംകുളത്തിന്റെ ഭാര്യ സൗദ (ഏലംകുളം - പറക്കല്‍ മുക്ക് ) എന്നവർ അല്പം മുമ്പ് മരണപ്പെട്ടു , നാളെ രാവിലെ ജനാസ ഖബറടക്കും .ദിവസങ്ങളായി ചികിത്സയിലായിരുന്നു. 4 മാസം പ്രായമുള്ള കുരുന്നടക്കം 3 കുട്ടികള്‍ ഉണ്ട് . മഹതിയുടെ പാരത്രിക വിജയത്തിനും ഉസ്താദിന്റെയും മക്കളുടെയും സമാധാനത്തിനും എല്ലാവരും ആത്മാര്‍ഥമായി ദുആ ചെയ്യുക . മയ്യിത്ത് നിസ്കരിക്കുക

എ പി അബൂബക്കര്‍ അന്‍സാറാബാദ്

Monday, September 13, 2010

അബ്ദുസ്സലാം വെള്ളിയാംപുറം വാഹന അപകടത്തില്‍ മരണപ്പെട്ടു


എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്‍ വി അബ്ദുല്‍ റസാക്ക് സഖാഫി യുടെ സഹോദരന്‍ അബ്ദുസ്സലാം വെള്ളിയാം പുറം ഇന്നലെ സൗദിഅറേബ്യയില്‍ ഉണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടു



ഇന്നാലില്ലാഹ്..
മയ്യിത്ത് നിസ്കരിക്കുക ...
മഗ്ഫിറത്തിനായി ദുആ ചെയ്യുക ‍

Sunday, September 5, 2010

ആലപ്പുഴ (കഞ്ഞിപ്പുഴ) SSF പ്രവര്‍ത്തകന്‍ ഫൈസല്‍ മരണപ്പെട്ടു.

ആലപ്പുഴ കഞ്ഞിപ്പുഴയിലെ SSF പ്രവര്‍ത്തകന്‍ ഫൈസല്‍ (24) ഇന്നലെ രാത്രി മണപ്പള്ളി അല്‍ മുനവ്വറയില്‍ പ്രാര്‍ത്ഥന സംഗമത്തിന് പോകുമ്പോള്‍ അപകടത്തില്‍ മരണപ്പെട്ടു.


A.P. Abubacker Ansarabad

Saturday, September 4, 2010

സി.കെ ഉസ്താദിന്‌ പ്രാർത്ഥന നിറഞ്ഞ യാത്രാമൊഴി


സ്വലാത്ത്‌ നഗർ: ബുധനാഴ്ച മരണപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ലാ സെക്രട്ടറിമാരിലൊരാളും സ്വലാത്ത്‌ നഗർ ഖാസിയും പ്രമുഖ പണ്ഡിതനുമായ സി.കെ മുഹമ്മദ്‌ ബാഖവിക്ക്‌ പ്രാർത്ഥന നിറഞ്ഞ യാത്രാമൊഴി. ഖബറടക്കത്തിലും അനുബന്ധ ചടങ്ങുകളിലും സംബന്ധിക്കുന്നതിന്‌ ബുധനാഴിച്ച രാത്രി തൊട്ടെ സ്നേഹജനങ്ങളുടെ ഒഴുക്കായിരുന്നു. അനുപമ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലായിരുന്നു ഇന്നലെ സ്വലാത്ത്‌ നഗർ. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അദ്ദേഹത്തിന്റെ ജനാസ സന്ദർശിച്ചു. രാവിലെ ഒൻപതര മണിയോടെ മയ്യിത്ത്‌ മഅ​‍്ദിൻ ഗ്രാന്റ്‌ മസ്ജിദിലെത്തിച്ചു. ശേഷം വിവിധ ഘട്ടങ്ങളിലായി 11 മണി വരെ മയ്യിത്ത്‌ നിസ്കാരം നടന്നു. സി. കെ ഉസ്താദിന്റെ മേൽനോട്ടത്തിൽ സ്വലാത്ത്‌ നഗറിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ഖബർസ്ഥാനിലാണ്‌ മയ്യിത്ത്‌ ഖബറടക്കിയത്‌. മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ചടങ്ങുകൾക്ക്‌ നേതൃത്വം നൽകി.
പാണക്കാട്‌ സയ്യിദ്‌ ഹുസൈൻ ശിഹാബ്‌ ആറ്റക്കോയ തങ്ങൾ, പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങൾ, സയ്യിദ്‌ യൂസുഫുൽ ബുഖാരി, സയ്യിദ്‌ പി.കെ. എസ്‌ തങ്ങൾ തലപ്പാറ, ഒ.പി.എം മുത്തുക്കോയ തങ്ങൾ, സയ്യിദ്‌ ഹബീബ്‌ കോയ തങ്ങൾ, സയ്യിദ്‌ കുഞ്ഞുട്ടി തങ്ങൾ തിരൂർക്കാട്‌, സയ്യിദ്‌ ശറഫുദ്ദേ‍ീൻ ജമലുള്ളെയിലി, ഇ.സുലൈമാൻ മുസ്ലിയാർ, തരുവണ അബ്ദുല്ല മുസ്ലിയാർ, വൈലത്തൂർ ബാവ മുസ്ലിയാർ, സി മുഹമ്മദ്‌ ഫൈസി, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, പി. കെ എം സഖാഫി ഇരിങ്ങല്ലൂർ, അഡ്വ. എം. ഉമർ എം.എൽ. എ, പി ഉബൈദുല്ല, വീക്ഷണം മുഹമ്മദ്‌ തുടങ്ങിയവർ ജനാസ സന്ദർശിച്ചു. വ്യാഴാഴ്​‍്ച രാത്രി തറാവീഹ്‌ നിസ്കാരാനന്തരം മഅ​‍്ദിൻ കാമ്പസിൽ സി. കെ ഉസ്താദിന്റെ പേരിൽ തഹ്‌ലീലും ദുആ മജ്ലിസും നടന്നു.

03/09/2010
www.ssfmalappuram.com

Friday, September 3, 2010

വിനയം വസ്ത്രമാക്കിയ പണ്ഡിത ജ്യോതിസ്‌; സി.കെ. മുഹമ്മദ്‌ ബാഖവി


സി.കെ. മുഹമ്മദ്‌ ബാഖവി ഖലീൽ തങ്ങളോടോപ്പം


മലപ്പുറം: സമസ്ത ജില്ലാസെക്രട്ടറിയും സ്വലാത്ത്‌ നഗർ ഖാസിയുമായ സി കെ മുഹമ്മദ്‌ ബാഖവിയുടെ മരണത്തോടെ കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതരിലെ പ്രധാനിയെയാണ്‌ നഷ്ടപ്പെട്ടത്‌. ആഴത്തിലുള്ള അറിവും അതിൽ നിന്ന്‌ പ്രചോദിതമായ വിനയവും അദ്ദേഹത്തെ അതുല്ല്യനാക്കി. സി കെ ഉസ്താദ്‌ എന്ന പേരിലറിയപ്പെട്ട അദ്ദേഹത്തിന്‌ അഞ്ഞൂറിലധികം ശിഷ്യന്മാരുണ്ട്‌. ഇതിൽ അറുപതോളം പേർ പ്രഗത്ഭ മുദരിസുമാരാണ്‌. തന്റെ ശിഷ്യന്മാരാണ്‌ തനിക്കുള്ള ഏറ്റവും വലിയ സമ്പാദ്യമെന്ന്‌ അദ്ദേഹം തന്നെ പലപ്പോഴും പറയാറുണ്ട്‌. ഗുരുവര്യന്മാരുടെ പ്രിയപ്പെട്ട ശിഷ്യൻ കൂടിയായിരുന്നു അദ്ദേഹം. പ്രധാന ഉസ്താദായ അബ്ദുസ്സമദ്‌ ബൈത്താനിയുമായി വല്ലാത്ത അടുപ്പമാണ്‌ അദ്ദേഹം പുലർത്തിയിരുന്നത്‌. 1954ൽ ഇന്നത്തെ സ്വലാത്ത്‌ നഗറായ മേൽമുറി മുട്ടിപ്പടിയിലാണ്‌ ജനനം. അഞ്ചാം വയസ്സിൽ ഓത്തിനിരുത്തി. തന്റെ പിതാവിന്റെകൂടി ഉസ്താദായ കുട്ട്യാലി മൊല്ലയിൽ നിന്നാണ്‌ അറിവിന്റെ ആദ്യാക്ഷരം പകർന്നത്‌. പതിനൊന്നാം വയസ്സിൽ, ആലത്തൂർ പടിയിൽ പ്രശസ്ത പണ്ഡിതൻ അബ്ദുർറഹ്മാൻ ഫൾഫരി, അബ്ദുസ്സമദ്‌ ബൈത്താനി എന്നിവരുടെ കീഴിൽ ദർസ്‌ പഠനം തുടങ്ങി. മഞ്ചേരിക്കടുത്ത കിടങ്ങഴിയിലെ പഠന ശേഷം വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിലേക്ക്‌. 1978ൽ റാങ്കോടെ ബാഖവി ബിരുദം. അരപ്പതിറ്റാണ്ടിലധികം ഓതിപ്പഠിച്ച ആൽപ്പറ്റകുളമ്പിൽ തന്നെ മുദരിസായി പ്രഥമ നിയമനം. എസ്‌ എസ്‌ എഫ്‌ അധ്യക്ഷൻ സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി, അബ്ദുല്ല സഅദി ഫൾഫരി, സഈദലി സഖാഫി പടിഞ്ഞാറ്റുമുറി, മുഹമ്മദലി സഖാഫി മുട്ടിപ്പാലം, കബീർ ബാഖവി പെരിന്താറ്റിരി, അഷ്‌റഫ്‌ ബാഖവി അയിരൂർ, ഇബ്‌റാഹീം ബാഖവി മേൽമുറി തുടങ്ങിയ വലിയൊരു ശിഷ്യനിര തന്നെയുണ്ട്‌ ഉസ്താദിന്‌. ലക്ഷണമൊത്ത ഗുരുവും സംഘാടകനും ദീനീ പ്രവർത്തന ഗോദയിലെ പക്വതയാർന്ന നേതാവുമായിരുന്നു അദ്ദേഹം. മരിക്കുമ്പോൾ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനവും സ്വലാത്ത്‌ നഗർ ഖാളി, മഅ​‍്ദിൻ ഉപാധ്യക്ഷൻ, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്ന സി കെ ഉസ്താദ്‌ എല്ലാവർക്കും പ്രിയപ്പെട്ട കൂട്ടുകാരൻ കൂടിയായിരുന്നു. കാൽ നൂറ്റാണ്ടു മുമ്പ്‌ ഖലീലുൽ ബുഖാരി തങ്ങൾ മേൽമുറിയിലെത്തുന്നതിനു മുമ്പെ മഹാനവർകളുമായി ബന്ധമുണ്ടായിരുന്നു. പിന്നീട്‌ മുട്ടിപ്പടിയെന്ന കുഗ്രാമം സ്വലാത്ത്‌ നഗറിന്റെ ആത്മീയ വിശാലതയിലേക്കുയർന്നപ്പോൾ സി.കെ ഉസ്താദ്‌ അതിന്റെ മുൻനിരയിൽ നിന്നു നേതൃത്വം നൽകി. ഇന്ന്‌, സ്വലാത്ത്‌ നഗർ ഖബർസ്ഥാനിലെ ആറടി മണ്ണിലേക്കെടുക്കുമ്പോൾ ലക്ഷക്കണക്കിനു പ്രിയപ്പെട്ടവരുടെ പ്രാർഥനയും തേട്ടവും ഉസ്താദിനൊപ്പമുണ്ട്‌.

02/09/2010
P K U Naeemi Vellila

Thursday, September 2, 2010

സി.കെ. മുഹമ്മദ് ബാഖവി മരണപ്പെട്ടു.


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ സെക്രടറിയും മേല്‍മുറി സ്വലാത്ത് നഗർ‍ ഖാസിയും മഅദിന്‍ കാര്യ ദര്ശിയുമായ സി കെ മുഹമ്മദ്‌ ബാഖവി (55) ബുധനാഴ്ച ( 01/09/2010 )വൈകീട്ട് മരണപ്പെട്ടു

മത സാമൂഹിക വിദ്യഭ്യാസ രംഗങ്ങളിലും സുന്നീ പ്രസ്ഥാന രംഗത്തും നിറ സാനിധ്യമായിരുന്ന ബാഖവി സ്വലാത്ത് നഗറിലെ മ‌‌അദിൻ അടക്കം നിരവധി സ്ഥാപനങ്ങളുടെ കാര്യദർശിയുമായിരുന്നു. ദർസ് മേഖലയിൽ മൂന്ന് പതിറ്റാണ്ടിലധികമായി സേവനരംഗത്തുള്ള അദ്ധേഹത്തിന് എസ്.എസ്.എഫ്. സംസ്ഥന ഉപാദ്യക്ഷൻ സാദിഖ് സഖാഫി പെരിന്താറ്റിരി അടക്കം നൂറുകണക്കിന് ശിഷ്യഗണങ്ങളുണ്ട്.പരേതനായ മരക്കാർ മുസ്‌ലിയാരുടെയും തെക്കേടത്ത് ഖദീജയുടെയും മകനായി ജനിച്ച ബാഖവി ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ബാഖിയാത്തുസ്സാലിഹാത്തിൽ നിന്നാണ് ബിരുദം നേടി അധ്യാപനരംഗത്തെത്തിയത്.

പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുസ്സമദ് മുസ്ലിയാർ ബൈത്താനിയാണ് പ്രധാന ഉസ്താദ്. കരുളായി ജുമാ മസ്ജിദ്, ചേലേമ്പ്ര കുറുവങ്ങോത്ത്, മേൽമുറി പൊടിയാട്, പൊന്മള പള്ളിപ്പടി, കേച്ചേരി മമ്പ‌ഉൽ ഹുദാ,മഞ്ചേശ്വരം മഞച്ചോല, വലിയ പറപ്പൂർ, കാവതികുളം, പടിഞ്ഞാറ്റുമുറി, ആല്പറ്റ കുളമ്പ് എന്നിവിടങ്ങളിൽ ദർസ് നടത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ താത്തൂരിൽ മുദരിസും ഖാസിയുമായി സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ് മരണം.

ഭാര്യ : ശമീമ ചെമ്മൻ‌കടവ് . മക്കൾ : സുമയ്യ, മുഹമ്മദ് ബഷീർ, അബ്ദുസ്സമദ്. മ‌അദിൻ അസി.മാനേജർ ദുൽഫുഖാർ സഖാഫിയാണ് ജാമാതാവ്. സൈനുദ്ദീൻ ബാഖവി കൂരിയാടിന്റെ ഭാര്യ മർ‌യം, റഷീദ് മുസ്‌ലിയാർ പനങ്ങാങ്ങരയുടെ ഭാര്യ ആയിശ, ഹംസ സഖാഫി പൂക്കോട്ടൂരിന്റെ ഭാര്യ ഉമ്മു കുൽ‌സു എന്നിവർ സഹോദരങ്ങളാണ്.

ഇന്ന് (വ്യാഴം )രാവിലെ 11 മണിക്ക് സ്വലാത്ത് നഗർ മ‌അദിൻ ഗ്രാന്റ് മസ്ജിദിൽ മയ്യിത്ത് നിസ്കാരം. രാത്രി തറാവീഹിനു ശേഷം മ‌അദിൻ കാമ്പസിൽ തഹ്‌ലീലും ദുആ മജ്ലിസുമുണ്ടായിരിക്കും. ഇന്ന് മ‌അദിൻ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും

Wednesday, September 1, 2010

താജുദ്ധീന്‍ മദനി (അന്ദ്രോത്ത്ദ്വീപ്‌) മരണപ്പെട്ടു

31-08-2010

പ്രശസ്ത യുവ പണ്ഡിതനും പ്രഭാഷകനും വാഗ്മിയും സുന്നത്ത്ജമാഅത്തിന്റെ പ്രവര്‍ത്തകനും ആയിരുന്ന ലക്ഷദ്വീപിലെ അന്ദ്രോത്ത്ദ്വീപ്‌ നിവാസി താജുദ്ധീന്‍ മദനി ഉസ്താദ്‌ മരണപ്പെട്ടു.

എല്ലാവരും മയ്യിത്ത് നിസ്കരിക്കുഗയും മഗ്ഫിരത്തിന് വേണ്ടിപ്രാര്‍ഥിക്കുകയും ചെയ്യുക.

ആഹ്മെദ്‌ നിസാര്‍ അന്ദ്രോത്ത്

Wednesday, August 25, 2010

സയ്യിദ് സീതികോയതങ്ങൾ കോട്ടക്കൽ നിര്യാതനായി

സയ്യിദ് മുഹ്സിന്‍ തങ്ങള്‍ ക്ലാരിയുടെ വല്യൂപ്പയുടെ അനുജന്‍ സയ്യിദ് സീതി കോയ തങ്ങള്‍ കോട്ടക്കല്‍ ഇന്ന് രാവിലെ മരണപ്പെട്ടു.


ഇന്നാലില്ലാഹ്..ആ മഹാന്റെ പരോലക ജീവിതം സന്തോഷ പുരിതമാകട്ടെ ആ‍മീന്‍. ഏല്ലാവരും പ്രത്യേകം ദുആ ചെയ്യുക


ദുഅ വസ്സിയതോടെ
നസീര്‍ മുതുകുറ്റി റിയാദ്

Sunday, August 22, 2010

ആലൂര്‍ ബി. കെ. അബ്ദുല്‍ റഹ്‌മാന്‍ ഹാജി നിര്യാതനായി

( കാസറഗോഡ്) ഉപ്പള ബന്തിയോട്ടെ, ‘ബന്തിയോട് ടിമ്പര്‍ മര്‍ചന്റ്’ ഉടമയും ആലൂര്‍ ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റുമായ ആലൂരിലെ ബി.കെ. അബ്ദുല്‍ റഹ്‌മാന്‍ ഹാജി (72) ഇന്ന് മംഗലാപുരം ആശുപത്രിയില്‍ നിര്യാതനായി .


മയ്യിത്ത് ഇന്ന് വൈകുന്നേരം ആലൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവു ചെയ്യും. പരേതനു വേണ്ടി ദുആ ചെയ്യാനും മയ്യിത്ത് നിസ്കരിക്കാനും ആലൂര്‍ ടി എ മഹമൂദ് ഹാജി ദുബായ് അഭ്യർത്ഥിക്കുന്നു


ആലൂര്‍ ടി എ മഹമൂദ് ഹാജി ദുബായ് ( 050- 4760198 )

Thursday, August 19, 2010

മുഹമ്മദ് കുട്ടി സഖാഫി കട്ടയാട് മരണപ്പെട്ടു

വയനാട് വെള്ളമുണ്ട സുന്നി പ്രവര്‍ത്തകന്‍ മുഹമ്മദ് കുട്ടി സഖാഫി കട്ടയാട് 18.08.10 ബുധനാഴ്ച‍ രാവിലെ മരണപ്പെട്ടു .( ഇന്നാലില്ലാഹ് ) നമ്മെ വിട്ടു പിരിഞ്ഞ ആ പ്രവര്‍ത്തകന്റെ ഖബര്‍ ജിവിതം അല്ലാഹു (സു)സന്തോഷപൂരിതമാകട്ടെ ആമീൻ ‍ദുആ വസ്സിയത്തോടെ

നസീര്‍ മുതുകുറ്റി

Tuesday, August 17, 2010

കരീം തിരൂരിന്റെ മാതാവ് മരണപ്പെട്ടു

റിയാദ് ആര്‍ എസ് എസി സോണല്‍ ജനറല്‍ കണ്‍വീനര്‍ കരീം തിരുരിന്റെ ഉമ്മ ഇരിങ്ങാവൂര്‍ കരെക്കാടന്‍ നഫീസ (16/08/10) രാത്രി മരണപെട്ടു .

Wednesday, August 11, 2010

ശംസുദ്ധീന്‍ അശ്രഫി മരണപ്പെട്ടു.

പുത്തൂര്‍: മുഹിമ്മാത്ത് ശരീഅത്ത് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുഹിമ്മാത്ത് ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് അബ്ദുസ്സലാം മുസ്ലയാരുടെ അനുജനുമായ ശംസുദ്ദീന്‍ അശ്രഫി (30) മരണപ്പെട്ടു.

അസുഖത്തെ തുടര്‍ന്ന് മാസങ്ങളോളം ചികിത്സയിലായിരുന്നു. വൈകുന്നേരം 7 മണിക്ക് മംഗലാപുരം ഹോസ്പിറ്റലിലാണ് അന്ത്യം. ചെന്നാര്‍ ഇബ്രാഹിം മുസ്ല്യാരാണ് പിതാവ്. അബ്ദുല്‍ കരീം, ഫയാസ്, മുത്തലിബ്, ഹമീദ്, ഹാഫിള് അബ്ദുസ്സലാം മുസ്ല്യാര്‍, അബ്ദുല്‍ അസീസ് എന്നിവര്‍ സഹോദരങ്ങളാണ്. ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രധാന ഉസ്താദുമാരില്‍ ഒരാളാണ്. പുത്തന്‍ പള്ളി അശ്രഫിയ്യ കോളേജില്‍ നിന്നാണ് ബിരുദമെടുത്തത്. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ എ കെ ഇസ്സുദ്ദീന്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, മുഹിമ്മാത്ത് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേശന്‍ പ്രസിഡന്റ് സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സെക്രട്ടറി ഹമീദ് മുസ്ല്യാര്‍ ഉജിരെ തുടങ്ങിയവര്‍ അനുശോചിച്ചു.

10/08/2010
നസീർ മുതുകുറ്റി
www.ourssf.ning.com

Saturday, August 7, 2010

കബീര്‍ സഖാഫിയുടെ മകന്‍ മരണപെട്ടു

7-08-10


മര്‍കസ് ജിദ്ദ ഓര്‍ഗനൈസര്‍ കബീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ്‌ റഷദ്(10)മുക്കം ചെന്നമങ്ങലൂര്‍ അപകടത്തില്‍ മരണപെട്ടു, ഉസ്താദ് ഇന്ന് നാടിലേക്ക് പോകും മയ്യിത്ത് നാളെ മറവ് ചെയ്യും , മയ്യിത്ത് നിസ്കരിക്കാനും പ്രാര്‍ത്ഥിക്കാനും അറിയിക്കുന്നു







news :
Muhammed Shabeer v
G. Convener
RSC Jeddah Zone

Friday, August 6, 2010

നൌഫൽ -ചിനക്കൽ മരണപ്പെട്ടു

മലപ്പുറം മുന്നിയൂര്‍ ചിനക്കല്‍ യുനിറ്റ് എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ നൌഫല്‍ കഴിഞ്ഞ ദിവസം തലപ്പാറയില്‍ വെച്ച് ഉണ്ടാ‍യ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ഇന്ന് ഉച്ചയ്ക്ക് (06.08.10) മരണപ്പെട്ടു.


നസീർ മുതുകുറ്റി

Thursday, July 29, 2010

അഷ്‌റഫ് വടകര അപകടത്തിൽ മരണപ്പെട്ടു

കുവൈത്ത് ആര്‍.എസ്.സി.കണ്‍വീനര്‍ അബ്ദുല്ല വടകരയുടെയും മര്‍കസ് സൌദി നാഷണല്‍ സിക്രട്ടറി അബ്ദുല്‍ സലാം വടകര (റിയാദ്) യുടെയും സഹോദരന്‍ അഷ്‌റഫ് വടകര നാലുപുരയില്‍ കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ടു. 28/07/10 നു വൈകുന്നേരം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടു. മയ്യിത്ത് ഇന്ന് (വ്യാഴം) അസറിനു ശേഷം വടകര ജുമാ മസ്ജിദില്‍ മറവ് ചെയ്യും

നസീർ മുതുകുറ്റി


അബ്ദുല്‍ സലാം വടകര : 9846682987

സയ്യിദത്ത് സലീമ മരണപെട്ടു

27/07/10
മര്‍ഹൂം വളപട്ടണം കുഞ്ഞി സീതി തങ്ങളുടെ മകള്‍ സയ്യിദത്ത് സലീമ (24 ) മരണപെട്ടു. മഹതിയുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കുവാനും പ്രാര്‍ഥിക്കുവാനും അഭ്യര്‍ഥിക്കുന്നു


നസീര്‍ മുതുകുറ്റി

Sunday, July 25, 2010

ടി.പി.ആലികുഞ്ഞിമുസ്‌ലിയാരുടെ മാതാവ് മരണപ്പെട്ടു

എസ്.വൈ.എസ്.റിയാദ് സെന്റര്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് ടി.പി.ആലികുഞ്ഞി മുസ്‌ലിയാര്‍ വയാടിന്റെ മാതാവ് ഹാജറ ഹജ്ജുമ്മ വയാട് മരണപെട്ടു.

ആ മഹതിയുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കുവാനും പ്രാര്‍ഥിക്കുവാനും അഭ്യര്‍ഥിക്കുന്നു
اللهم اغفر لها وارحمها وعافها واعف عنها...... الدعاء إلى أخره...

Tuesday, July 20, 2010

അബ്ദുറഹ്‌മാൻ മുസ്‌ലിയാർ പടിക്കൽ നിര്യാതനായി

മലപ്പുറം സമസ്ത കണ്ണൂര്‍ ജില്ലാ ഉപാദ്ധ്യക്ഷനും ചെയാട് കല്ലറക്കല്‍ ജുമുഅത്ത് പള്ളി മുദര്‌രിസുമായ കെ വി അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ പടിക്കല്‍(63) നിര്യാതനായി. ഇന്നലെ പുലര്‍ച്ചെ കല്ലറക്കല്‍ ജുമുഅത്ത് പള്ളിയിലായിരുന്നു അന്ത്യം.

മലപ്പുറം പടിക്കല്‍ സ്വദേശിയായ അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ 35 വര്‍ഷം മുമ്പാണ് പാനൂരില്‍ മുദര്്‌രിസായി എത്തിയത്. ദര്‍സിന്റെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു അന്ത്യം. ബാഖിയാത്തിലെ പഠന കാലത്തിന് ശേഷം പരപ്പനങ്ങാടി, ചാലക്കര, മാക്കൂല്‍ പീടിക, തെന്നല, നാല് വര്‍ഷം കുമ്പോല്‍ ആരിക്കാടി വലിയ ജുമുഅത്ത് പള്ളി, ചെയാട് കല്ലറക്കല്‍ എന്നിവിടങ്ങളില്‍ മുദ‌രിസായി സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രഗല്‍ഭ പണ്ഡിതരായിരുന്ന കുട്ടി മുസ്ല്യാര്‍, കുറ്റിപ്പുറം അബ്ദുല്ല മുസ്ല്യാര്‍, എന്നിവര്‍ ഉസ്താദുമാരായിരുന്നു.

കല്ലറക്കല്‍ പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി ചിത്താരി ഹംസ മുസ്ല്യാര്‍ നേതൃത്വം നല്‍കി. പുടിക്കല്‍ ജുമുഅ മസ്ജിദ് ഖബര്‍ സ്ഥാനിയില്‍ മയ്യിത്ത് ഖബറടക്കി.

ഭാര്യ സഫിയ, മക്കള്‍ മുഹമ്മദ് സാലിം, അലി ഹസന്‍ നഈമി, മുഹമ്മദ് മുതവക്കില്‍, അസ്മ, റംല, ആബിദ, ഉമ്മു സുലൈം. മരുമക്കള്‍ കീഴൂര്‍ മുദരിസ് സൈതലവി അഹ്‌സനി, ശിഹാബുദ്ധീന്‍ സഖാഫി വെളിമുക്ക്, ഹനീഫ വള്ളിക്കുന്ന, ഫൗസിയ, ബഹ്ജ.

സമസ്ത താലൂക്ക് പ്രസിഡന്റ്, പാനൂര്‍ മേഖല സുന്നി കോ ഓ‍ഡിനേഷന്‍ ചെയര്‍മാന്‍, പാനൂര്‍ മേഖല സുന്നി സംയുക്ത മഹല്ല് വൈസ് പ്രസിഡന്റ്, കല്ലറക്കല്‍ സംയുക്ത മഹല്ല് ജമാഅത്ത് പ്രസിഡന്റ്, തിരൂരങ്ങാടി താലൂക്ക് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്, ചേളാരി ഹയാത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു അദ്ധേഹം.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, ഇ സുലൈമാന്‍ മുസ്ല്യാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്ല്യാര്‍, കെ കെ കട്ടിപ്പാറ, വി പി എം ഫൈസി, പൊന്മള മുഹ്‌യിദ്ദീന്‍ കുട്ടി ബാഖവി, സി കെ മുഹമ്മദ് ബാഖവി, പി എം കെ ഫൈസി, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.

Tuesday, July 13, 2010

സീ ഫോര്‍ത്ത് ഹംസ സഖാഫിയുടെ മകൾ‍ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു ..


എടക്കര: സുന്നി പ്രസ്ഥാന പ്രചാരണ രംഗത്ത്‌ സജീവ സാന്നിധ്യമായ ഹംസ സഖാഫി സീഫോർത്തിന്റെ മകൾ മുനീറ (രണ്ടര വയസ്സ്‌) ഇന്ന്‌ രാവിലെ ഷോക്കേറ്റ്‌ മരിച്ചു.

Monday, July 12, 2010

ശംസീർ കളരാന്തിരി ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

എസ്.എസ്.എഫ് കൊടുവള്ളി റഹ്മത്താബാദ് യുനിറ്റ് സിക്രട്ടറി ശംസീര്‍ കളരാന്തിരി (20 ) (ഇന്നു 12-07-10 )രാവിലെ ജോലിക്ക് പോക്കുന്നതിനിടയില്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു


നസീർ മുതുകുറ്റി

Saturday, July 10, 2010

SSF പ്രവർത്തകൻ സിറാജുദ്ദീൻ മുഗുസങ്കായംകര മരണപ്പെട്ടു

കുമ്പള: മുഗുസങ്കായംകരയിലെ പുതിയപുര അബ്‌ദുല്ലയുടെ മകനും എസ്‌ എസ്‌ എഫ്‌ സജീവ പ്രവര്‍ത്തകനുമായ സിറാജുദ്ദീന്‍ (22) നിര്യാതനായി. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ രണ്ട്‌ മാസത്തോളമായി ചികിത്സയിലായിരുന്നു.
e-mail from :MUHAMMED YASEEN T [yaseenmalayamma@gmail.com]

Friday, July 2, 2010

പി ടി അലി മുസ്ല്യാരുടെ സഹോദരി ഫാത്വിമ നിര്യാതരായി

പെരുമ്പടപ്പ്‌: പുത്തൻപള്ളി തവളക്കുന്ന്‌ കട്ടിലവളപ്പിൽ മൊയ്തുണ്ണി ഹാജിയുടെ ഭാര്യയും സുന്നി വിദ്യാഭ്യാസ ബോർഡ്‌ മുഫത്തിശ്‌ പി ടി അലി മുസ്ല്യാരുടെ സഹോദരിയുമായ ഫാത്വിമ (43) നിര്യാതരായി. എച്ച്‌ 1 എൻ 1 പനി ബാധിച്ച്‌ തൃശൂർ അമല മെഡിക്കൽ കോളേജിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മക്കൾ: ഷമീറ, മുഹമ്മദ്‌ മുഹ്സിൻ. മാതാവ്‌: ആമിന, സഹോദരങ്ങൾ: ജമീല, റംല, ഹാജറ, ഖദീജ, ഉമ്മർ, ഹംസ (സൗദി), മുഹമ്മദ്‌. ഖബറടക്കം പെരുമ്പടപ്പ്‌ പുത്തൻപള്ളി മസ്ജിദിൽ നടന്നു. പരേതയുടെ പേരിൽ മയ്യിത്ത്‌ നിസ്കരിക്കുവാനും പ്രത്യകം ദുആ ചെയ്യുവാനും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ അഭ്യാർത്ഥിച്ചു.

01/07/2010

Wednesday, June 30, 2010

ബന്നങ്കളം അബൂബക്കർ ഹാജി നിര്യാതനായി



കുമ്പള: എസ്‌.എസ്‌.എഫ്‌ കുമ്പള ഡിവിഷൻ പ്രസിഡന്റ്‌ അശ്രഫ്‌ സഅദി ആരിക്കാടിയുടെ പിതാവ്‌ ബന്നങ്കളം അബൂബക്കർ ഹാജി (85) 29/06/2010 ചൊവ്വാഴ്ച പുലർച്ചേ നിര്യാതനായി. ദീർഘകാലം ആരിക്കാടി രിഫാഇയ്യ മസ്ജിദ്‌ പ്രസിഡന്റായിരുന്നു. പരേതനായ ബങ്കളം സുലൈമാന്റെ മകനാണ്‌.

ഭാര്യ: ബീഫാഥ്വിമ, മറ്റു മക്കൾ: മുഹമ്മദ്‌ ഹാജി (മുഹിമ്മാത്ത്‌ മസ്കത്ത്‌ യൂണിറ്റ്‌ പ്രസിഡന്റ്‌), സിദ്ദേ‍ീഖ്‌ ഹാജി, അബ്ബാസ്‌, അബ്ദുൽ അസീസ്‌, അബ്ദുൽ സലാം (നാല്‌ പേരും മസ്കത്തിൽ), ഫാത്തിമ, മിറയമ്മ, ആയിശ, നഫീസ, സൈനബ.

മരുമക്കൾ: അബൂബക്കർ, ആദം, യൂസുഫ്‌, ഇബ്രാഹീം, മൈമൂന, സുബൈദ, സഈദ, സുബൈദ, ജുവൈരിയ്യ, ശബാന, പരേതനായ ഇബ്രാഹീം.

അബൂബക്കർ ഹാജിയുടെ നിര്യാണത്തിൽ സഅദിയ്യ ജനറൽ മാനേജർ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാർ, എസ്‌.വൈ.എസ്‌ സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽ ബുഖാരി, മുഹിമ്മാത്ത്‌ ജനറൽ സെക്രട്ടറി ബി.എസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറി ആർ പി. ഹുസൈൻ മാസ്റ്റർ അനുശോചിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ, പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി തുടങ്ങിയവർ പരേതന്റെ വീട്‌ സന്ദർശിച്ചു.

29/06/2010

Monday, June 28, 2010

അബുല്‍ മുനീര്‍ ( മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ ) കാവുംപടി മരണപ്പെട്ടു

മട്ടന്നൂർ: SYS പേരാവൂര്‍ മേഘല മുന്‍ പ്രസിഡന്റും , കാഥികനുമായ അബുല്‍ മുനീര്‍ കാവുംപടി(മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ ) ഇന്നലെ (27/06/2010) മരണപ്പെട്ടു . പിതാവ് പരേതനായ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ . ആറളം മര്‍ഹൂം TP മൂസ സീതിയുടെ മകള്‍ നഫീസ , മയ്യില്‍ റുഖിയ്യ എന്നിവര്‍ ഭാര്യമാരാണ് . മക്കള്‍ മുഹമ്മദ്‌ അലി മുസ്ലിയാര്‍ (SYS പേരാവൂര്‍ മേഘല പ്രസിഡന്റ്‌ ), ഷൌക്കത്ത് അലി മൌലവി (സദര്‍ മുഅല്ലിം കാവുംപടി ) , മുനീര്‍ മൌലവി (SSF ബാംഗ്ലൂര്‍ പ്രസിഡന്റ്‌ ), ഹാഫിസ് ശിഹാബുദ്ധീന്‍ ബാഖവി (ദുബൈ ), സഈദ് സഅദി, ബാദുഷ , ശരീഫ , ബുഷ്‌ റ , നുസൈബ , മുഫീദ, സ്വാലിഹ , സിറാജുദ്ധീന്‍ അമാനി. ജാമാതാക്കള്‍ : സിറാജ് മുസ്ലിയാര്‍ (ബാംഗ്ലൂര്‍ ) സൂഫി സഅദി കോർഗ് , ഷംസു സഖാഫി , എന്നിവര്‍ ജമാതാക്കളാണ് .

ഇന്ന് രാവിലെ 9 മണിക്ക് കാവുംപടി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ കബറടക്കം നടന്നു.


മയ്യിത്ത് നിസ്കരിക്കുക. അല്ലാഹു അവരുടെ ആഖിറം
പ്രകാശിപ്പിക്കട്ടെ..കുടുംബത്തിനു സമാധാനം നല്‍കട്ടെ..ആമീന്‍
e-mail by : AP aboobacker Ansarabad

Saturday, June 26, 2010

കെ.പി.മൊയ്തീൻ ഹാജി ജിദ്ദയിൽ മരണപ്പെട്ടു

കോഴിക്കോട് കൊടുവള്ളി നല്ലാങ്കണ്ടി പരേതനായ കെ.പി.മാമു ഹാജിയുടെ അനുജനും സുന്നീ പ്രവർത്തകനുമായ കെ.പി. മൊയ്തീൻ ഹാജി ( 25/06/2010, വെള്ളിയാഴ്ച രാവിലെ) ജിദ്ദയിൽ വെച്ച് മരണപെട്ടു.

മയ്യിത്ത് നാട്ടില് കൊണ്ടുപോവാനുള്ള ശ്രമത്തിലാ‍ണ്.


www.ourssf.ning.com

Thursday, June 24, 2010

കുണ്ടുതൊടി അബ്ദുഹാജി തിരുവേഗപ്പുറ മരണപ്പെട്ടു


പുറമണ്ണൂർ: എസ്‌ വൈ എസ്‌ ദുബൈ ഹോർ അൽ അൻസ്‌ യൂണിറ്റ്‌ സെക്രട്ടറി അബ്ദുൽ ഷുക്കൂർ പുറമണ്ണൂരിന്റെ മാതാവിന്റെ പിതാവ്‌ കുണ്ടുതൊടി അബ്ദുഹാജി തിരുവേഗപ്പുറ (80) മരണപ്പെട്ടു.

കബറടക്കം വെള്ളിയാഴ്ച (25/06/2010 ) രാവിലെ പത്ത്‌ മണിക്ക്‌ തിരുവേഗപ്പുറ ജുമാ മസ്ജിദിൽ.

Tuesday, June 22, 2010

ഹമീദ്‌ പരപ്പയുടെ പിതാവ്‌ എന്‍.എ മുഹമ്മദ്‌ നിര്യാതനായി

കാസര്‍കോട്‌: എസ്‌. എസ്‌. എഫ്‌ മുന്‍ സംസ്ഥാന സെക്രട്ടറിയും എസ്‌. വൈ. എസ്‌ കൗണ്‍സിലറുമായ ഹമീദ്‌ പരപ്പയുടെ പിതാവ്‌ എന്‍. എ മുഹമ്മദ്‌ (70) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന്‌ കഴിഞ്ഞ രാത്രി സ്വവസതിയായ മുളേളരിയ പരപ്പയിലായിരുന്നു അന്ത്യം. ദീര്‍ഘ കാലം പരപ്പ ജമാഅത്ത്‌ സെക്രട്ടറിയായിരുന്നു.

ഭാര്യ ആയിശ. സഅദിയ്യ പി. ആര്‍. ഒ ഹമീദ്‌ പരപ്പയെ കൂടാതെ അബ്‌ദുല്ല (ദുബായ്‌), ബീഫാത്തിമ, സാറ, നഫീസ, ഖദീജ, അലി, അബ്‌ദുല്‍ ഖാദര്‍ (ദുബായ്‌) അബ്‌ദുല്‍ റഹ്‌മാന്‍ (വിദ്യാര്‍ത്ഥി) മരുമക്കള്‍ യൂസുഫ്‌, സുലൈമാന്‍, മുഹമ്മദ്‌ കുഞ്ഞി, ഹമീദ്‌ ഈശ്വരമംഗലം (ഡയറക്‌ടര്‍, സിറാജ്‌, ദുബൈ) പരേതന്റെ വസതി സഅദിയ്യ ശരിഅത്ത്‌ കോളേജ്‌ ഉസ്‌താദുമാരും നേതാക്കളും സന്ദര്‍ശിച്ചു. നിര്യാണത്തില്‍ ജാമിഅ സഅദിയ്യ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, സയ്യിദ്‌ കെ എസ്‌ ആറ്റകോയ തങ്ങള്‍ കുമ്പോല്‍ അനുശോചിച്ചു.

Sunday, June 20, 2010

ബഷീർ സഖാഫിയുടെ പിതാവ് മരണപ്പെട്ടു

കൊണ്ടോട്ടി: മ‌അദിൻ ദുബൈ ഓർഗനൈസറും ദുബൈ എസ്.വൈ.എസ്. മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ബഷീർ സഖാഫിയുടെ പിതാവ് മങ്കടവൻ ഹംസ (60 വയസ് ) ശനിയാഴ്ച ( 19-06-2010 ) രാത്രി മരണപ്പെട്ടു.

മറിയം ഹജ്ജുമ്മ (പേരോട് ഉസ്താദിന്റെ അമ്മായി) മരണപ്പെട്ടു

പേരോട് അബ്ദുറഹ്‌മാൻ സഖാഫിയുടെ പിതാവിന്റെ സഹോദരി മറിയം ഹജ്ജുമ്മ ഇന്ന് ഉച്ചക്ക് മരണപെട്ടു .മഹതിയുടെ മ‌അ്ഫിറത്തിനു വേണ്ടി ദു‌ആ ചെയ്യുക.

Tuesday, June 8, 2010

സാജിദ ഉമര്‍ ഹാജിയുടെ ഭാര്യയുടെ മയ്യിത്ത് ഖബറടക്കി


കോട്ടക്കല്‍: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കാറപകടത്തില്‍ മരിച്ച, സാജിദ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ ഉമര്‍ ഹാജിയുടെ ഭാര്യ അച്ചാത്ത് സഫിയ ഹജ്ജുമ്മയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കോട്ടൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യിത്ത് നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പരേതയുടെ വസതിയില്‍ നടന്ന പ്രാര്‍ഥനക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. സി മുഹമ്മദ് ഫൈസി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പി പി മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, വി പി എം വില്യാപ്പള്ളി, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, അബൂഹനീഫല്‍ ഫൈസി, പി എം കെ ഫൈസി, ആറ്റുപുറം അലി ബാഫഖി, പൊന്മള മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു.


http://www.sirajnews.com/

Sunday, May 16, 2010

സയ്യിദ്ഫസൽ തങ്ങൾക്ക്‌വേണ്ടി പ്രാർഥിക്കാൻ അഭ്യർഥന

കോഴിക്കോട്‌: മർകസ്‌ പ്രസിഡന്റും സുന്നി വിദ്യാഭ്യാസ ബോർഡ്‌ വൈസ്‌ പ്രസിഡന്റു മായിരുന്ന മർഹൂം സയ്യിദ്‌ ഫസൽ ശിഹാബ്അൽ ജിഫ്‌രിക്ക്‌ വേണ്ടി തിങ്കളാഴ്ച (17-05-2010 ) മദ്‌റസകളിലും പള്ളികളിലും മറ്റു ദീനീ സഥാപനങ്ങളിലും ഖുർആൻ പാരായണം ചെയ്ത്‌ പ്രത്യേക പ്രാർഥന നടത്തണമെന്നും വെള്ളിയാഴ്ച ഫസൽ തങ്ങളുടെ പേരിൽ മയ്യിത്ത്‌ നിസ്കാരം നിർവ്വഹി ക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു

Thursday, May 13, 2010

അബ്ദുല്‍ അസീസ്‌ മാസ്റ്റര്‍ കോടമ്പുഴ ബൈക്ക് അപകടത്തില്‍ മരണപെട്ടു.

കോടമ്പുഴ :സജീവ പ്രവര്‍ത്തകനും JDT School ടീച്ചറുമായ അബ്ദുല്‍ അസീസ്‌ മാസ്റ്റര്‍ ഇന്ന് കാലത്ത് ബൈക്ക് അപകടത്തില്‍ മരണപെട്ടു.


13-05-2010
നസീർ മുതുകുറ്റി
www.ourssf.ning.com

Wednesday, May 12, 2010

ഫസൽ തങ്ങൾ ഓർമ്മയായി

കോഴിക്കോട്‌: ഇന്നലെ പുലർച്ചെ അന്തരിച്ച സയ്യിദ് ഫസൽ ജിഫ്രി തങ്ങളുടെ ജനാസ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകിട്ട്‌ ആറ്‌ മണിക്ക്‌ കുറ്റിച്ചിറ ജിഫ്‌രി മഖാമിൽ ഖബറടക്കി. ജിഫ്‌രി ഹൗസിൽ നടന്ന മയ്യിത്ത്‌ നിസ്കാരത്തിന്‌ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. 12-05-2010

ജിഫ്രി ഹൌസിൽ ഫസൽ തങ്ങളെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവർ11-05-2010


ജിഫ്‌രി ഹൗസിൽ നടന്ന മയ്യിത്ത്‌ നിസ്കാരത്തിൽ‌ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ 11-05-2010


അനുബന്ധ വാർത്തകളും ചിത്രങ്ങളും

news & pics from:

Tuesday, May 11, 2010

ഫസൽ ജിഫ്രി തങ്ങളെപറ്റി സുന്നീ നേതാക്കൾ

അപരിഹാര്യമായ നഷ്ടം: ഉള്ളാള്‍ തങ്ങള്‍


കോഴിക്കോട്.സുന്നത്ത് ജമാഅത്തിന്റെ മുന്‍നിര നേതാക്കളില്‍ പ്രമുഖനെയാണ് സയ്യിദ് ഫസല്‍ ശിഹാബ് അല്‍ ജിഫ്‌രിയുടെ വിയോഗം മൂലം നഷ്ടമായതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി-ഉള്ളാള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സുന്നി പ്രസ്ഥാനം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തില്‍ താങ്ങും തണലുമായി വര്‍ത്തിച്ച ഫസല്‍ ജിഫ്‌രിയുടെ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണെന്ന് ഉള്ളാള്‍ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു


സാമൂഹിക സേവന രംഗത്തെ നിറസാന്നിധ്യം:കാന്തപുരം

കോഴിക്കോട്: സാമൂഹിക സേവന രംഗത്തെ നിറസാന്നിധ്യമായിരുന്ന മഹാമനീഷിയായിരുന്നു സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഏതു പ്രതിസന്ധി ഘട്ടത്തിലും സുന്നി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കരുത്തും ധൈര്യവും പകരുന്നതിന് മുമ്പില്‍ നടക്കാന്‍ തന്റേടം കാണിച്ച അതുല്യ വ്യക്തിയായിരുന്നു സയ്യിദ് ഫസല്‍ തങ്ങള്‍. സുന്നി പ്രസ്ഥാനരംഗത്തുണ്ടായ പിളര്‍പ്പിന്റെ സമയത്തും അവിടന്നിങ്ങോട്ട് ഇന്നലെ വരെയും പ്രസ്ഥാനത്തിന് താങ്ങായി അദ്ദേഹം വര്‍ത്തിച്ചു. ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ചെയ്ത സേവനങ്ങള്‍ പിന്‍തലമുറക്ക് മാതൃകയാക്കിയാണ് തങ്ങള്‍ വിടപറഞ്ഞതെന്നും കാന്തപുരം പറഞ്ഞു.

കര്‍മോത്സുകനായ നേതാവിനെയാണ് നഷ്ടമായത്:എം.എ


ദേളി: സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും വളര്‍ച്ചയില്‍ ത്യാഗ നിര്‍ഭരമായ സേവനം ചെയ്ത കര്‍മോത്സുകനായ നേതാവിനെയാണ് സയ്യിദ് ഫസല്‍ ജിഫ്രി തങ്ങളുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. എസ് വൈ എസ,് വിദ്യാഭ്യാസ ബോര്‍ഡ് തുടങ്ങിയവയിലെല്ലാം തങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണായിട്ടുണ്ട്. നിസ്വാര്‍ഥ പ്രവര്‍ത്തകനായിരുന്നു തങ്ങള്‍.

സമസ്തയുടെ പല സംഘടനകളുടെയും വിജയത്തില്‍ തങ്ങളുടെ അധ്വാനവും സമ്പത്തും ഉണ്ടായിരുന്നു. സയ്യിദ് ജിഫ്രി കുടുംബത്തിന്റെയും മഖാമിന്റെയും അധിപനും മുതവല്ലിയും സാധാരണക്കാരന്റെ അത്താണിയും അഭയ കേന്ദ്രവുമായിരുന്ന ഫസല്‍ തങ്ങളുടെ വിയോഗം സമുദായത്തിനും വിശിഷ്യാ സുന്നി സംഘടനകള്‍ക്കും കനത്ത ആഘാതമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പല നിര്‍ണായക തീതുമാനങ്ങള്‍ക്കും തങ്ങളുടെ നേതൃത്വത്തില്‍ ജിഫ്രി ഹൗസ് സാക്ഷ്യം വഹിച്ചത് വിസ്മരിക്കാന്‍ പ്രായസമാണ്. സുന്നി യുവജന സംഘത്തിന്റെ പ്രഥമ ചര്‍ച്ചക്ക് തന്നെ കുറ്റിച്ചിറ മദ്രസയാണ് വേദിയൊരുക്കിയതെങ്കിലും നിര്‍ണായക പങ്ക് സയ്യിദ് ഫസല്‍ ജിഫ്‌രി തങ്ങള്‍ക്കായിരുന്നു.

സമസ്തയുടെ പല കേന്ദ്രങ്ങളും ഓഫീസുകളും കോഴിക്കോട് സ്ഥാപിതമാകുന്നതിന് മുമ്പ് പണ്ഡിതന്മാര്‍ക്ക് അഭയ കേന്ദ്രമായും കിതാബുകള്‍ പാരായണം ചെയ്യുന്നതിനും അനുഗ്രഹം കരസ്ഥമാക്കാനും ജിഫ്രി ഹൗസായിരുന്നു കേന്ദ്രമായിരുന്നത്. സമസ്തയില്‍ 1988 ല്‍ കാറ്റും കോളും പിടിച്ച ഘട്ടത്തില്‍ അടിയുറച്ച പാതയോടെ ഉളളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങളുടെ വലംകൈയായി നേതൃത്വം വഹിക്കുകയും സംഘടനകളിലെല്ലാം നിറ സാന്നിധ്യമായിത്തീരുകയും ചെയ്ത മഹാനായിരുന്നു തങ്ങള്‍. മര്‍കസിന്റെ സാരഥിയായും സഅദിയ്യ അടക്കമുളള ദീനീസ്ഥാപനങ്ങളുടെ ഗുണകാംക്ഷിയായും എന്നും ആ മഹാന്‍ സ്മരിക്കപ്പെടും- അദ്ദേഹം പറഞ്ഞു.


കേന്ദ്ര ടൂറിസം സഹമന്ത്രി സുല്‍ത്താന്‍ അഹമ്മദ് പ്രത്യേക സന്ദേശത്തിലൂടെ അനുശോചനം അറിയിച്ചു. മര്‍കസ് സന്ദര്‍ശന വേളയില്‍ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച കുറ്റിച്ചിറയിലെ ജിഫ്‌രി ഹൗസില്‍ മന്ത്രി തങ്ങളെ സന്ദര്‍ശിച്ചിരുന്നു

ഫസല്‍ തങ്ങള്‍ ഓര്‍മ്മകളില്‍




ഫസല്‍ തങ്ങള്‍ ഓര്‍മ്മകളില്‍

ഒരു യുഗത്തിന്റെ അന്ത്യം -(സയ്യിദ്‌ ഫസൽ ജിഫ്രി സ്മരണ)


സ്മരണ / പി.ബി.ബഷീ‍ർ പുളിക്കൂർ

സയ്യിദ്‌ ഫസൽ ജിഫ്രി തങ്ങളുടെ വിയോഗം: ഒരു യുഗത്തിന്റെ അന്ത്യം

പ്രമുഖ പണ്ഡിതനും മർകസ്‌ പ്രസിഡന്റുമായ സയ്യിദ്‌ ഫസൽ ശിഹാബ്‌ പൂക്കോയ തങ്ങൾ ജിഫ്‌രിയുടെ വിയോഗത്തിലൂടെ കോഴിക്കോടിന്‌ നഷ്ടപ്പെട്ടത്‌ ഒരു കാലഘട്ടത്തിന്റെ ചരിത്രം പേറുന്ന ഒരു മഹാ മനീഷിയെ. കോഴിക്കോടിന്റെ ഇസ്ലാമിക പ്രതാപത്തിൽ പ്രധാന കണ്ണിയായ ജിഫിരി ഖബീലയുടെ മൂന്ന്‌ നൂറ്റാണ്ട്‌ നീണ്ട സേവനങ്ങളുടെയും പടയോട്ടങ്ങളുടെയും ചൂടും ചൂരും മനസ്സിൽ സൂക്ഷിച്ച്‌ ഒരു കാരണവരുടെ റോളിൽ കോഴിക്കോടിനെ നയിച്ച തങ്ങൾ വിട ചൊല്ലുമ്പോൾ എല്ലാ അർത്ഥത്തിലും നികത്താനാവാത്ത വിടവായാണ്‌ സമൂഹത്തിന്‌ അനുഭവപ്പെടുന്നത്‌.

മൂന്ന്‌ നൂറ്റാണ്ട്‌ മുമ്പ്‌ യമനിലെ ഹളർ മൗത്തിൽ നിന്നും കേരളത്തിലെത്തിയ ജിഫ്‌രി സയ്യിദ്‌ വംശത്തിലെ പ്രധാന കണ്ണിയാണ്‌ സയ്യിദ്‌ ഫസൽ ജിഫ്‌രി. കുറ്റിച്ചിറ ജിഫ്‌രി ഹൗസിന്‌ സ്വാതന്ത്ര്യസമരത്തിലും കേരളത്തിലെ ഇസ്‌ ലാമിക സംഘമുന്നേറ്റ ചരിത്രത്തിലും നിർണായക സ്വാധീനമുണ്ട്‌. കാലങ്ങളായി മുസ്ലിം സമൂഹത്തിന്റെ ഒരു കോടതിയായി പ്രവർത്തിച്ച ജിഫ്‌രി ഹൗസിന്റെ അവസാനത്തെ സാരഥിയായിരുന്നു ഒരർത്ഥത്തിൽ ഫസൽ തങ്ങൾ. 1928 ൽ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്​‍്​‍്‌രി തങ്ങളുടെ മകനായി ജനിച്ച്‌ ഫസൽ തങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ പൊതുരംഗത്ത്‌ വരികയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുകയും ചെയ്തു. . സ്വാതന്ത്യത്തിനു ശേഷവും കോൺഗ്രസ്‌ പ്രവർത്തന രംഗത്ത്‌ സജീവമായിരുന്ന തങ്ങൾ കുറഞ്ഞ കാലം മുസ്ലിം ലീഗിലും പ്രവർത്തിച്ചിരുന്നു. പാണക്കാട്‌ തങ്ങളുമായി കുടുബ ബന്ധമുള്ള തങ്ങൾ ശിഹാബ്‌ തങ്ങളുടെ ഉറ്റ സുഹൃത്തായിരുന്നു.

കോഴിക്കോട്‌ സിറ്റി എസ്‌.വൈ.ഏശിന്റെ പ്രസിഡന്റായി സുന്നി പ്രവർത്തന ഗോദയിൽ സജീവമായതോടെ രാഷ്ട്രീയ രംഗം ഉപേക്ഷിക്കുകയും ജീവിതം പൂർണമായും സുന്നി സംഘടനാ മുന്നേറ്റത്തിന്‌ വിനിയോഗിക്കുകയും ചെയ്തു. ഏശി.വൈ.എസ്‌ താലൂക്ക്‌ പ്രസിഡന്റ്‌, കോഴിക്കോട്‌ ജില്ലയുടെ പ്രഥമ പ്രസിഡന്റ്‌ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച തങ്ങൾ ദീർഘകാലം എസ്‌.വൈ.എസ്‌ സംസ്ഥാന ഉപാധ്യക്ഷണായിരുന്നു. വിദ്യാഭ്യാസ ബോർഡിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്‌.

1978 ൽ മർകസ്‌ സ്ഥാപിക്കുമ്പോൾ തന്നെ അതിന്റെ കമ്മറി അംഗമായിരുന്ന അദ്ദേഹം പിന്നീട്‌ വൈസ്‌ പ്രസിഡന്റും ഒടുവിൽ പ്രസിഡന്റുമായി പ്രവർത്തിച്ചു. ഏഷ്യയിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സമുച്ചയമായി മാറിയ മർകസിന്റെ വളർച്ചയിൽ കാന്തപുരം എ.പി അബൂബകർ മുസ്ലിയാരോടൊപ്പെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.

1990 മുതൽ 1994 വരെ കേരള വഖഫ്‌ ബോർഡ്‌ ചെയർമാനെന്ന നിലയിലും മാതൃകാ പ്രവർത്തനം കാഴ്ച വെച്ചു. .

സുന്നീ സംഘടനകൾക്ക്‌ ഓഫീസില്ലാതിരുന്ന കാലത്ത്‌ കോഴിക്കോട്‌ കുറ്റിച്ചിറയിലെ ജിഫ്‌രി ഹൗസായിരുന്നു ആസ്ഥാനം. സമസ്തയുടെ പല നിർണായക യോഗങ്ങളും ജിഫ്‌ രി ഹൗസിലാണ്‌ ചേർന്നത്‌. ജിഫ്രി ഹൗസിലെത്താത്ത നേതാക്കൾ വിരളമായിരിക്കും. കോഴിക്കോട്‌ ഖാസിമാരുടെ തെരെഞ്ഞെടുപ്പിലെല്ലാം ഒരു മധ്യസ്ഥന്റെ റോളിൽ തങ്ങളുണ്ടായിരുന്നു.

ശംസുൽ ഉലമയുമായി അടുത്ത ബന്ധം കാരണം പല സ്റ്റേജുകളിലും ഒന്നിച്ച്‌ പങ്കെടുക്കുമായിരുന്നു. ശരീഅത്ത്‌ വിവാദ കാലത്ത്‌ മുതലക്കുളം സമ്മേളനത്തിൽ ബിദ്‌അത്തുകാർക്ക്‌ അനുകൂലമാകുന്ന നിലയിൽ ശംസുൽ ഉലമ മൗനം പാലിച്ചതു വേദിയിൽ ഒപ്പമുണ്ടായിരുനന തങ്ങൾക്ക്‌ പിടിച്ചില്ല. എസ്‌.വൈ.എസ്സിന്റെ എറണാകുളം സമ്മേളനം നിർത്തി വെക്കാൻ ശംസുൽ ഉലമയുടെ പേരിൽ കോഴിക്കോട്‌ ലീഗ്‌ ഹൗസിൽ നിന്ന്‌ കത്ത്‌ വരുന്ന സാഹചര്യം കൂടിയായപ്പോൾ തങ്ങളിലെ ആദർശ പോരാളി ഉണർന്നെണീറ്റു. താജുൽ ഉലമയ്ക്കും കാന്തപുരം ഉസ്താദിനും ശക്തമായ പിന്തുണയുമായി കേരളമൊന്നാകെ പടയോട്ടം നടത്തുകയായിരുന്നു പിന്നീട്‌ ഫസൽ തങ്ങൾ. എറണാകുളം സമ്മേളന വിജയത്തിൽ തങ്ങളുടെ ഹിമ്മത്ത്‌ കൂടി ഒരു കാരണമായിട്ടുണ്ട്‌.

ആരോഗ്യം മോശമായിട്ടും കഴിഞ്ഞ നാളുകളിൽ സംഘടനാ വേദികളെ ധന്യമാക്കാൻ തങ്ങൾ ഓടിയെത്തുമായിരുന്നു. മാർച്ച്‌ അവസാനം കോഴിക്കോട്‌ ജൂബിലി ഇസ്ലാമിക്‌ സെന്ററിൽ നടന്ന എസ്‌.വൈ.എസ്‌ സംസ്ഥാന കൊൺസിലേഴ്സ്‌ ക്യാമ്പിന്റെ പതാക ഉയർത്തുകയും പ്രവർത്തകരെ ആശിർവദിക്കുകയും ചെയ്തിരുന്നു. സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സമ്മേളങ്ങളിലും പ്രധാന ചടങ്ങുകളിലുമെല്ലാം തങ്ങള്ളുടെ സാന്നിദ്ധ്യം അനുഗ്രഹീതമായിരുന്നു. ഇനി അതെല്ലാം ഒരു ഓർമ മാത്രം.

കുറ്റിച്ചിറയിലെ ജിഫ്രി ഹൗസിൽ തങ്ങളുടെ ചിരിക്കുന്ന മുഖം നേരിൽ ദർശിക്കാൻ ഇനി കേരളീയ സമൂഹത്തിന്‌ ഭാഗ്യം ലഭിക്കില്ലെങ്കിലും തങ്ങളുടെ അന്ത്യ വിശ്രമ സങ്കേതം ജിഫ്‌റി ഹൗസ്‌ തന്നെയാകും. പതിനായിരങ്ങളുടെ അന്ത്യോപചാരം ഏറ്റ്‌ വാങ്ങി ഫസൽ തങ്ങൾ ഇലാഹീ സവിധത്തിലേക്ക്‌ യാത്രയാകുന്നു. അവിടുത്തോടൊപ്പം നാളെ സ്വർഗീയാരാമത്തിൽ ഒരുമിക്കാൻ ഞങ്ങൾക്കും ഭാഗ്യമുണ്ടാവട്ടെ. ആമീൻ!

www.ssfmalappuram.com

മർകസ് പ്രസിഡന്റ്‌ സയ്യിദ്ഫസൽ അൽ ജിഫ്‌രി ‌വഫാത്തായി


കോഴിക്കോട്‌: കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ പ്രസിഡന്റ്‌ സയ്യിദ്ഫസൽ അൽ ജിഫ്‌രി പുലർച്ചെ 4:30ന്‌വഫാത്തായി


കോഴിക്കോട്: പ്രമുഖ പണ്ഡിതനും മര്‍കസ് പ്രസിഡന്റും മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ സയ്യിദ് ശിഹാബ് അല്‍ ജിഫ്രി (81) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിക്ക് കോഴിക്കോട് വെച്ചായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് 5 മണിക്ക് കോഴിക്കോട് നടക്കും. സയ്യിദ് ഫള്ലുബ്നു മുഹമ്മദ് ശിഹാബ് അല്‍ ജിഫ്രി എന്നാണ് നാമം. 1928 ആഗസ്റ് 5ന് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങളുടെ മകനായി ജനിച്ച ഫസല്‍ തങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട് മദ്റസത്തുല്‍ ജിഫ്രിയ്യ, ഗണപതി ഹൈസ്കൂള്‍, മദ്റസത്തുല്‍ മുഹമ്മദിയ്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അയ്യിപ്ര കുഞ്ഞഹമ്മദ് മുസ്ലിയാര്‍, മുഹമ്മദലി മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ കോഴിക്കോട് എന്നിവര്‍ ഉസ്താദുമാരാണ്. 1962 മുതല്‍ പൊതു പ്രവര്‍ത്തന രംഗത്ത് സേവനം ചെയ്ത തങ്ങള്‍ മഊനത്തുല്‍ ഇസ്ലാം സഭ, തര്‍ബിയതുല്‍ ഇസ്ലാം സഭ എന്നിവയുടെ വൈസ് പ്രസിഡന്റായും കോഴിക്കോട് ഖാസി കമ്മിറ്റി പ്രസിഡന്റായും കോഴിക്കോട് ഉമറാ കമ്മിറ്റി ചെയര്‍മാനായും ഹജ്ജ് കമ്മിറ്റി മെമ്പറായും തൌഫീഖ് പബ്ളിക്കേഷന്‍സിന്റെ വൈസ് പ്രസിഡന്റായും സുന്നത്ത് മാസികയുടെ മാനേജിംഗ് എഡിറ്ററായും പ്രവര്‍ത്തിച്ചു.

മൂന്ന് നൂറ്റാണ്ട് മുമ്പ് യമനിലെ ഹളര്‍ മൌത്തില്‍ നിന്നും കേരളത്തിലെത്തിയ ജിഫ്രി സയ്യിദ് വംശത്തിലെ പ്രധാന കണ്ണിയാണ് സയ്യിദ് ഫസല്‍ ജിഫ്രി. കുറ്റിച്ചിറ ജിഫ്രിഹൌസിന് സ്വാതന്ത്ര്യ സമരത്തിലും കേരളത്തിലെ ഇസ്ലാമിക സംഘ മുന്നേറ്റ ചരിത്രത്തിലും നിര്‍ണ്ണായക സ്വധീനമുണ്ട്. ജിഫ്രി ഹൌസിന്റെ അവസാന സാരഥിയായിരുന്നു ഫസല്‍ തങ്ങള്‍. കോഴിക്കോട് സിറ്റി എസ് വൈ എസിന്റെ പ്രസിഡന്റായി സംഘടനാ രംഗത്തെത്തിയ തങ്ങല്‍ പിന്നീട് താലൂക്ക് പ്രസിഡന്റ്, കോഴിക്കോട് ജില്ലയുടെ പ്രഥമ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം എസ് വൈ എസ് ഉപാധ്യക്ഷനായിരുന്നു. 1990 മുതല്‍ 1994 വരെ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നു.

1978ല്‍ മര്‍കസ് സ്ഥാപിക്കുമ്പോള്‍ തന്നെ അതിന്റെ കമ്മിറ്റി അംഗമായിരുന്ന തങ്ങള്‍ പിന്നീട് വൈസ് പ്രസിഡന്റും ഒടുവില്‍ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. ഏഷ്യയിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സമുച്ചയമയി വളര്‍ന്ന മര്‍കസിന്റെ വളര്‍ച്ചയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരോടൊപ്പം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. സുന്നി സംഘടനകള്‍ക്ക് ഓഫീസില്ലാതിരുന്ന കാലത്ത് കോഴിക്കോട് തങ്ങള്‍സ് റോഡിലെ ജിഫ്രി ഹൌസായിരുന്നു ആസ്ഥാനം. സമസ്തയുടെ പല നിര്‍ണായക യോഗങ്ങളും ജിഫ്രി ഹൌസിലാണ് ചേര്‍ന്നത്. നിലവിലുള്ള നേതാക്കള്‍ക്ക് പുറമെ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരടക്കമുള്ള എല്ലാ നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കഴിഞ്ഞ മാസം 22ന് നടന്ന ദുബൈ മര്‍കസ് ഉദ്ഘാടന ചടങ്ങില്‍ തങ്ങള്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ മത സാംസ്കാരിക രംഗങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന തങ്ങളുടെ വിയോഗം കേരളത്തിനു കനത്ത നഷ്ടമാണ്. മരണ വിവരമറിഞ്ഞയുടനെ കോഴിക്കോട് ജിഫ്രി ഹൌസിലേക്ക് ജനപ്രവാഹം തുടങ്ങി. ഖദീജമുല്ല ബീവിയാണ് ഭാര്യ. സയ്യിദ് ഹാശിം ശിഹാബ്, സയ്യിദ് ജഅ്ഫര്‍ ശിഹാബ്, ശരീഫ ഹഫ്സ, സയ്യിദ് സ്വാലിഹ് ശിഹാബ്, സയ്യിദ് അനസ് ശിഹാബ്, സയ്യിദ് സിറാജ് ശിഹാബ്, സയ്യിദ് നൌഫല്‍ ശിഹാബ്, സയ്യിദ് സഹല്‍ ശിഹാബ് എന്നിവര്‍ മക്കളാണ്. ഈജിപ്തിലായിരുന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ കോഴിക്കോട്ടെത്തി. വൈകിട്ട് 4ന് മിസ്കാല്‍ പള്ളിയില്‍ വെച്ച് മയ്യിത്ത് നിസ്കാരം നടക്കും. തുടര്‍ന്ന് ജിഫ്രി ഹൌസില്‍ തങ്ങല്‍ അന്ത്യ വിശ്രമം കൊള്ളും.

സയ്യിദ് ഫസല്‍ തങ്ങളുടെ വിയോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരി, സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്ലിയാര്‍, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

http://www.ssfmalappuram.com/

സയ്യിദ്ഇസ്മാഈൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ അന്തരിച്ചു


പാനൂർ: പ്രമുഖ മത പണ്ഡിതനും ഗ്രന്ഥകർത്താവുമായ പാനൂർ മൊകേരി തങ്ങൾ പീടികയിലെ സയ്യിദ്‌ ഇസ്മാഈൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ (72) അന്തരിച്ചു. ജാമിഅ സഹ്‌റ കോളജ്‌ സ്ഥാപകനും പ്രിൻസിപ്പലുമായിരുന്നു.

മഞ്ചേശ്വർ ഉദ്യാവർ സയ്യിദ്‌ ഹുസൈൻ കോയ തങ്ങളുടെയും കുഞ്ഞീബിയുടെയും മകനാണ്‌. ദാറുൽ ഉലൂം ദയൂബന്ദിൽനിന്നും ഔപചാരിക മതവിദ്യാഭ്യാസം നേടിയതിന്‌ ശേഷം കാസർകോട്‌ ഖാസി പരേതനായ എ.പി അബ്ദു റഹ്മാൻ (അവറാൻ) മുസ്ലിയാർ, സയ്യിദ്‌ അബ്ദു റഹ്മാൻ ബുഖാരി ഉള്ളാൾ, അബ്ദു റഹ്മാൻ ഫൾഫരി, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, എന്നിവരിൽ നിന്നും ദർസ്‌ വിദ്യാഭ്യാസവും കരസ്ഥമാക്കി. ചാവക്കാട്‌, പാറക്കടവ്‌ വലിയ ജുമുഅത്ത്‌ പള്ളി, പയ്യോളി, ഒളവട്ടൂർ, ചെറുകുന്ന്‌, കരുവൻ തുരുത്തി എന്നീ പള്ളികളിൽ ദർസ്‌ നടത്തി. ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക്‌ കോളജിന്റെ സ്ഥാപനായിരുന്നു. 1974ൽ പാനൂരിനടുത്ത തങ്ങൾ പീടികയിൽ ജാമിഅ സഹ്‌റ എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി. ജാമിഅ സഹ്‌റയിൽ പഠിപ്പിക്കുന്ന ഗ്രന്ഥങ്ങൾ സ്വന്തമായി രചിച്ചതാണ്‌. കൂടാതെ മദാരിജ്‌ (കർമ ശാസ്ത്രം), അലാഹാമിശിത്തഫാസീർ ഏഴ്‌ വാല്യം, അൽ മൻത്വിഖ്‌ (തർക്കശാസ്ത്രം), അൽ കലാം (വിശ്വാസം), താരീഖുൽ ഇസ്ലാം (ചരിത്രം), അന്നിബ്‌റാസ്‌ മൂന്ന്‌ വാല്യം തുടങ്ങിയ ചെറുതും വലുതുമായ അനേക ഗ്രന്ഥങ്ങളുടെ കർത്താവാണ്‌. ഇദ്ദേഹം രചിച്ച പല ഗ്രന്ഥങ്ങളും വിദേശ സർവ്വക ലാശാലകളിലെ ഗവേഷണ വിദ്യാർഥികൾ ഉപയോഗിച്ചു വരുന്നു.

11/05/2010
www.ssfmalappuram.com

Saturday, May 8, 2010

അൽ-ഇസ്വാബ അംഗം അക്ബർ സ്വാദിഖ്‌ മരണപ്പെട്ടു


കൊണേ​‍്ടാട്ടി: ബൈക്കിൽ നിന്ന്‌ വീണ്‌ പരിക്കേറ്റ എസ്എസ്എഫ്‌ പ്രവർത്തകനും കൊണേ​‍്ടാട്ടി ഡിവിഷനിലെ വാഴയൂർ സെക്ടർ അൽ-ഇസ്വാബ അംഗവുമായ അക്ബർ സ്വാദിഖ്‌ (20) ശനിയാഴ്ച (8-05-2010 )പുലർച്ചെ മരിച്ചു. ഫറോക്ക്‌ ചുങ്കത്ത്‌ വെച്ച്‌ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണം വിട്ട്‌ പുറകിൽ നിന്നും തെറിച്ച്‌ വീണ അക്ബർ സ്വാദിഖ്‌ കോഴിക്കോട്‌ മെഡിക്കൽ കോളെജിൽ ചികിൽസയിലായിരുന്നു.

കാരാട് ബദര്‍ പള്ളിയില്‍ മയ്യിത്ത് മറവ് ചെയ്തു . സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, മയ്യിത്ത്‌ നിസ്‌കാരത്തിന്‌ നേതൃത്വം നല്‍കി. പ്രൊഫ. എ.കെ ഹമീദ്‌, കെ.എം.എ റഹീം, എന്‍.വി അബ്‌ദുറസാഖ്‌ സഖാഫി, വി.പി.എം. ഇസ്‌ഹാഖ്‌, എം.എ മജീദ്‌ അരിയല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പിതാവ്‌അഹ്‌മദ്‌കുട്ടി, മാതാവ്‌ ഫാത്തിമ സുഹ്‌റ, സഹോദരങ്ങള്‍ നജീബ്‌ (ജിദ്ദ), നസീര്‍ (യു.എ.ഇ), സഹോദരി നൗശിദ
news & picture by : www.ourssf.ning.com

Friday, May 7, 2010

പ്രസ്ഥാനത്തിന്‌വേണ്ടി ജീവിച്ച എസ്.എ റഹ്‌മാൻ



മലപ്പുറം: സമുദായത്തിനും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച എസ്‌ എ റഹ്മാന്റെ വിയോഗം ഇനിയും ഉൾകൊള്ളാൻ അടുത്തറിയുന്നവർക്കും ബന്ധുക്കൾക്കുമായിട്ടില്ല. ബന്ധുവിനെ വിദേശത്തേക്ക്‌ യാത്രയാക്കി നെടുമ്പാശേരിയിൽ നിന്നും മടങ്ങും വഴി കോട്ടക്കൽ പാലത്തറയിൽ വെച്ചുണ്ടായ അപകടത്തിലാണ്‌ എസ്‌ വൈ എസ്‌ ജില്ലാ കൗൺസിൽ അംഗമായ അരീക്കോട്‌ പൂവ്വത്തിക്കൽ സ്രാമ്പിയൻ അബ്ദുർറഹ്‌മാൻ (40) എന്ന എസ്‌ എ റഹ്‌മാൻ മരണപ്പെട്ടത്‌.

ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ്‌ ഇതുവഴി സർവീസ്‌ നടത്തുന്ന സ്വകാര്യ ബസിന്‌ പുറകിലിടിക്കുകയായിരുന്നു. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും പ്രസ്ഥാനത്തിനൊപ്പം നടന്ന റഹ്‌മാൻ സമുദായ സേവനത്തിനിടയിൽ ജീവിക്കാൻ മറന്ന പ്രാസ്ഥാനിക രംഗത്തെ അപൂർവ പ്രതിഭാശാലിയായിരുന്നു. പ്രാസംഗികനും മികച്ച സംഘാടകനുമായ റഹ്മാൻ രിസാല ഉൾപ്പെടെ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലെ ആദ്യകാല എഴുത്തുകാരനായിരുന്നു. ഏറനാട്‌ താലൂക്ക്‌ എസ്‌ എസ്‌ എഫിന്റെ അവസാന പ്രസിഡന്റായിരുന്ന ഇദ്ദേഹം പിന്നീട്‌ എസ്‌ വൈ എസ്‌ ഘടകങ്ങളിൽ സജീവ സാന്നിധ്യമാകുകയായിരുന്നു. ജോലി ആവശ്യാർഥം വിദേശത്ത്‌ പോയ റഹ്മാൻ 2005ൽ തിരിച്ചു വന്നതിന്‌ ശേഷം വീണ്ടും തന്റെ പ്രവർത്തനഗോദയിൽ ചുവടുറപ്പിക്കുകയായിരുന്നു. തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ പ്രധാന ശിഷ്യരിൽ ഒരാളുമാണ്‌. എസ്‌ വൈ എസ്‌ ഊർങ്ങാട്ടിരി പഞ്ചായത്ത്‌ സെക്രട്ടറി, പൂവ്വത്തിക്കൽ നുസ്‌റത്തുൽ ഇസ്ലാം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഈ മാസം ഒൻപതിന്‌ നടക്കുന്ന എസ്‌ വൈ എസ്‌ ഊർങ്ങാട്ടിരി പഞ്ചായത്ത്‌ ആദർശസമ്മേളനത്തിന്റെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കിയാണ്‌ ഇദ്ദേഹം വിട പറഞ്ഞത്‌. ഇന്ന്‌ നടക്കേണ്ട ബൈക്ക്‌ റാലിയുൾപ്പെടെയുള്ള സമ്മേളന അനുബന്ധ പ്രവർത്തനങ്ങൾ ഈ കാര്യദർശി ചിട്ടയോടെ ക്രമീകരിച്ചിരുന്നു. ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയിൽ മരണ വിവരമറിഞ്ഞ്‌ എസ്‌ വൈ എസ്‌ ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂർ, കോട്ടക്കൽ മേഖലാ സെക്രട്ടറി മുഹമ്മദ്‌ ക്ളാരി എന്നിവരുടെ നേതൃത്വത്തിൽ നിരവധി എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ്‌ പ്രവർത്തകരാണ്‌ എത്തിയത്‌. തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കൊണ്ടു വന്നപ്പോഴും ആശുപത്രി പരിസരത്ത്‌ നിരവധി സുന്നി പ്രവർത്തകരാണ്‌ തടിച്ചു കൂടിയത്‌. എസ്‌ വൈ എസ്‌ സംസ്ഥാന സെക്രട്ടറിമാരായ എൻ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റർ, മജീദ്‌ കക്കാട്‌, മുഹമ്മദ്‌ പറവൂർ, ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂർ, വടശ്ശേരി ഹസ്സൻ മുസ്ലിയാർ, കെ ടി ത്വാഹിർ സഖാഫി, എളങ്കൂർ സയ്യിദ്‌ മുത്തുക്കോയ തങ്ങൾ പരേതന്റെ വസതി സന്ദർശിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചൂളാട്ടിപ്പാറ സുന്നി ജുമുഅ മസ്ജിദ്‌ ഖബർ സ്ഥാനിൽ മറവ്‌ ചെയ്തു. കെ പി എച്ച്‌ തങ്ങൾ മയ്യിത്ത്‌ നിസ്കാരത്തിന്‌ നേതൃത്വം നൽകി. ചെമ്മാട്‌ ടൗൺ സുന്നി മസ്ജിദിൽ നടന്ന മയ്യിത്ത്‌ നിസ്കാരത്തിന്‌ പൊന്മള മൊയ്തീൻകുട്ടി മുസ്ലിയാർ നേതൃത്വം നൽകി.

06/05/2010

Wednesday, May 5, 2010

എസ്‌.എ റഹ്‌മാൻപുവ്വത്തിക്കൽ വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം: എസ്‌വൈ എസ്‌ ഊർങ്ങാട്ടിരി പഞ്ചായത്ത്‌ സെക്രട്ടറിയും എസ്എസ്എഫ്‌ മുൻ ഏറനാട്‌ താലൂക്ക്‌ പ്രസിഡന്റുമായിരുന്ന എസ്‌.എ റഹ്‌മാൻപുവ്വത്തിക്കൽ വാഹനപകടത്തിൽ മരിച്ചു. വിദേശത്തേക്ക്‌ പോവുകയായിരുന്ന സഹോദരീ പുത്രനെ യാത്രയാക്കി തിരിച്ച്‌ വരുമ്പോൾ ചങ്കുവെട്ടി മാതൃഭൂമി ജംഗ്ഷനിൽ വെച്ച്‌ കാലത്ത്‌ ഏഴിനായിരുന്നു അപകടം.

05/05/2010
http://www.ssfmalappuram.com/

Tuesday, May 4, 2010

അബ്ദുറഹ്‌മാൻ ഇച്ചിലങ്കോട്‌ വാഹനാപകടത്തിൽ മരിച്ചു

കുമ്പള: എസ്‌വൈ എസ്‌ റിയാദ്‌ സജീവ പ്രവർത്തകനും, സഅദിയ്യ, മുഹിമ്മാത്ത്‌ സ്ഥാപനങ്ങളുടെ സഹകാരിയുമായ അബ്ദുറഹ്‌മാൻ ഇച്ചിലങ്കോട്‌ കുമ്പള ആരിക്കാടിയിൽ വാഹനാപകടത്തിൽ മരിച്ചു. കുമ്പള ശാന്തിപ്പള്ളിയിൽ നടന്ന ഖാസി സ്ഥനാരോഹണ പരിപാടിയിൽ സംബന്ധിക്കാൻ വരുന്ന വഴിയിലാണ്‌ അപകടമുണ്ടായത്‌.


04/05/2010

Wednesday, April 28, 2010

ഹസ്സൈനാർ ഹാജി ഉദിനൂർ മരണപ്പെട്ടു

കാസർകോട് :എസ്.വൈ.എസ്. ഉദിനൂർ പ്രസിഡന്റ് ഹസ്സൈനാർ ഹാജി അല്പ സമയം മുമ്പ് മരണപ്പെട്ടു. ഹൃദയസ്തംഭനമാണ്‌ മരണകാരണമെന്നറിയുന്നു.


e-mail from :
അസൈനാർ
ഉദിനൂർ ,എസ്.എസ്.എഫ്. യൂനിറ്റ്
assumisry@gmail.com

Monday, April 26, 2010

അബ്ദു‌റഹ്‌മാൻ കുരിക്കൾ മാവൂർ മരണപ്പട്ടു.

അബ്‌ദുറഹ്മാൻ കുരിക്കൾ മാവൂർ കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയിൽ വെച്ച് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

ഇ-മെയിൽ
Kunhabdullah Perambra
Riyadh - K.S.A
Mob: +(966) 56 1406778

Saturday, April 24, 2010

മരക്കാർ ഹാജി മുക്കം മരണപ്പെട്ടു.

എൻ.ടി. മരക്കാർ ഹാജി (മുക്കം ) ഇന്നലെ (വെള്ളിയാഴ്ച 23-04-2010 ) മരണപ്പെട്ടു. പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും ദുആ ചെയ്യാനും അഭ്യർത്ഥിക്കുന്നു.


jaffar kolikkal [jaffarkl@gmail.com]

Thursday, April 22, 2010

അബ്ദുസ്സമദ് മൗലവി കാഞ്ഞിപ്പുഴ മരണപ്പെട്ടു

മണപള്ളി മുസ്ലിം ജമാഅത്തിലെ മുന്‍ ഖതീബ് അബ്ദുസ്സമദ് മൗലവി കാഞ്ഞിപ്പുഴ മരണപ്പെട്ടു.

ഉസ്താദിന് വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാനും മഗ്ഫിറത്തിന് വേണ്ടി ദുആ ചെയ്യാനും വിനയപൂര്‍വ്വം ആവശ്യപ്പെടുന്നു


e-mail from :
Hussain Kattanam [abuameen786@gmail.com]

Monday, April 19, 2010

സുൽഫീക്കർ സഖാഫിയുടെ പിതാവ്‌ മരണപെട്ടു





മലപ്പുറം: എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രവർത്തക സമിതി അംഗം മേൽമുറി സുൽഫീക്കർ സഖാഫി (മഅ​‍്ദിൻ) യുടെ പിതാവ്‌ മാടമ്പി കുഞ്ഞറമു ഹാജി മരണപെട്ടു. മയ്യിത്ത്‌ നിസ്കാരം തിങ്കളാഴ്ച 19-0-2010 രാവിലെ എട്ടു മണിക്ക്‌ കോണോംപാറ ജുമാമസ്ജിദിൽ.

18/04/2010

Saturday, April 17, 2010

അബ്ദുല്ല കാരാത്തോടിന്‌ ആയിരങ്ങളുടെ പ്രാർഥനാ മൊഴി




മലപ്പുറം: പ്രസ്ഥാന വഴിയിൽ തുടിക്കുന്ന ഓർമകൾ ബാക്കി വെച്ച്‌ അകാലത്തിൽ വിട പറഞ്ഞ അബ്ദുല്ല കാരാത്തോടിന്‌ ആയിരങ്ങളുടെ പ്രാർഥനാ മൊഴി. ഈ മാസം ഒന്നു മുതൽ എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റി നടത്തിയ ഉണർത്തുജാഥയിലെ സ്ഥിരാംഗമായിരുന്നു കർമധീരനായ മുന്നണിപ്പോരാളി. ജാഥ കഴിഞ്ഞ്‌ മടങ്ങുംവഴി തന്റെ ആയുസ്‌ കാലത്തിന്റെ മുഴുസമയവും വിനിയോഗിച്ച പ്രസ്ഥാന വഴിയിൽ തന്നെയായിരുന്നു വിയോഗവും. പ്രസ്ഥാന വഴിയിൽ ഇറങ്ങിയ ശേഷം ഈ കർമയോഗി സ്വന്തം കട്ടിലിലുറങ്ങിയത്‌ അപൂർവമായിരുന്നു. എസ്‌ എസ്‌ എഫിന്റെ ഫിത്‌യതുസ്സദാദ്‌, അൽ ഇസ്വാബ സംഘങ്ങളിൽ നിറസാന്നിധ്യമായിരുന്നു. സംഘടനാ പ്രവർത്തകർക്കിടയിൽ ഏകാംഗ പ്രകടനങ്ങൾക്ക്‌ ആവേശത്തിന്റെ കൊടി പിടിച്ചതും അബ്ദുല്ല തന്നെ. പിരിവിനിറങ്ങുമ്പോഴും നിറപുഞ്ചിരിയോടെ കലക്ഷൻ നടത്തുന്ന അബ്ദുല്ലയുടെ മുഖം മറക്കാനാകില്ല. സംഘടനാ പ്രവർത്തനത്തിനായി നോട്ടീസൊട്ടിച്ചും ബാനർ കെട്ടിയും രംഗത്തുണ്ടായിരുന്ന അബ്ദുല്ല ഇടവേളയിൽ ലഭിക്കുന്ന സമയം പള്ളികളിലും പ്രസ്ഥാന കാര്യാലയങ്ങളിലുമാണ്‌ ചെലവിട്ടത്‌. നിറപുഞ്ചിരിയുടെ ആദർശ വഴിയിൽ സഞ്ചരിച്ച ഈ കർമയോഗി സംഘാടകർക്ക്‌ വലിയൊരു പാഠം നൽകിയാണ്‌ യാത്രയായത്‌. മരിക്കുമ്പോൾ അദ്ദേഹത്തിന്‌ 26 വയസ്സായിരുന്നു. പിതാവ്‌ അലവിക്കുട്ടി, മാതാവ്‌ നഫീസ, ഭാര്യ സഫീന, മകൾ ഫാത്തിമ ശമീന.

മയ്യിത്ത്‌ നിസ്കാരത്തിന്‌ സയ്യിദ്‌ ഇബ്‌റാഹീം ഖലീൽ ബുഖാരി നേതൃത്വം നൽകി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി, സയ്യിദ്‌ ഹുസൈൻ ശിഹാബ്‌ ആറ്റക്കോയ തങ്ങൾ, ഇ സുലൈമാൻ മുസ്ലിയാർ, സി പി സൈതലവി, എൻ അലിഅബ്ദുല്ല, അലവി സഖാഫി കൊളത്തൂർ, പി എം മുസ്തഫ കോഡൂർ, കെ ടി ത്വാഹിർ സഖാഫി, ആർ പി ഹുസൈൻ, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, എ കെ ശശീന്ദ്രൻ എം എൽ എ, മുൻമന്ത്രി എ സി ഷൺമുഖദാസ്‌, പി കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി കെ കുഞ്ഞു പരേതന്റെ വസതി സന്ദർശിച്ചു. മയ്യിത്ത്‌ കാരാതോട്‌ ജുമുഅ മസ്ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി. ​‍


ഫോട്ടോ :ഫഹദ് ഇരുമ്പുഴി

Friday, April 16, 2010

അബ്‌ദുല്ല കാരത്തോട്‌ വാഹനാപകടത്തിൽ മരിച്ചു



മാരുതി വാനില്‍ ലോറിയിടിച്ച്‌ എസ്‌ എസ്‌ എഫ്‌ പ്രവര്‍ത്തകന്‍ മരിച്ചു
Friday, 16 April 2010 16:37

കൊയിലാണ്ടി: ദേശീയ പാതയില്‍ കൊയിലാണ്ടിക്കും മൂടാടിക്കുമിടയില്‍ 17-ാം മൈലില്‍ മാരുതി വാനില്‍ ലോറിയിടിച്ച്‌ വാന്‍ യാ്രതക്കാരനായ എസ്‌ എസ്‌ എഫ്‌ പ്രവര്‍ത്തകന്‍ മരിച്ചു. നാല്‌ പേര്‍ക്ക്‌ പരുക്കേറ്റു. മാരുതിവാന്‍ യാത്രക്കാരനായ മലപ്പുറം ഊരകം കാരത്തോട്‌ സ്വദേശി ചക്കിപ്പാറയില്‍ അലവിക്കുട്ടിയുടെ മകന്‍ അബ്‌ദുല്ല (29) ആണ്‌ മരിച്ചത്‌.

ഇന്നലെ രാവിലെ ഏഴ്‌ മണിയോടെയാണ്‌ സംഭവം. ഹൊസങ്കടിയില്‍ എസ്‌ എസ്‌ എഫ്‌ ഉണര്‍ത്തു ജാഥയില്‍ പങ്കെടുത്ത ശേഷം തിരിച്ചുവരികയായിരുന്ന ജാഥ അംഗങ്ങള്‍ സഞ്ചരിച്ച വാനാണ്‌ അപടത്തില്‍ പെട്ടത്‌. ജാഥയിലെ സ്ഥിരാംഗവും വളണ്ടിയറുമായിരുന്നു അബ്‌ദുല്ല. എസ്‌ എസ്‌ എഫ്‌ കൊണ്ടോട്ടി ഡിവിഷന്‍ സെക്രട്ടറിയും മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ സി കെ എം ഫാറൂഖ്‌ പള്ളിക്കല്‍ (26, വെളിമുക്ക്‌ സെക്രട്ടറി മുഹമ്മദ്‌ ഫള്‌ല്‍ (23), വാന്‍ ഡ്രൈവര്‍ അയ്യൂബ്‌ ഒല്ലൂര്‍ (25) ജാഥാംഗം ശഫീഖ്‌ പെരിമ്പലം (23) എന്നിവരെ പരുക്കുകളോടെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ മാരുതിവാന്‍ സമീപത്തെ ചാലിലേക്ക്‌ മറിഞ്ഞു. സമീപവാസികളാണ്‌ അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്‌. ആശുപത്രിയിലേക്കുള്ള വഴിമധേ്യയായിരുന്നു അബ്‌ദുല്ലയുടെ മരണം. മലപ്പുറം ഡിവിഷന്‍ എസ്‌ എസ്‌ എഫ്‌ പ്രവര്‍ത്തക സമിതി അംഗമായിരുന്ന അബ്‌ദുല്ല വിദേശപര്യടനം കഴിഞ്ഞ്‌ 20 ദിവസത്തെ അവധിക്കായി നാട്ടിലെത്തിയതായിരുന്നു. ഉണര്‍ത്തു ജാഥ കഴിഞ്ഞ്‌ വീണ്ടും വിദേശത്തേക്ക്‌ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ്‌ അപകടം. മാതാവ്‌ നഫീസ. ഭാര്യ: സഫീനത്ത്‌, ഒരു വയസ്സുള്ള ഫാത്തിമത്തുല്‍ ശമീമ ഏകമകളാണ്‌. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി, സയ്യിദ്‌ ഹുസൈന്‍ ശിഹാബ്‌ ആറ്റക്കോയ തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സി പി സൈതലവി, എന്‍ അലിഅബ്‌ദുല്ല, അലവി സഖാഫി കൊളത്തൂര്‍, മുസ്‌തഫ മാസ്റ്റര്‍ കോഡൂര്‍, കെ ടി ത്വാഹിര്‍ സഖാഫി, ഡോ. എ പി അബ്‌ദുല്‍ ഹകീം അസ്‌ഹരി, കൂറ്റമ്പാറ അബ്‌ദുര്‍റഹ്‌മാന്‍ ദാരിമി, ആര്‍ പി ഹുസൈന്‍, എ കെ ശശീന്ദ്രന്‍ എം എല്‍ എ, മുന്‍മന്ത്രി എ സി ഷണ്‍മുഖദാസ്‌, പി കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി കെ കുഞ്ഞു പരേതന്റെ വസതി സന്ദര്‍ശിച്ചു. കൊയിലാണ്ടി പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തിയ മയ്യിത്ത്‌ താലൂക്ക്‌ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കൊയിലാണ്ടി സിദ്ദീഖ്‌ പള്ളിയില്‍ നടന്ന മയ്യിത്ത്‌ നിസ്‌കാരത്തിന്‌ എസ്‌ എസ്‌ എഫ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ തങ്ങളും കാരാതോട്‌ ജുമുഅ മസ്‌ജിദില്‍ നടന്ന മയ്യിത്ത നിസ്‌കാരത്തിന്‌ സയ്യിദ്‌ ഇബ്‌റാഹീം ഖലീല്‍ ബുഖാരിയും നേതൃത്വം നല്‍കി. മയ്യിത്ത്‌ കാരാതോട്‌ ജുമുഅ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ ഖബറടക്കി.


http://www.sirajnews.com/